Sunday, June 13, 2010

എന്‍റെ അച്ചാച്ചന്‍.............

എന്‍റെഎല്ലാമെല്ലാമായ  അച്ചാച്ചന്‍

ജീവിതത്തില്‍ മറക്കുവാന്‍ പറ്റാത്ത അല്ലെങ്കില്‍ ഓര്‍ക്കുവാന്‍ആഗ്രഹിക്കാത്ത ദിവസമാണ്
24th  March  2010.
ഞങ്ങളുടെപ്രിയപ്പെട്ട അച്ചാച്ചന്‍ ഞങ്ങളെ വിട്ടു
പരലോകത്തേയ്ക്ക് പോയി.
ഈ വേദന നിറഞ്ഞ ലോകത്തില്‍ നിന്നും
കഷ്ടപ്പെടാതെപോയതില്‍ സന്തോഷം ഉണ്ടു.
കഷ്ടപ്പാട് എന്തെന്ന് അറിയാതെ മരണംവരെയും
എല്ലാ സുഖങ്ങളും അനുഭവിച്ചു ജീവിച്ചു.
ജീവിതശയിലിയില്‍അല്‍പ്പം മാറ്റം വരുത്തിയിരുന്നെഗ്ഗില്‍
ഇപ്പോള്‍ ഈ  വേര്‍പാട്‌ സംഭവിക്കില്ലായിരുന്നു.ഷുഗര്‍ ,പ്രഷര്‍,
ഹൃദയസംബന്ദമായരോഗങ്ങള്‍എല്ലാമുണ്ടായിരുന്നു.
എന്നാല്‍ ആഹാരത്തില്‍ ഒരു നീയന്ത്രണവും ഇല്ലായിരുന്നു.എന്നാണെങ്കിലും മരിക്കും എന്നാല്‍പ്പിന്നെ
എല്ലാം കഴിച്ചുതന്നെ മരിക്കാം എന്നായിരുന്നു പറയാറുള്ളത്.
അവസാനം കാലില്‍ ഒരു മുറിവ് വന്നു കരിയാതെ
ഒന്‍പതുമാസത്തോളം പല ആശുപത്രികളിലായി ട്രീറ്റ്‌മെന്‍റ് എടുത്തു.
അമൃതാഹോസ്പിറ്റല്‍ മുതല്‍കായംകുളംവരെയുള്ള 
പലയിടത്തും ചികിത്സ നടത്തി .കാല്‍ കരിഞ്ഞില്ലെന്നു മാത്രമല്ല ആഹാരംകുടി കഴിക്കാതായി.
 അങ്ങനെ മരണം സംഭവിച്ചു. നഷ്ടപെട്ടത് ഞങ്ങള്‍ക്ക്.
അച്ചാച്ചന് ഇനി ഒന്നും അറിയേണ്ടല്ലോ.
എന്‍റെ അച്ചാച്ചനെ പറുദീസായിലേക്ക് എടുക്കപ്പെട്ടു
എന്നു വിശ്വസിക്കുന്നു.കര്‍ത്താവിന്‍റെ വരവിങ്കല്‍
ആ സ്വര്‍ഗ്ഗസിംഹാസനത്തില്‍വെച്ച്
പരസ്പ്പരം കാണാമെന്നാശിക്കുന്നു . മനസ്സില്‍ സ്നേഹം മാത്രം ഉണ്ടായിരുന്ന എന്‍റെ അച്ചാച്ചന്‍, 
ആ സ്നേഹം ഒരിക്കലും പുറത്തുകാണിക്കില്ലായിരുന്നു.
പട്ടാളക്കാരന്‍ ആയിരുന്നതിനാല്‍
ആ ചിട്ടയിലുള്ള പെരുമാറ്റം ആയിരുന്നു എപ്പോഴും.
മക്കള്‍ വീട്ടില്‍ വരുന്നെന്നു അറിയുമ്പോള്‍
മാര്‍ക്കറ്റില്‍ പോയി അവിടെയുള്ള സകലതും വാങ്ങി
അമ്മയെ ഏല്‍പ്പിക്കും മക്കള്‍ക്ക്‌ തരുവാന്‍.
ഞങ്ങള്‍ അഞ്ചുമക്കള്‍ ആയിരുന്നു .
അഞ്ചുപേരെയും വളര്‍ത്തി വലുതാക്കി വിവാഹവും നടത്തി മരുമക്കളെയുംകൊച്ചുമക്കളെയും എല്ലാം കണ്ടു .അച്ചാച്ചന്‍ തനിയെ പള്ളിയിലെ കല്ലറയില്‍ വിശ്രമിക്കുമ്പോള്‍ പിതാവ്നഷ്ടപെട്ട ഞങ്ങള്‍ക്ക് 
ഒരുപിടി ഒരുപിടി ഓര്‍മ്മകള്‍ മാത്രം
ഇവിടെയാണ് എന്‍റെ അച്ചാച്ചന്‍ അന്ത്യവിശ്രമം കൊള്ളുവാന്‍ പോയത്.






        ഒരു  വര്‍ഷത്തിനു ശേഷം.( 2011 )

 
എന്‍റെ അച്ചാച്ചന്‍ അന്ത്യവിശ്രമം കൊള്ളുന്നത്‌ ഇവിടെയാണ്.




ഈ ഭുമിയില്‍  ഇനിഎന്‍റെ അച്ചാച്ചന് വേണ്ടി കൊടുക്കുവാന്‍ സാദിക്കുന്നതു ഈ പൂച്ചെണ്ടുകള്‍ മാത്രം..........

ഞങ്ങളെ വിട്ടുപോയിട്ടു ഒരു വര്‍ഷം ആയി.



From
Suma.