Sunday, May 8, 2011


ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കൊച്ച് കേരളത്തില്‍ കാസര്‍കോട്‌ഗ്രാമത്തിലെ കഥകള്‍നമ്മളെഞെട്ടിക്കുന്നതാണ്‌.ആരും കാണുവാനും കേള്‍ക്കുവാനും അറിയുവാനും ഇഷ്ടപെടാത്തവയാണ്അവിടുത്തെപാവപ്പെട്ട ജനങ്ങളെ വേട്ടയാടുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ്   എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം ഹെലികോപ്പ്ടറില്‍ കൊണ്ടുപോയി തളിക്കുകയായിരുന്നു. സംഭവിക്കുവാന്‍ പോകുന്ന വിപത്ത് അന്ന്‍ അവര്‍ക്ക് അറിയില്ലായിരുന്നു. ഇന്നവരുടെ ജീവിതം കണ്ണുനീരില്‍ കുതിര്‍ന്നതാണ്. മുലയൂട്ടുന്നകുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്ന അച്ഛനമ്മമാര്‍വരെ ആ വിഷത്തിനു അടിമകളായി. പറക്കമുറ്റും മുന്‍പേ വീണപോയകുഞ്ഞുങ്ങള്‍,കൈകാലുകള്‍ തളര്‍ന്നുപോയ അവസ്ഥകള്‍,കാഴ്ചനഷ്ടപെട്ടവര്‍, വികലാന്ഗര്‍,വളര്‍ച്ചമുരടിച്ചുപോയവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, അറിയാത്ത പലരോഗങ്ങള്‍ക്കും അടിമപെട്ടവര്‍, ഇങ്ങനെ പോകുന്നു അവിടുത്തെ നല്ലവരായ പാവപെട്ട ജനങ്ങളുടെ അവസ്ഥകള്‍. എന്തിനു പറയണം അവിടുത്തെ അമ്മമാരുടെ മുലപ്പാലില്‍ വരെ ഈ മാരകവിഷം ഉണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഗര്‍ഭിണികള്‍ കുട്ടികള്‍ എങ്ങനെയുള്ളവര്‍ ആയിരിക്കുമെന്ന ഭയംമൂലം ഗര്‍ഭം അലസിപ്പിക്കുന്നു.  സുഖലോകത്തു ജീവിക്കുന്ന നാമോരുരുത്തരും കാണാന്‍ ഇഷ്ടപെടാത്ത കാഴ്ചകള്‍ ആണിവ. നാമോരോരുത്തരും ഓര്‍ക്കണം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു  ചെറിയ പനി വന്നാല്‍ നമ്മുക്കു സഹിക്കുവാന്‍ പറ്റില്ല. അപ്പോള്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഇവരുടെ അവസ്ഥ. മാറിമാറി വരുന്ന സര്‍ക്കാര്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞു ഒഴിഞ്ഞു മാറുന്നു. ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഇവര്‍ക്കു ആരുടേയും വിശദീകരണങ്ങള്‍ ആവശ്യമില്ല, ഒരു പാര്‍ട്ടികളുടെയും വാഗ്ദാനങ്ങള്‍ അവര്‍ക്ക് ആവശ്യമില്ല, നാടിനു നാശംവരുത്തികൊണ്ടുള്ള ഹര്‍ത്താലുകള്‍ അവര്‍ക്കാവശ്യമില്ലാ. അവരുടെ ആവശ്യം ഇതില്‍ നിന്നുള്ള ഒരു മോചനമാണ്. അതിനുവേണ്ടി നാമോരോരുത്തരും പോരാടണം . നമ്മുടെ മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ കുറ്റംപറയും.കേന്ദ്രമന്ത്രിമാര്‍ മറ്റാരെയെങ്കിലും കുറ്റം വിദിക്കും. ഇവര്‍ക്കാര്‍ക്കും ഇതൊന്നും ഒരു പ്രശ്നം അല്ലാ. അവര്‍ക്ക് എയര്കണ്ടീഷന്‍ മുറിയും, പട്ടുമെത്തകളും, വിഭവ സമൃദ്ധമായ ആഹാരവും ചുറ്റും കാവല്‍ക്കാരും എന്നുവേണ്ട സകലവിധ സുഖ സൌകര്യങ്ങളും കിട്ടുമ്പോള്‍ പാവപെട്ടവരെ കാണുവാന്‍ കഴിയില്ലാ.അതുകൊണ്ടു നാമോരോരുത്തരും അവര്‍ക്കുവേണ്ടി അവസാനം വരെ നമ്മെകൊണ്ട് പറ്റുന്ന രീതിയില്‍ പോരാടണം.
സസ്നേഹം
സുമാ.