Pages

Pages

Tuesday, May 13, 2008

നഷ്ട്ടപെട്ട ജീവിതം.....













സ്വയം കത്തിഉരുകി  അപരന്പ്രകാശംനല്കുന്ന മെഴുകുതിരിപോലെ….. മറ്റുള്ളവര്‍ക്ക്‌ ജീവിതസൌഭാഗ്യം നല്‍കുവാനുള്ളബദ്ദപ്പാടില്‍ സ്വന്തംജീവിതംമറന്നുപോകുന്നഒരു
തമാശ. തന്‍റെ വിശപ്പ്‌മറന്നു,ഉറക്കമിളച്ചു,ശാരീരികവിഷമംപോലുംനോക്കാതെ ഏത് കഠിനജോലിയുംചെയിത് തന്‍െറതണലില്‍ കഴിയുന്നവരെ സന്തോഷിപ്പിക്കുവാന്‍വേണ്ടിമരുഭൂമിയിലെ പോളളുന്നവെയിലില്‍ ജീവിതത്തിന്‍െറ നല്ലനാളുകള്‍പാഴാക്കുന്ന ഹതഭാഗ്യരായ ഗള്‍ഫുകാര്‍.മറ്റുള്ളവരുടെമുമ്പില്‍ സന്തോഷംനടിച്ചുമൌന നൊമ്പരംമുഴുവന്‍ മനസ്സിലൊതുക്കി സ്വയംവിങ്ങിപോട്ടി
മനസ്സുനീറുബോഴും തന്നെ തന്നെ മറന്നു പോകുന്നഫലിതം. ഗള്‍ഫില്‍ ജോലിചെയ്യുന്നഅധികംപേരുടേയുംമനശാസ്ത്രവും ഇതുതന്നെഅല്ലെ …..?
കരയില്‍കെട്ടിയചങ്ങാടത്തിനുവാടക കൊടുക്കുന്നവര്‍ആണ്അധികവും. രണ്ടുമൂന്നു വര്‍ഷത്തെ മരുഭുമിവാസതിനുശേഷം രണ്ടോമൂന്നോമാസത്തെ ലീവിനു നാട്ടില്‍ പോയിഅവധിതീരാറാകുമ്പോള്‍ ഒരുകല്യാണവും കഴിച്ചു ഗള്‍ഫിലേക്ക്‌തന്നെ വീണ്ടുംവിമാനം കയറുമ്പോള്‍ തനിക്ക് എന്നനേനകുമായി നഷ്ട്ടപെട്ടുപോകുന്നചോരതുടിക്കുന്ന യൌവ്വനതെക്കുറിച്ചായിരിക്കില്ല അവര്‍ചിന്തികുന്നത്. മറിച്ചുതനിക്ക് വേണ്ടപ്പെട്ട അവരുടെഭാവിയെ കുറിച്ചുള്ള ആശങ്കആയിരിക്കും ഒരുപക്ഷെ അയാളെ അലട്ടുന്നത്‌ .കഠിന പീഠനവും മേല്‍കോയിമയും സഹിച്ചു കഷ്ടപെട്ടുണ്ടാക്കിയ ശംബ്ബളത്തില്‍നിന്നും മാസംതോറും ഒരു തുക നാട്ടിലേക്കു അയയ്ക്കുവാന്‍ ശ്രേമിക്കുമ്പോഴുംഉരുകിതീരുന്ന തന്‍റെമെഴുകുതിരി ജീവിതത്തെകുറിച്ചുആര് ചിന്ധിക്കുവാന്‍ ആണ് .

kaരയില്‍കയറ്റി കെട്ടിതുരുമ്പു പിടിക്കുന്ന ചങ്ങാടത്തെപ്പോലെ തന്‍റെ ജീവിതസഖിയുടെ യൌവ്വനത്തിനും തേയിമാനംസംഭവിക്കുമ്പോള്‍ മാസംതോറുംഅയച്ചേക്കാവുന്ന അവരുടെ ട്രാഫ്ററുകള്‍ അവര്ക്ക് ഒരിക്കലും തിരിച്ചുകിട്ടാത്ത വസന്തകാലത്തിനു പുതുജീവന്‍ നല്കാനാകുമോ …?

മറ്റുള്ളവരുടെദൃഷ്ട്ടിയില്‍ ഗള്‍ഫുകാര്‍എത്ര ഭാഗ്യവാന്മാര്‍ .
ഇവിടെ മെലിഞ്ഞുഎത്തുന്നവര്‍തടിവെക്കുന്നു,കറുത്തിരുണ്ടവര്‍വെളുക്കുന്നു,കുടവയര്‍വെക്കുന്നു, പലര്‍ക്കുംകഷണ്ടികയറുന്നു, നരക്കുന്നു …പുറമേകാണുന്നവര്‍ക്കിത് ഗള്‍ഫിന്‍െറ സമ്പന്നത,പദവി. എന്നാല്‍ മുഴുവന്‍ രോഗങ്ങളാണിതില്‍ . കേരളീയ ബലഹീനതകളുടെ എല്ലിനും തോലിനും മീതെയുള്ളവെച്ചുകെട്ടലുകള്‍, നാളെ നാട്ടില്‍ പോയിസുഖമായി ജീവിക്കാമെന്നാണ് എല്ലാവരുടെയുംസ്വപ്നം. ഇന്നില്ലാത്തവര്‍ക്ക് എന്തിന് നാളെ ?
നാളെനാളെ എന്നസ്വപ്‌നങ്ങള്‍ നെയിത് കൂട്ടി നീണ്ട പത്തിരുപതു വര്‍ഷക്കാലം ജീവിതത്തിന്‍െറ നല്ലനാളുകള്‍മുഴുവന്‍ ഗള്‍ഫില്‍ ഹോമിച്ച വിദേശമലയാളി എന്താന്ന് നേടുന്നത് ….?രോഗംനിറഞ്ഞ ശരീരവും മരവിച്ച മനസ്സുംഅല്ലാതെമറ്റെന്തുനേടുവാന്‍ …?
നാളെ ജീവിക്കാമെന്ന കിനാവുമായി ഗള്‍ഫില്‍കഴിയുന്നവര്‍ വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തംവീട്ടില്‍ തിരിച്ചെത്തുബോള്‍ അവരെ സ്വീകരിക്കുന്നത്‌ ജീവിതത്തിന്‍െറപച്ചപ്പുകളോ?ഒററപ്പെട്ടവന്‍െറജീവിതവ്യഥകളോ …., ?
ഇരുപത്തിയഞ്ചാംവയസ്സിലോഅതിന്മുമ്പോ ഗള്‍ഫിലേക്ക് പരന്നെത്തുന്നവര്‍ 30-35വയസ്സില്‍ ഗള്‍ഫിനോട് തീര്‍ത്തും വിടപറഞ്ഞു നാട്ടിലെത്തിയവര്‍ വീണ്ടുംനാല്പതാം
വയസ്സില്‍ ഗള്‍ഫിലേക്ക് തിരിച്ചുവരുന്ന ദയനീയമായ കാഴ്ച എത്രയധികം !
വര്‍ഷങ്ങളോളം ഗള്‍ഫില്‍കഴിഞതിന്‍െറമിച്ചംഒരുപക്ഷെ ….പേരിനൊരു കോണ്‍ക്രീററ്കൊട്ടാരം മാത്രം . വയസ്സ് കാലത്ത്ആ കൊട്ടാരത്തിന്‍െറനികുതി അടക്കുവാന്‍പോലുംകാശില്ലാതെ ആ കൊട്ടാരത്തില്‍ മലര്‍ന്നുകിടന്നു പൊള്ളുന്ന ചൂടത്തുറങ്ങി അവര്‍ സ്വയം ചോദിക്കുന്ന ചോദ്യം എന്തെന്നോ ….? എവിടെയാണ്ജീവിതം ….?
അത് കേള്‍ക്കുവാന്‍ അതിന്‍െറതീഷ്ണതയേററുവാങ്ങി പകരംമനസ്സില്‍ സ്നേഹത്തിന്‍െറമധുരംപകരാന്‍ അയാള്‍വളര്‍ത്തി വലുതാക്കിയ മക്കള്‍ ഉണ്ടാകുമോഅരികില്‍ .... ?
ഒരുപക്ഷെ ജീവിതത്തിന്‍െറഓജസ്സുംതേജസ്സുംനഷ്ട്ടപെട്ട ഭാര്യ അല്ലെങ്ങില്‍ ഭര്ത്താവ് ഉണ്ടായേക്കാം അരികില്‍. ദീര്‍ഗ്ഗനിശ്വാസംവിട്ടുകൊണ്ട് ഒരുതൂവല്‍ സ്പര്‍ശത്തിന്‍െറ സ്വാന്തനവുമായി ആനേരം ഭര്‍ത്താവിനോടായി അല്ലെങ്ങില്‍ ഭാര്യയോടായി അവരുംമൂകമായിചോദിക്കുംഈക്കണ്ടകാലംമുഴുവന്‍ നിങ്ങളുടെകുടെ കഴിഞ്ഞിട്ടു നിങ്ങള്‍ എന്താണ് എനിക്ക് തന്നത്‌ … ? കണ്ണീരില്‍ കുതിര്‍ത്ത കുറെവാചകങ്ങളോ..?
ഇതുതന്നെയല്ലെ ഹതഭാഗ്യരായ ഗള്‍ഫുകാരുടെ ജീവിതം .

ചിന്ധിക്കുക നിങ്ങളുടെ ജീവിതം എങ്ങനെ പടുത്ത്‌ ഉയര്‍ത്തണംഎന്നത് .
മണ്‍കുടംഉടയ്കുന്നതുപോല്ലേ ഉടച്ചു കളയാതെ നല്ലതുപോലെ ആലോചിച്ചുതീരുമാനംഎടുക്കുക . കഷ്ട്ടപെട്ടു മരുഭൂമിയിലെചൂടും കൊണ്ടു ഊണും ,ഉറക്കവും എല്ലാം നഷ്ട്ടപെടുത്തി ഉണ്ടാക്കുന്ന പണം അപ്പനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും നാട്ടുകാര്‍ക്കും കൊടുത്തു അവരുടെ മാത്രം പ്രീതി നേടുവാന്‍ നോക്കാതെ അല്‍പ്പം തനിക്കായും സംബാധിക്കുവാന്‍ നോക്കിയാല്‍ ദഃഖിക്കേണ്ടി വരില്ലാ .
ജീവിതകാലംമൊത്തം മരുഭൂമിയില്‍ കിടന്നു തന്‍റെ ജീവിതത്തിന്‍െറ നല്ല നാളുകള്‍ നഷ്ടപ്പെടുത്താതെ ബുദ്ധിപൂര്‍വ്വം ചിന്ധിച്ചു പ്രവര്‍ത്തിക്കുക .

1 comment:

  1. പ്രവാസത്തിലുണര്‍ന്ന ഒര്‍മ്മകള്‍ കൊള്ളാം.

    അക്ഷര‍ത്തെറ്റ് ശ്ശി ഉണ്ടല്ലോ, കുറയ്ക്കണേ... :)

    ReplyDelete