Tuesday, June 17, 2008

ചിക്കന്‍കറി

1. കോഴി 1 ( കഷ്ണങ്ങള്‍ ആക്കിയത്)
2. സബോള 3 ( നീളത്തില്‍ അരിഞ്ഞത്)
3. വെളുത്തുള്ളി ചതച്ചത് 3 ടീസ്പൂണ്‍
4. ഇഞ്ചി 3 ടീസ്പൂണ്‍
5. പച്ചമുളക് 4 ( രണ്ടായിപിളര്‍ന്നത് )
6. കറിവേപ്പില ആവശ്യത്തിനു
7. തക്കാളി 2 ( കഷ്ണങ്ങള്‍ ആക്കിയത്)
8 എണ്ണ ആവശ്യത്തിനു
9. കടുക് ½ ടീസ്പൂണ്‍
10.മുളകുപൊടി 1 ടീസ്പൂണ്‍
11 മല്ലിപ്പൊടി 2 ടീസ്പൂണ്‍
12.മഞ്ഞള്‍പൊടി ¼ ടീസ്പൂണ്‍
13.കുരുമുളകുപൊടി ½ ടീസ്പൂണ്‍
14. ഗരം മസാലപ്പൊടി 1 റ്റീസ്പൂണ്‍
15.ഉപ്പ് ആവശ്യത്തിനു
16.വെള്ളം ½ ഗ്ലാസ്
പാകംചെയ്യുന്നവിധംഒരു കുക്കറില്‍ എണ്ണഒഴിച്ച് കടുകിട്ട് പൊട്ടികഴിയുമ്പോള്‍ 2 മുതല്‍ 6 വരെയുള്ളത് നല്ലപോലെ വഴറ്റുക .അതിന് ശേഷംതക്കാളിഇട്ടുഒന്നുവഴറ്റുക ,എന്നിട്ട് 10 മുതല്‍ 14 വരെയുള്ള പൊടികള്‍ ഇട്ടുവഴറ്റി അതിലേക്ക് കോഴിയേയുംഇട്ടു ഇളക്കിയത്തിനു ശേഷംആവശൃനുസരണംഉപ്പുംഇട്ടു ½ ഗ്ലാസ് വെള്ളവുംഒഴിച്ച് ഒന്നിളക്കിയതിന് ശേഷംകുക്കര്‍ അടച്ചുവെക്കുക 2വിസില്‍ അടിക്കുമ്പോള്‍ സ്റ്റൌവ്വ് ഓഫ്ചെയ്യുക.ചിക്കന്‍ കറി തയ്യാര്‍ .

From
Suma

ബീറ്റ്റൂട്ട് തോരന്‍

1. ബീറ്റ്റൂട്ട് കൊത്തി അരിഞ്ഞത് 1 കപ്പ്
2 സബോള കൊത്തി അരിഞ്ഞത് ½ കപ്പ്
3. പച്ചമുളക് 3 ( നീളത്തില്‍ കീറിയത് )
4. കറിവേപ്പില ആവശ്യത്തിനു
5. ഉപ്പ് ആവശ്യത്തിനു
6. മഞ്ഞള്‍പ്പൊടി കുറച്ചു
7. എണ്ണ ആവശ്യത്തിനു
8. കടുക് ആവശ്യത്തിനു
പാകംചെയ്യുന്ന വിധം

ആദ്യം1 മുതല്‍ 6 വരെയുള്ളത് നല്ലപോലെ മിക്സ്ചെയ്യുക .അതിന് ശേഷംപാനില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പോട്ടികഴിയ്മ്പോള്‍ മിക്സ്ചെയിത് വെച്ചിരിക്കുന്നകൂട്ടിട്ടു നല്ലപോലെഒന്നിളക്കി തേങ്ങാപ്പീരയും അതിന്‍റെ മുകളിലെക്കിട്ടു അല്‍പ്പംവെള്ളംതളിച്ച് അടച്ചുവെക്കുക. (ചെറിയ തീയില്‍ വേണം) 5 മിനിട്ടുകഴിയുമ്പോള്‍ തുറന്നുഅതൊന്നു ഇളക്കിചിക്കി തോത്തി എടുക്കുക . തോരന്‍ തയ്യാര്‍ .

From
Suma

Monday, June 16, 2008

പാലപ്പവുംമുട്ടക്കറിയും



അരി 2 ഗ്ലാസ്
തേങ്ങാപ്പീര 1 കപ്പ്
ചോറു 1 കപ്പ്
ഈസ്റ്റ് 1 ടീസ്പൂണ്‍
പഞ്ചസാര 2 ടീസ്പൂണ്‍
വെള്ളം ആവശ്യത്തിനു
പാലപ്പംഉണ്ടാക്കുന്നവിധംഅരി 3 മണി്ക്കൂര്‍ കുതിര്‍ത്തതിന് ശേഷം കഴുകിവാരി എടുത്ത് വെക്കുക .ഈസ്റ്റ് 2 സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തു ചെറുചൂടുവെള്ളത്തില്‍ കലക്കിവെക്കണം . എന്നിട്ടു അരിയും തേങ്ങയും ചോറുംകൂടിമിക്സ് ചെയിത് നല്ലവണ്ണം മിക്സിയില്‍ അരച്ചെടുക്കുക . അതിലേക്ക് പൊങ്ങിവന്നഈസ്റ്റുംകലക്കി 3 – 4 മണിക്കൂര്‍ പോങ്ങാന്‍ വെക്കണം . ( കലക്കി വെക്കുംബോള്‍ ഈ കൂട്ട് കുറുകിയിരിക്കാതെ ലൂസ് ആയിരിക്കണം ) മാവ് പൊങ്ങിയതിനു ശേഷം ഉപ്പ് ആവശൃത്തിനിട്ടു കലക്കിയിട്ടു പാലപ്പച്ചട്ടിയില് ഓരോ തവി കോരിയൊഴിച്ച് ഒന്നു ചുറ്റിച്ചിട്ട് അടച്ചുവെക്കുക . പാലപ്പം വെന്തു എന്ന് തോന്നുമ്ബോള്‍ എടുതുവെച്ചിട്ടു അടുത്തതുംഅതേ രീതിയില്‍ ഉണ്ടാക്കി എടുക്കുക .
മുട്ടക്കറി
1. മുട്ട പുഴുങ്ങി തോട്കളഞ്ഞത്‌ 4 ( രണ്ടായി മുറിച്ചത് )
2. സബോള 3 ( നീളത്തില്‍ അരിഞ്ഞത് )
3. പച്ചമുളക് 6 ( രണ്ടായി കീറിയത് )
4. വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂണ്‍
5. ഇഞ്ചി ചതച്ചത് 1 ടീസ്പൂണ്‍
6. കറിവേപ്പില ആവശ്യത്തിനു
7.തക്കാളി 2 ( കഷ്ണിച്ചത് )
8. ഉരുളന്‍ കിഴങ്ങ് 1 ( ഇതു കഷണങ്ങള്‍ ആക്കിവേവിച്ച് മാറ്റിവെക്കുക .)
9. മുളക്പൊടി ½ ടീസ്പൂണ്‍
10. മല്ലിപ്പൊടി 2 ടീസ്പൂണ്‍
11. മഞ്ഞള്‍പ്പൊടി ¼ ടീസ്പൂണ്‍
12. കുരുമുളകുപൊടി ¼ ടീസ്പൂണ്‍
13. ഗരംമസാല ½ ടീസ്പൂണ്‍
14. ഉപ്പ് ആവശ്യത്തിനു
15. എണ്ണ 4 ടേബിള്‍സ്പൂണ്‍
16. കടുക് 1 ടീസ്പൂണ്‍
17. വെള്ളം 11/2 കപ്പ്
18. തേങ്ങാപൌഡര്‍ ½ കപ്പ്
പാകംചെയ്യുന്നരീതിആദ്യം ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പോട്ടികഴിയുമ്പോള്‍ 2 മുതല്‍ 6 വരെയുള്ളത് നല്ലവണ്ണം വഴറ്റുക . അതിലേക്ക് 9 മുതല്‍ 13 വരെയുള്ളതും ഇട്ടുവഴറ്റുക എന്നിട്ട് തക്കാളിയും ഉരുളന്‍ കിഴങ്ങും എട്ടു ½ കപ്പ് വെള്ളവും ഒഴിച്ച് ഉപ്പും ഇട്ടു തിളപ്പിക്കുക . എന്നിട്ടു അതിലേക്ക് തേങ്ങാ പൌഡര്‍ ഒരു കപ്പുവെള്ളത്തില്‍ കലക്കിയത് ഒഴിച്ച് ചൂടാക്കി എടുക്കുക .( തെങ്ങാപ്പാല് ഒഴിച്ചതിനു ശേഷം തിളക്കാന്‍ പാടില്ല ) അതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടയും ഇട്ടു വിളമ്പാം .

From
Suma

Saturday, June 14, 2008

പരിഞ്ഞില്‍തോരന്‍

1. പരിഞ്ഞില്‍ 1 കപ്പ്
2. സവാള കൊത്തിഅരിഞ്ഞത് 1 കപ്പ്
3. ഇഞ്ചി ചതച്ചത് 2 ടീസ്പൂണ്‍
4. വെളുത്തുള്ളി ചതച്ചത് 2 ടീസ്പൂണ്‍
5. പച്ചമുളക് വട്ടത്തില്‍അരിഞ്ഞത് 5 എണ്ണം
6. കറിവേപ്പില - ആവശ്യത്തിനു .
7. മഞ്ഞള്‍ പൊടി - ¼ ടീസ്പൂണ്‍
8. ഉപ്പ് - ആവശ്യത്തിനു .
9. എണ്ണ - 3 ടേബിള്‍ സ്പൂണ്‍
10.കടുക് - ആവശ്യത്തിനു
പാകം ചെയ്യുന്നവിദം
1 മുതല്‍ 8 വരെയുള്ളത് ഒരു പാത്രത്തില്‍ ഇട്ടു നല്ലവണ്ണം ഒന്നു മിക്സ് ചെയ്യുക . എന്നിട്ടു ഒരു ഫ്രൈഗ്പാനില് എണ്ണ ഒഴിച്ച് കടുക് ഇട്ടുപൊട്ടുമ്പോള്‍ അതിലേക്ക് ഈകൂട്ട് ഇട്ടു ഒന്നു ഇളക്കിയത്തിനുശേഷം അല്പംവെള്ളം ഒഴിച്ച് 5 മിനിട്ട് അടച്ചുവെച്ചുചെറുതീയില്‍ വേവിക്കുക .എന്നിട്ടു അതുതുറന്നുവെച്ചു ചിക്കി തോത്തി എടുക്കുക .

From
Suma

Monday, June 9, 2008

മോരുകറി


½ ലിറ്റെര്‍ മോര്
1. വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
2. ഇഞ്ചി കൊത്തിഅരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
3.ഉള്ളി നീളത്തില്‍ അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
4.കറിവേപ്പില - ആവശ്യത്തിനു
5.വറ്റല്‍മുളക്നീളത്തില്‍ മുറിച്ചത് 3 എണ്ണം
6. കടുക് - ആവശ്യത്തിനു
7. എണ്ണ -3 ടേബിള്‍ സ്പൂണ്‍
8. ഉലുവാപ്പൊടി - ¼ ടീസപൂണ്‍
9. ജീരകപ്പൊടി - ¼ ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി - ¼ ടീ സ്പൂണ്‍
11. ഉപ്പ് - ആവശ്യത്തിനു .
പാകംചെയ്യുന്ന രീതി
ആദ്യം കറിവെക്കുവാന്‍ ഉദ്ദേശിക്കുന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ 1 മുതല്‍ 5
വരെയുള്ളത് ഇട്ടുവഴറ്റുക ,അതിന്ശേഷമതിലേക്ക് 8 മുതല്‍ 10 വരെയുള്ളതിട്ടു ഒന്നിളക്കിയതിന്
ശേഷം തയാര്‍ആക്കിവെച്ചിരിക്കുന്ന മോര് അതിലേക്ക് ഒഴിച്ച് ഉപ്പും ആവശ്യാനുസരണം ഇട്ടു നല്ലവണ്ണം ചൂടാക്കി എടുക്കുക . ചൂടായതിനു ശേഷംവാങ്ങിവെക്കുക .
( മോര് തിളച്ചു പോകാതെ പ്രേത്യെകം ശ്രേദ്ദിക്കണം .)

From
Suma

Sunday, June 1, 2008

വിരഹംനിറഞ്ഞ ജീവിതം

കല്യാണം കഴിഞ്ഞാല്‍ എന്നും ആ മധുരം നിറഞ്ഞ ജീവിതം ഒന്നും കിട്ടണമെന്നില്ല . ജീവിതതില്‍ ഒത്തിരി ഒത്തിരി പ്രേശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ട് .ഒന്നുകില്‍ അമ്മായിഅമ്മപോരു , അല്ലെങ്കില്‍ അമ്മായിഅപ്പന്‍പോരു ,അതുമല്ലാഎങ്കില്‍ ഭര്‍ത്താവിന്‍റെ പ്രേശ്നങ്ങള്‍ .ഇതൊക്കെയാണ് ഒരു പെണ്ണിന്‌ വിവാഹത്തിന് ശേഷം നേരിടേണ്ടി വരുന്ന ആദൃപ്രേശ്നങ്ങള്‍ . ചില ഭര്‍ത്താക്കന്മാര്‍ അവരുടെ അമ്മയുടെ പക്ഷംകൂടി നിന്നുകൊണ്ടുവഴക്കിടും .ചിലര്‍ ആണെങ്കില്‍ തന്‍റെ ഭാര്യയെ ആരെന്തുപറഞ്ഞാലും അനങ്ങില്ല . ഒരിക്കലും അങ്ങനെഒരന്ധരീക്ഷം ഉണ്ടാകാന്‍ ഒരു ഭര്‍ത്താക്കന്മാരും അനുവധിക്കരുത് .വീട്ടില്‍‌ പ്രശ്നം ഉണ്ടാകുമ്പോള്‍ രണ്ടാളുംകൂടി ആലോചിച്ചു ഉചിതമാകുന്ന ഒരു തീരുമാനം എടുക്കണം .
അന്യവീട്ടില്‍‌ നിന്നും തന്‍റെ ഭര്‍ത്താവിന്‍റെ കൈ പിടിച്ചു വരുമ്പോള്‍ അവള്‍ക്കു വേണ്ടുന്ന എല്ലാ പിന്തുണയും കൊടുക്കെണ്ടുന്നത് അവളുടെ ഭര്‍ത്താവാണ്. അവള്‍ക്കു ഭര്‍ത്താവിന്‍റെ വീടിനെക്കുറിച്ചോ ആള്‍ക്കാരെ കുറിച്ചോ ഒന്നും അറിയാത്ത ഒരവസ്ഥ ആണപ്പോള്‍ . കല്യാണം കഴിഞ്ഞു ആദ്യ വര്‍ഷങ്ങളില്‍ പലപ്പോഴും പ്രേശ്നങ്ങള്‍ ഉണ്ടാകും . അപ്പോഴല്ലാം അതിനെ ഒക്കെ തരണം ചെയ്യണം .എടുത്തുചാടി ഒരിക്കലും ഒരു ബന്ധം വേര്‍പെടലിനെകുറിച്ചോ മറ്റൊന്നിനെ കുറിച്ചോ ചിന്തിക്കരുത് .പരസ്പരം മനസ്സിലാക്കികഴിയുമ്പോള്‍ എല്ലാം ശരിയാകും .
പെണ്‍കുട്ടികള്‍ഒന്നുപറഞ്ഞു രണ്ടാമത് ചിന്ധിക്കുന്നത് ജീവിതം അവസാനിപ്പിക്കാം എന്നാണ് .ഒരിക്കലും അതൊരു ശാശ്വത മാര്‍ഗ്ഗം അല്ല .തനിക്ക് ജീവന്‍ തന്ന ദൈവത്തിനല്ലാതെ മറ്റാര്‍ക്കും തന്‍റെ ജീവന്‍ എടുത്തു കളയുവാന്‍ അവകാശംഇല്ലാഎന്ന് മനസ്സിലാക്കുക .നമ്മുക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ അവരും അനാതയാകുന്ന ഒരവസ്ഥയാണ് വരുന്നതു . ചിലര്‍ ചിന്ധിക്കും എന്‍െറ കുഞ്ഞുങ്ങളെയും കൊന്നു ഞാനും ചാകാം എന്ന് .എന്തിന് വേണ്ടി ?അവര്‍ എന്ത് തെറ്റു ചെയിതു ?ഒരിക്കലും അങ്ങനെ ചിന്ദിക്കല്ലേ ?അത് കൊടും പാപമാണ് .കുഞ്ഞുങ്ങള്‍ ഉള്ളവര്‍ കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും കലഹം ഉണ്ടാക്കതിരിക്കുക .കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ ദാനം ആണ്. ഭര്‍ത്താവിനു വേണ്ടെങ്ങില്‍ ഒരിക്കലും ജീവിതം അവസാനിപ്പിക്കാം എന്ന് കരുതരുത് അവരുടെ മുന്‍പില്‍ കൂലിവേല ചെയിതാണെങ്കിലും തന്‍റെ കുഞ്ഞുങ്ങളെ നോക്കി ജീവിക്കണം .ഒരിക്കലും ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ പറഞാല്‍ ഇറങ്ങരുത് .സ്വന്തമായിതന്‍റെ ഭര്‍ത്താവിനു ഒരു വീടാകുന്നത് വരെഅവിടെത്തന്നെ നില്‍ക്കണം .
ക്രിസ്തീയ നീയമം പറയുന്നതു നീ നിന്‍െറ അമ്മയേയും അപ്പനേയും വേര്‍പെട്ടു ഭാര്യയോടു പറ്റിച്ചേരുവനാണ് വിവാഹദിവസം പുരോഹിതന്‍ പറയുന്നതു .അത് പുരോഹിതന്‍െറ വാക്കല്ലാ. വിശുദ്ധ വേദപുസ്തകത്തില്‍ എഴുതപെട്ടിരിക്കുന്നതാണ് . അതെ ….. ഭാര്യയോടു പററിച്ചേരുകതന്നെ വേണം . എങ്കിലേ ജീവിതം സന്തോഷപ്രദം ആകൂ . തന്നെ വിശ്വസിച്ചും ഇഷ്ടപെട്ടും വന്ന പെണ്ണിനെ ജീവിതകാലം മൊത്തം സ്നേഹിച്ചു കൊണ്ടു നടക്കണം മറ്റുള്ളവരുടെ വാക്ക് കെട്ട് അവളുടെ മെക്കിട്ടുകേറിയാല്‍ നിന്‍റെ സമാധാനം ആന്ന് നഷ്ടമാകുന്നത്.ഭാര്യയില്‍ ഉള്ള തെറ്റുകള്‍ സ്നേഹപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കി കൊടുക്കുക .അല്ലാതെ രണ്ടു ഇടി കൊടുക്കുന്നതല്ലാ ആണത്വം . ഭാര്യയും കുഞ്ഞുങ്ങളും ആണ് നിന്‍റെ സംബത്ത്.മറ്റു സംബതുകള്‍ എത്ര ഉണ്ടാക്കിയാലും ജീവിതത്തില്‍ സമാധാനം ഇല്ലെങ്കില്‍ പിന്നെന്തു നേട്ടം .
ഭര്‍തൃവീട്ടില്‍ കടന്നു ചെല്ലുമ്പോള്‍
വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടിലേക്ക് കടന്നു ചെല്ലുന്ന പെണ്‍കുട്ടികള്‍ ഒരുപാട് കാര്യങ്ങല്‍ ശ്രേദ്ദിക്കേണ്ടതുണ്ട്.ഭക്തിയും ,താഴ്മയും ,വിനയവും ,ക്ഷ്മയും ,ഒക്കെ വേണം .വീട്ടില്‍ എന്തെങ്കിലും പ്രെശ്നം ഉണ്ടെങ്ങില്‍ അതിന് പിറകേ പോയി വഴക്കിടാതെ തന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവിനോട് പറയുക.ഭര്ത്താവ് അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. കഴിവതും ഭര്‍ത്താവിന്‍റെ അമ്മയോട് ഒത്തിരി കഥകള്‍ പറയാന്‍ പോകാതിരിക്കുക. ഭര്‍ത്താവിനു സഹോദരന്‍മാര്‍ ഉണ്ടെങ്കില്‍ അധികം ശ്രിങ്ഗരിയ്ക്കാന്‍ പോകാതിരിക്കുക. അത് പല രീതിയിലും പേരു ദോഷം ഉണ്ടാക്കും.പിന്നെ അയല്‍ വാസികളോട് തന്‍റെ ഭര്‍ത്താവിന്‍റെ കുടുംബതെക്കുറിച്ചു ഒന്നും പറയാതിരിക്കുക. ഇത്രയും ഒക്കെ ശ്രദ്ദിച്ചാല്‍ അല്പം പിടിച്ചു നില്‍ക്കുവാന്‍ പറ്റും .
ഇത്രയും എന്നെ എഴുതുവാന്‍ പ്രേരിപ്പിച്ചത് എന്തെന്നു അറിയേണ്ടെ ? മസ്കററില്‍ കഴിഞ്ഞ ദിവസം ഒരു മലയാളി വീട്ടമ്മ തന്റെ കുടുംബ പ്രെശ്നം കാരണം തന്‍െറ 7 വയസ്സുള്ള മകനേയും 4 വയസ്സുള്ള മകളേയും ശ്വാസം മുട്ടിച്ചതിനു ശേഷം കഴുത്ത് അറത്തു കൊന്നു .എന്നിട്ട് പോലീസിനു വിളിച്ചു പറഞ്ഞു കുട്ടികളെ കൊന്നു ഞാനും മരിക്കുവാന്‍ പോകുവാണെന്ന് .ആ അമ്മ മരിക്കുന്നതിനു മുന്പ് പോലീസ് ഓടി എത്തി അവരെ അറസ്റ്റ് ചെയിതു . എന്ത് നേടി …….? അവര്‍ ജീവിതകാലം മൊത്തം നീറുവല്ലേ ….?ആ കുഞ്ഞുങ്ങള്‍ എന്ത് തെറ്റു ചെയിതു ……? അവരുടെ അമ്മ അവരെ കൊല്ലുമെന്നു കുഞ്ഞുങ്ങള്‍ കരുതിയോ ……?നിഷ്ക്കളങ്കമനസ്സുമായി ഓടി നടന്ന പിഞ്ച് ഓമനകള്‍ അല്ലെ അവര്‍ ……..? ഇതില്‍ ആരാണ് തെറ്റുകാര്‍ ? എത്രയോപേരു കുട്ടികള്‍ ഇല്ലാതെ വിഷമിക്കുമ്പോള്‍ ദൈവം ദാനമായി നല്കിയ കുഞ്ഞുങ്ങളല്ലേ അവര്‍ ………………..?
ഈ ന്യൂസ് കേട്ടിട്ടു കഴിഞ്ഞ ദിവസം മുഴുവന്‍ ഞാന്‍ ഇരുന്നു കരഞ്ഞു . എനിക്കും ഉണ്ട് 3 കുട്ടികള്‍ .അവരുടെ കളിയും ചിരിയും കാണുമ്പൊള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു എങ്ങനെ ആ അമ്മക്ക് ആ കുഞ്ഞുങ്ങളെ കൊല്ലുവാന്‍ തോന്നി ?.

From
Suma.