Sunday, February 6, 2011

ടുണാകട്‌ലെറ്റ്‌

ടുണ     200g    ( bone less )
                       
2 ഉരുളകിഴങ്ങ്പുഴുങ്ങി
പൊടിച്ചത്.

2 സവാള ചെറുതായികൊത്തിയരിഞ്ഞത്

5 പച്ചമുളക് വട്ടത്തില്‍അരിഞ്ഞത്

ഇഞ്ചി   കൊത്തിയരിഞ്ഞത്  - 1  ചെറിയകഷണം

കറിവേപ്പില ആവശ്യത്തിന്

മഞ്ഞള്‍പൊടി         1/2 tsp

കുരുമുളക്‌പൊടി    1tsp
                               
എണ്ണ -  വഴറ്റുവാന്‍ ആവശ്യമായത്
                                 
റെസ്ക്ക്‌പൊടി -    ആവശ്യത്തിന്
          
2 മുട്ടയുടെവെള്ള

ഒരു പാന്‍ അടുപ്പത്തുവെച്ചിട്ടു വഴറ്റുവാന്‍ ആവശ്യമായ എണ്ണഒഴിച്ച് ചൂടാകുമ്പോള്‍ സവാള , ഇഞ്ചി, പച്ചമുളക്,  കറിവേപ്പില ഇവ വഴറ്റുക.  അതിനുശേഷം അതിലേക്കു   അല്പം മഞ്ഞള്‍പൊടി,കുരുമുളക്‌ പൊടി,എന്നിവ ഇടുക.എന്നിട്ട്   ടുണാഅതിലേക്കിട്ട് നല്ലപോലെ വഴറ്റുക.അതിനുശേഷം ഉരുളന്‍കിഴങ്ങ് പൊടിച്ചതും ഇട്ട് ഇളക്കിവാങ്ങി വെക്കുക.തണുത്തതിന് ശേഷം ഈ കൂട്ട് എല്ലാംകൂടിനല്ലവണ്ണംഒന്നിളക്കിയതിനു ശേഷം  ഓവല്‍ ആകൃതിയില്‍ തയ്യാറാക്കി വെക്കുക. എന്നിട്ട് വറുത്തുകോരുവാന്‍  എണ്ണ പാനില്‍ ഒഴിച് നല്ലപോലെ ചൂടായതിനുശേഷം തയ്യാറാക്കി വെച്ചിരന്ന കട്ട്‌ലെറ്റ്‌ വറുത്തു കോരുക.

From
Suma