Tuesday, May 27, 2008

ഉണ്ണിയപ്പം


അരിപ്പൊടി 2 കപ്പ്
പഴം 2
ശര്‍ക്കര 4 ഉണ്ട ( 1 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ അരിച്ചു എടുത്തത് )
തെങ്ങകൊത് ¼ കപ്പ് ( തീരെ കനം കുറച്ചു നീളതതില്‍ അരിഞ്ഞു നെയ്യില്‍ വഴറ്റിയത് .)
കറിവേപ്പില ചെറുതായി അരിഞ്ഞത് കുറച്ചു .
ഏലക്ക 6 എണ്ണം ( പൊടിച്ചത് )
ഓയില്‍ ആവശ്യത്തിനു .
പാകം ചെയ്യുന്ന വിധം
അരിപ്പൊടിയും പഴവും ശര്‍ക്കരയും ,ഒരു നുള്ള് സോഡാ പൊടിയും കൂടി നല്ലവണ്ണം കുഴച്ച് കുഴമ്പ് രൂപത്തില്‍ ആക്കി 3 മണിക്കൂര്‍ വെക്കുക . എന്നിട്ട് അതിലേക്ക് വറുത്തു വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും എലക്കയും കറിവേപ്പിലയും എല്ലാം കൂടി മിക്സ് ചെയിതുവെക്കുക . എന്നിട്ട് ഉണ്ണിയപ്പകാര അടുപ്പില്‍ വെച്ചു അതിലെ കുഴിവ് നികക്കെ എണ്ണ ഒഴിച്ച് നല്ലപോലെ തിളക്കുമ്പോള്‍ തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന കൂട്ട് അതിന്‍റെ ഓരോ കുഴിയിലേക്കും ഒഴിക്കുക .നല്ല ബ്രൌണ്‍ കളര്‍ ആകുംബോള്‍ കോരി എടുക്കുക .

From
 Suma.
.

ഉഴുന്നുവട


ഉഴുന്ന് പരിപ്പ് 2 കപ്പ്
റെവ ½ കപ്പ്
ഇഞ്ജി 2 ഇഞ്ച്‌ നീളത്തില്‍
ചുവന്നുള്ളി 10 എണ്ണം
പച്ചമുളക് 6
കറിവേപ്പില ആവശൃതതിന്
ഉപ്പ് ആവശ്യത്തിനു
ഓയില്‍ 2 കപ്പ്
ഉണ്ടാക്കുന്ന വിധം
ഉഴുന്ന് പരിപ്പ് 3 മണിക്കുര്‍ കുതിര്‍തത്തിനു ശേഷം കഴുകി വാരി വെള്ളം അധികം ചേര്‍ക്കാതെ അരച്ചെടുക്കുക .അതിലേക്ക് ½ കപ്പ് റെവകൂടിചേര്‍തത് നല്ലപോലെ കുഴച്ച് 2 മണിക്കൂര്‍ വെക്കുക . എന്നിട്ടു അതിലേക്ക് ഇഞ്ജി ,ഉള്ളി ,പച്ചമുളക് ,കറിവേപ്പില , ഇവയെല്ലാം കൂടി ചതച്ചിട്ട് ,ഉപ്പും ആവശൃതിനിട്ടു മിക്സ് ചെയിത് ചെറിയ ഉരുളകളാക്കി എടുത്ത് അത് കൈയ്യില്‍ വെച്ചു ഒന്നു പരത്തി നടുവില്‍ ഒരു കിഴുത്ത ഇട്ടു തിളച്ച എണ്ണയിലേകിടുക .ലൈറ്റ് ബ്രൌണ്‍ കളര്‍ ആകുനനത് വരെ ഫ്രൈ ചെയ്യുക .

From
 Suma.