Wednesday, May 7, 2008

എന്‍റെ കുടുംബം

എന്‍റെ പേരു സുമ .ഞാന്‍ ആറു വര്‍ഷമായി സൗദിയില്‍ ജോലി നോക്കുകയായിരുന്നു .ലീവിനു വന്നപ്പോള്‍ എന്‍റെ വിവാഹം നടന്നു .ഭര്‍ത്താവിന്‍റെ പേരു സജി എന്നാണ്. മസ്കറ്റില്‍ ജോലി നോക്കുന്നു .
എനിക്ക് ആദ്യം തന്നെ ദൈവത്തോടാണ് നന്ദി പറയേണ്ടുന്നത് . കാരണം എനിക് സ്നേഹ സമ്പന്നനായ ഒരു
ഭര്‍ത്താവിനെ തന്നു.

അതിനു ശേഷം മൂന്നു കുട്ടികളെയും തന്നു. വിവാഹത്തിനു ശേഷം എഴു ദിവസം കഴിഞ്ഞു സൌദിക്ക് പോയി. അവിടെ സ്റ്റാഫ്‌ നേഴ്സ് ആയി ജോലി നോക്കുകയായിരുന്നു.അവിടേക്കു പോയി ഒരുമാസത്തിനു ശേഷം എനിക് ഒരു പനി വന്നിട്ട് കുറയാതിരുന്നതിനെ തുടര്‍ന്ന് ബ്ലഡ്‌ ടെസ്റ്റുകള്‍ പലതും ചെയിതു .അപ്പോള്‍ അറിയുന്നു എനിക്ക് PTAPTT ഒത്തിരി HIGH ആണെന്നും ജീവന് തന്നെ ഭിഷണി ആണെന്നും ഒക്കെ.ഇതു ഒന്നുകൂടി സ്ഥിരീകരിക്കുവാന്‍വേണ്‍ടി ഞാന്‍ ജോലി ചെയ്ത ആശുപത്രിയില്‍ നിന്നും എന്‍െറ രക്തംഎടുത്ത് ജര്‍മനിക്ക് വിട്ടു അപ്പോഴും റിസള്‍ട് അതുതന്നെ വന്നു.രക്തത്തില്‍ സര്‍ക്കുലേഷന്‍ നടക്കുവാന്‍ വേണ്ടി ആസ്പിരിന്‍ TABLET മാത്രമേ ഇതിനുളളു .ഡോക്ടര്‍മാര്‍ പലരും എന്നെ കണ്ടു . എല്ലാവരും പറഞ്ഞത്‌ ഒന്നു മാത്രം എനിക്ക് കുട്ടികള്‍ ഉണ്ടാകാന്‍ പാടില്ല. ഗര്‍ഭം ധരിച്ചാല്‍ ബ്ലീഡിങ്ങ് ഉണ്ടാകാന്‍ ചാന്‍സ് ഉണ്ടെന്നും അതു ജീവന് തന്നെ അപകടം ആണെന്നും . പക്ഷേ ഞങ്ങള്‍ സര്‍വ്വശക്തനായ ദൈവത്തില്‍ വിശ്വസിച്ചു പ്രാര്‍ത്ഥിചുകൊണ്ടേയിരുനു .ഒരു മെടിസിനും എടുത്തില്ല . എന്‍െറ തമ്പുരാന്‍ അതിശയകരമായി ഞങ്ങള്‍ക്കു മുന്നുകുട്ടികളെതന്നു. ഒരു പെണ്ണും രണ്ട് അണ്‍കുട്ടികളും .

ആ ദൈവത്തെ എത്ര സ്തുതിച്ചാലും മതിവരില്ല. അങ്ങനെ ഞങ്ങള്‍ ദൈവത്തിന്‍റെ മഹത്വം എപ്പോഴും കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുവാണ് .ഇന്നു ഞാന്‍ കുട്ടികളും ആയി സന്തോഷത്തോടെ കഴിയുന്നു. എന്‍റെ ഭര്‍ത്താവ് ആണെങ്കിലും എനിക്ക് വേണ്ടുന്ന സന്തോഷവും ധൈര്യവും എല്ലാ വിഷമ ഘട്ടത്തിലും തന്നിട്ടുണ്ട്. അതാണ് ഞങ്ങളുടെ കുടുംബത്തിന്‍റെ വിജയവും.എന്‍റെ ആദ്യ പ്രഗനന്‍സിയില്‍ ബ്ലീഡിങ്ങ് ഉണ്ടായി അബോര്‍ട്ട് ആയി പോയി.രണ്ടാമതും
ബ്ലീഡിങ്ങ് ഉണ്ടായി.... അപ്പോഴത്തെ എന്റെ അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്തത് ആയിരുന്നു.... എന്‍റെ കുഞ്ഞിനെഎനിക്ക് കിട്ടില്ലേ എന്ന് ചോദിച്ചുകൊണ്ട് ഞാന്‍ കരയും . എന്‍റെ കാലുകള്‍ വഴി മൂത്രം പോകുന്നപോലെ ബ്ലെഡ് പോകുകയാണ്. രാത്രിയും. എന്ത് ചെയ്യണമെന്നറിയാതെ സജിചാന്‍.....അടുത്തെങ്ങും ആശുപത്രിയും ഇല്ലാ. എന്നെ ബെഡ്ഡില്‍ കിടതിയിട്ടു എന്‍റെ ബെഡ്ഡിനു അരികില്‍ ഇരുന്നു. കണ്ണ് നേരോടെ സജിചാന്‍ പ്രാര്‍ത്ഥിക്കുന്നത് എന്‍റെ മയക്കതിനിടയില്‍ ഞാന്‍ കാണുന്നുണ്ട്. അങ്ങനെ നേരം വെളുക്കുവോളം സജിചാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേ ഇരുന്നു....എന്നിട്ട് രാവിലെ ആശുപത്രിയില്‍ പോയി. ഇവിടുത്തെ മിനിസ്ട്രിഡോക്ടര്‍ പറഞ്ഞു അബോര്ട്ട് ആക്കണം എന്ന് .  പക്ഷേ ഞങ്ങള്‍ അതിനു തുനിഞ്ഞില്ല ദൈവത്തിനോട് വിളിച്ചപേക്ഷിച്ചു. അവിടെ നിന്നും ഒരു പ്രൈവറ്റ് ആശുപത്രിയില്‍ പോയി. ഡോക്ടര്‍ സ്കാന്‍ ചെയിതു....ഡോക്ടര്‍ക്ക്‌ അത്ഭുതം .....ബ്ലീഡിംഗ് ഗര്‍ഭപാത്രത്തില്‍ കാണാനേ ഇല്ലാ. എന്‍റെ ദൈവം എത്ര വലിയവന്‍.അന്ന് മുതല്‍  പ്രസവം വരെയും ബ്ലീഡിങ്ങ് ഉണ്ടായിരുന്നു എന്നാല്‍ എന്‍റെമോള്‍ക്ക് ഒരുകുഴപ്പവും വരാതെ എന്‍റെദൈവംകാത്തു . ഒത്തിരി വേദനകള്‍ അനുഭവിക്കാതെ ഡെലിവറി ആയി . രണ്ടാമത്തേതും അതുപോലെ അത്ഭുതകരമായി തന്നെ ദൈവം തന്നു.മൂന്നാമത് ഒരെണ്ണം ഉടനെ വേണ്ടെന്നു കരുതി കോപ്പര്‍ -ടി. ഇട്ടിരുന്നു. എന്നാല്‍ ദൈവത്തിന്‍റെ പ്ലാനും പദ്ധതിയും വേറെ ആയിരുന്നു .കോപ്പര്‍ -ടി . ഉള്ളപ്പോള്‍ തന്നെ ആണ് ഞാന്‍ ഗര്‍ഭം ധരിച്ചത്. കുട്ടിക്ക് കുഴപ്പം ഉണ്ടാകുമോന്നു പേടി ആയിരുന്നു . എന്നാല്‍ ഒരു കുഴപ്പവും കൂടാതെ തന്നെ എനിക്ക് കുഞ്ഞിനെ കിട്ടി. മോന് 4.40kg weight ഉണ്ടായിരുന്നു
എന്‍റെ രണ്ടു ആണ്‍ കുട്ടികളുടെയും പ്രേസവവും വളരെ രസകരമാണ്. എനിക്ക് ഡേറ്റ് ആയിട്ടും വേദനയില്ല.ഡോക്ടര്‍ സ്കാന്‍ ചെയിത് നോക്കിയിട്ട് പറയും വേദനവരുമ്പോള്‍ വന്നാല്‍ മതി കുട്ടി ഓക്കേ ആണെന്നും മറ്റും. അപ്പോള്‍ ഡോക്ടറിനോട്‌ ഞാന്‍ പറയും ഡോക്ടര്‍ എനിക്ക് കുഞ്ഞു താഴേക്ക്‌ വരുന്നത് പോലെ തോന്നുന്നു. ഒന്നു PV ചെയിത് നോക്കാമോ എന്നു. അങ്ങനെ നോക്കിയിട്ട് പറയും എത്രയും വേഗം മസ്ക്കററ് കൌളാ ഹോസ്പിററലിലേക്ക് കൊണ്ടുപോകുവാന്‍ . ഞങ്ങള്‍ക്ക് ഇവിടെ നിന്നും നൂറ്റിഎണ്‍പതു കിലോമീറെറര്‍ ദൂരം ഉണ്ട് കൌളാ ഹോസ്പിററലിലേക്ക് .അവര്‍ തന്നെ ആംബുലന്‍സില്‍ ഒരു നേഴ്സിനേയും കൂട്ടി വിട്ടു.അവിടെ ചെല്ലുമ്പോള്‍ അവര്‍ക്കും അല്‍ഭുതംആണ് വേദനയില്ലാതെ കൊച്ചു താഴേക്ക്‌ വരുന്നത്.ഉടന്‍ തന്നെ ഡോക്ടര്‍ വന്നു അമിനിയോട്ടിക് ഫ്ലുയിട് പൊട്ടിച്ചു വിട്ടിട്ട് വേദന വരുത്തി പ്രേസവിപ്പിക്കും .അഞ്ചു മിനിട്ടു കൊണ്ട് പ്രേസവം കഴിയും.ഒത്തിരി വേദന അനുഭവിക്കുവാന്‍ കൂടി എന്‍റെ ദൈവം എന്നെ സമ്മതിച്ചിട്ടില്ല. എന്‍റെ ദൈവം വലിയവന്‍ തന്നെ ആണ്.ദൈവത്തെ വിളിക്കുന്നവരെ ദൈവം ഒരുനാളും തള്ളി കളയില്ല.
പ്രയിസ് ദ ലോര്‍ഡ്.

2 comments:

MANU GEORGE JOHN KURISINKAL PARAMBIL said...

Today only i had visited this blog and the post.

Really god is great.

Praise the lord and thanking you for all the blessings you had given in my life.

Suma Devasia said...

Thank you manu.