വളരെവേദന നിറഞ്ഞ കാഴ്ചയാണിത്. ഇതു കാണുവാന്‍ നമ്മുടെ നേതാക്കന്‍മാരോ, മന്ത്രിമാരോ, സാമൂഹ്യപ്രവര്‍ത്തകരോ,ആരുമില്ലേ........ ? ഒരുനേരത്തെ ആഹാരത്തിന് വേണ്ടിയോ.....അതോ അവരുടെ കുടുംബത്തെ പോറ്റുവാനോ............ വേണ്ടി ആയിരിക്കാം അവരിത്രമാത്രം കഷ്ടപെടുന്നത്. ഇതൊന്നും നമ്മുടെ പ്രവാസകാര്യമന്ത്രിയോ, നമ്മുടെ ഉമ്മന്‍ചാണ്ടിസാറോ കണ്ടില്ലേ......? അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണോ.....? എല്ലാ രാഷ്ട്രീയ നേതാക്കന്‍മാരും വര്‍ഷത്തില്‍ ഒരു മൂന്നാല് പ്രാവശ്യമെങ്കിലും ഗള്‍ഫില്‍ എത്തുകയും പോക്കറ്റ് നിറച്ചുകൊണ്ട് പോകുകയും ചെയ്യും. ഇവരൊക്കെ ഈ പാവപ്പെട്ട മനുഷ്യരുടെ ജീവിതം കാണാന്‍ തുനിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രീയപ്പെട്ട ഉമ്മന്‍ചാണ്ടിസാറേ...... താങ്കള്‍ക്ക് അല്‍പ്പം മനസ്സാക്ഷി ഉണ്ടെന്നാണ് എന്‍റെ വിശ്വാസം. താങ്കളുടെ കണ്ണില്‍ ഈ ക്ലിപ്പിംഗ് ആരെങ്കിലും എത്തിച്ചു തന്നാല്‍ ഈ പാവപ്പെട്ടവര്‍ക്ക് വേണ്ടുന്ന സഹായം ചെയിതു കൊടുക്കണം. നമ്മുടെ നാടിന്‍റെ ഓരോ വികസനത്തിനും പിന്നില്‍ ഈ പ്രവാസമലയാളികളുടെ കരങ്ങള്‍ ഉണ്ട് എന്ന്ഓര്‍ക്കണം. ഈ ക്ലിപ്പിംഗ് ജനങ്ങളിലേക്ക് എത്തിച്ചു തന്ന JEEVAN TV ക്ക് ഒത്തിരി നന്ദി.പിന്നെ ഇതു കാണുന്ന നാം ഓരോരുത്തരുടെയും കടമയാണ് നമ്മുക്ക് ചുറ്റും വിഷമം അനുഭവിക്കുന്ന ഓരോത്തര്‍ക്കും ഒരു താങ്ങായി നില്‍ക്കുക എന്നത്.
സസ്നേഹം
സുമ.