Wednesday, May 13, 2009


അച്ചപ്പം

മൈദാ 1kg
മുട്ട 3
പാല്‍പ്പൊടി 1/2 കപ്പ്‌
എള്ള് 3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര 1/4 cup
ഉപ്പ് 1 റ്റീസ്പൂണ്‍
വെള്ളം ആവശ്യത്തിനു
എണ്ണ അച്ചപ്പത്തിന്‍െറ അച്ചു മുങ്ങുവാന്‍ പാകത്തിന്

ഉണ്ടാക്കുന്ന രീതി.
ആദ്യം മുട്ടയും പഞ്ചസാരയും കുടി നല്ലവണ്ണം പതപ്പിക്കുക .പാല്‍പ്പൊടി 2കപ്പ്‌ വെള്ളം ഒഴിച്ച് നല്ലപോലെ കലക്കി തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന മുട്ടയിലേക്ക് ഒഴിക്കുക.എന്നിട്ട് ഇതിലേക്ക് കുറേശ്ശെ മൈദയിട്ടു നല്ലപോലെ മിക്സ്‌ ചെയ്യുക . ഇതേ രീതിയില്‍ മൈദാതീരും വരെ മിക്സ്‌ ചെയ്യുക .(മൈദ കട്ടകെട്ടാതെ മിക്സ്‌ ചെയ്യണം ) .ഈ കൂട്ട് കോരി ഒഴിക്കുവാന്‍ പറ്റുന്ന രീതിയില്‍ കുറുകിയിരിക്കണം .ഇതേ രീതിയില്‍ ആകുവാന്‍ വെള്ളം വേണമെങ്ങില്‍ അല്പം വെള്ളം കൂടി ചേര്ത്തു നല്ലപോലെ മിക്സ്‌ ചെയ്യുക .അതിന് ശേഷം എള്ള് ഇട്ടിട്ടു നല്ലപോലെ ഇളക്കുക .എന്നിട്ട് ഒരു പാന്‍ അടുപ്പത്ത്‌ വെച്ചിട്ട് അതിലേക്കു എണ്ണ ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക .ഈ എണ്ണയിലേക്ക് അച്ചപ്പത്തിന്‍െറ അച്ചു കൂടി ഇടുക ഇത് എണ്ണയില്‍ കിടന്നു ചൂടാകും .എണ്ണ തിളച്ചതിനു ശേഷം തയ്യാര്‍ ആക്കിവെച്ചിരിക്കുന്ന കൂട്ടിലേക്ക് അച്ചു മുക്കി എണ്ണയിലേക്കിടുക .ഒരു സെക്കന്‍റ് കഴിയുമ്പോള്‍ അച്ചു പതിയെ ഒന്നു കുലുക്കിയാല്‍ അച്ചില്‍നിന്നു അച്ചപ്പം എണ്ണയിലേക്ക് വീഴും ഇതു ഇളം ഗോള്‍ഡന്‍ കളര്‍ ആകുമ്പോള്‍ എണ്ണയില്‍ നിന്നും എടുത്ത് മാറ്റുക. ഇതേ രീതിയില്‍ തയ്യാര്‍ ആക്കിവെച്ചിരിക്കുന്ന കൂട്ട് മുഴുവന്‍ ഉണ്ടാക്കി എടുക്കുക .ഇതു കാറ്റ് കയറാത്ത ഒരു ടിന്നില്‍ ഇട്ടു വെച്ചാല്‍ കുറെനാള്‍ കേടാവാതെ ഇരിക്കും .(മൈദായ്ക്ക് പകരം നല്ല നേര്‍മയായ അരിപ്പൊടിയുംഉപയോഗിക്കാം.പാല്‍പ്പൊടിക്ക് പകരം തേങ്ങാപ്പാലും ആവാം )

From
Suma

Sunday, May 10, 2009


ACelebration In Honour Of All Mothers
M ... is for the million things she gave me,
O ... means only that she's growing old,
T ... is for the tears she shed to save me,
H ... is for her heart of purest gold;
E ... is for her eyes, with love-light shining,
R ... means right, and right she'll always be.
Mother's Day is a time of commemoration and celebration for Mom. It is a time of breakfast in bed, family gatherings, and crayon scribbled "I Love You".

Tuesday, January 6, 2009


മുട്ടമാല
മുട്ട 10

പഞ്ചസാര 15സ്പൂണ്‍
മൈദ 2സ്പൂണ്‍
വെള്ളം 1 ഗ്ലാസ്
ഉപ്പ് ഒരുനുള്ളു
പാകം ചെയ്യുന്ന വിദം
ആദ്യം രണ്ടു പാത്രങ്ങളിലായി മുട്ട പൊട്ടിച്ചു മുട്ടയുടെ ഉണ്ണിയും വെള്ളയും തിരിച്ചു വെക്കുക.എന്നിട്ട് മുട്ടയുടെ ഉണ്ണി ഒരു അരിപ്പയില്‍ ഇട്ട് അരിച്ചു എടുക്കുക .അതിനുശേഷം മുട്ടയുടെ തോട് എടുത്തു ചെറിയ കിഴുത്ത ഇട്ട് വെക്കുക.എന്നിട്ട് ഒരു പാന്‍ എടുത്തു അതിലേക്കു 10 സ്പൂണ്‍ പഞ്ചസാര ഇട്ട് 1/2 ഗ്ലാസ് വെള്ളവുംഒഴിച്ച് പാനിയാക്കുക . ഇതു ഒരു നൂല്‍ പരുവം ആകുമ്പോള്‍ കിഴുത്തയിട്ടു വെച്ചിരിക്കുന്ന മുട്ടതോടിലേക്ക് തയ്യാര്‍ ആക്കിവേചിരിക്കുന്ന മുട്ടയുടെ ഉണ്ണി ഒഴിച്ച് ചുറ്റിച്ചു എടുക്കുക .ഇതു ഒരു ഗോള്‍ഡന്‍ കളര്‍ ആകുമ്പോള്‍അതിലേക്കു അല്‍പ്പം വെള്ളം തളിച്ചതിന്ശേഷം കോരി മാറ്റിവെക്കുക .അങ്ങനെ മുട്ടയുടെ ഉണ്ണി തീരുന്നത് വരെ ഇതേ രീതിയില്‍ തുടരുക.അതിന് ശേഷം തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന മുട്ട വെള്ളയും 2 സ്പൂണ്‍ മൈദയും 5 സ്പൂണ്‍ പഞ്ചസാരയുംഒരു നുള്ള് ഉപ്പും കൂടി നല്ലവണ്ണം പതപ്പിചെടുക്കുക അത് ഒരു പരന്ന പത്രത്തില്‍ നെയ്യ് തേച്ചിട്ട് അതിലേക്കു ഒഴിച്ച് അപ്പചെമ്പില്‍ വെച്ചു ആവി കയറ്റി എടുക്കുക. അത് തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ചു ഒരു പ്ലേറ്റില്‍ വെച്ചിട്ട് അതിന് മീതെ തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന മുട്ടമാലയും ഇടുക എന്നിട്ട് സെര്‍വ് ചെയ്യാം.

From
Suma