Saturday, May 17, 2008

പച്ച മാങ്ങാക്കറി

1. പച്ച മാങ്ങാ 3 ( ചെറിയകഷണംആക്കിയത്)
2. സബോള 1 ( നീളത്തില്‍ അരിഞ്ഞത്)
3. പച്ചമുളക്ക് 4 ( രണ്ടായികീറിയത് )
4. വെളുത്തുള്ളി 5 പീസസ് ( നീളത്തില്‍ അരിഞ്ഞത് )
5. തേങ്ങ ½ ( ചെറുതായി ചിരകിയത് )
6. മഞ്ഞള്‍പൊടി ½ ടീ സ്പൂണ്‍
7. ജീരകംപോടി ½ ടീ സ്പൂണ്‍
8.ഉലുവാപ്പൊടി ½ ടീ സ്പൂണ്‍
9. വെള്ളം 1 കപ്പ്
10. തൈരു 1 കപ്പ്
10. ഉപ്പ് ആവശ്യത്തിനു


താളിക്കുവാന്‍ ആവശ്യംആയതു

ഓയില്‍ - 3 ടീ സ്പൂണ്‍
കടുക് - കുറച്ചു
ചെറിയ ഉള്ളി - 6 ചെറുതായി നീളത്തില്‍ അരിഞ്ഞത്
കറിവേപ്പില - കുറച്ചു
ഉണക്കമുളക് -4 ( 2 ആയി മുരിചിടുക്ക )


പാകംചെയ്യുന്നവിധം

മേല്പ്പറഞ്ഞ 1 മുതല്‍ 4 വരെയുള്ളത് ഒരു പാത്രത്തില്‍ വെച്ചു നല്ലവണ്ണം വേവിച്ച് ഉടച്ചു മാറ്റി വെക്കുക .എന്നിട്ട് അതിലേക്ക് തേങ്ങ നല്ല നേര്ര്‍മയായി അരച്ചു ചെര്ര്‍ക്കുക .അതിന് ശേഷം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അതിലേക്ക് കടുകിട്ട് പോട്ടിയതിനുശേഷം ഉള്ളി , കറിവേപ്പില , എന്നിവ ഇട്ടു വഴട്ടിയത്തിനു ശേഷം ഉണക്കമുളകും ഇട്ടുവഴറ്റുക എന്നിട്ട് അതിലേക്ക് മഞ്ഞള്‍ പൊടി , ജീരകപ്പൊടി , ഉളുവാപ്പൊടി എന്നിവകുടി ഇട്ടതിനു ശേഷം തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന മാങ്ങയിലേക്ക് ഇടുക എന്നിട്ട് ഒരു കപ്പ് വെള്ളവും തൈരുഉടച്ചതും കുടി ചേര്ത്തു ഉപ്പും ഇട്ടു ചുടാക്കിഎടുക്കുക .

from :-
SUMA.

No comments: