- ചുക്കും മല്ലിയുമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
- തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
- കുറുന്തോട്ടി വേര് ഇടിച്ചു ചതച്ചു പാല്‍ക്കഷായം വെച്ച് കഴിക്കുക
- വയമ്പ് പൊടിച്ചതും തേനും ബ്രെഹ്മിനീരില്‍ ചേര്‍ത്ത് കഴിക്കുക.
- ഗ്രാമ്പു ,ഏലത്തരി, എന്നിവയില്‍ഏതെങ്കിലും വായിലിട്ടു ചവച്ചുതുപ്പുക
- കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക
- പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
- തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
- പാളയന്കോടന് വാഴയുടെ മൂത്ത പച്ചയില ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക .എന്നിട്ട് ഒരുമണിക്കൂറിനു ശേഷം കഴുകി കളയുക
- ചെറുനാരങ്ങായുടെ നീരില്‍ ഉപ്പു ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.
- കടുക്കു അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക
- ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക
- തണ്ണിമത്തന്‍ വിത്ത് ഉണക്കിപൊടിച്ചു നിത്യവും കഴിക്കുക
- മുരിങ്ങയില നിത്യവും കഴിക്കുക
- ജീരകം, വെളുത്തുള്ളി, ഉലുവാ,എന്നിവ വറുത്തു അതിട്ട് വെള്ളം തിളപ്പിച്ച് നിത്യവും കുടിക്കുക.
- മുരിങ്ങയിലയും വെളുത്തുള്ളിയും കൂടി ചതച്ചിട്ട്പാല്കാച്ചി ദിവസവുംഅത്താഴത്തിനു ശേഷം കുടിക്കുക.
കൃമിശല്യം
- പച്ച പപ്പായ തിന്നുക
- തേങ്ങാപ്പാല്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
- മൂത്ത തേങ്ങയുടെ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുക
- ഇഞ്ചിനീര്, ചുവന്നുള്ളിനീര്, തേന്‍ ഇവ ഒരുപോലെ ചേര്‍ത്ത് കിടക്കുവാന്‍ നേരം കഴിക്കുക.
ചൊറിയും മൊരിയും
- എരിക്കില നീരില്‍ മഞ്ഞള്‍ ചേര്‍ത്ത് കാച്ചിയ എണ്ണ പുരട്ടുക.
വയറുകടി
- ഉലുവാ ഒരുഗ്രാം വറുത്തുപൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി ഒന്നോ, രണ്ടോ മണിക്കൂര്‍ ഇടവിട്ട് കുടിക്കുക . വയറുകടിക്ക് ആശ്വാസം ലഭിക്കും.
ഉപ്പൂറ്റിവേദന
- 2 പാത്രത്തിലായി ചൂട് വെള്ളവും, തണുത്ത വെള്ളവും എടുക്കുക. ഓരോന്നിലും കാലുകള്‍ മാറി മാറി മുക്കി വെക്കുക.ദിവസവും 20 മിനിട്ട് ഇങ്ങനെ ചെയിതാല്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കും.
അര്‍ശസ്
- ജാതിക്കാ ചുട്ടു തൈരില്‍ ചാലിച്ചു കഴിക്കുക
- ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക
ജലദോഷം
- ചെറുനാരങ്ങാനീരില്‍ തേന്‍ചേര്‍ത്തു കഴിക്കുക
ഗ്യാസ്ട്രബിള്‍
- വെളുത്തുള്ളി ചുട്ടുതിന്നുന്നത് നല്ലതാണു
- ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് നല്ലതാണ്
- വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുന്‍പ് കുടിക്കുക
- കരിങ്ങാലി ക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം പതിവായി കുടിക്കുക.
ഇക്കിള്
- വായില്‍ വെള്ളം നിറച്ചു അല്പ്പസമയം മൂക്കടച്ചു പിടിക്കുക.
- ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ഇട്ട് കഴിക്കുക
- ചുക്ക് അരച്ച് തേനില്‍ കഴിക്കുക.
വായ്‌പ്പുണ്ണ്‍
- മോരില്‍ കറിവേപ്പില അരച്ചു കലക്കി കവിള്‍ കൊള്ളുക
- ശതാവരിക്കിഴങ്ങിന്‍റെ നീര് കുടിക്കുക
- ഒരു ഗ്ലാസ്സ് വാഴപ്പിണ്ടി നീര് നിത്യവും കുടിക്കുക ( പാളയന്‍കോടന് വാഴയുടെതാണ് ഉത്തമം)
- പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരില്‍ മഞ്ഞള്‍പൊടിയും ചേര്‍ത്തു കഴിക്കുക
- തൊട്ടാവാടിനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കുക
- ബ്രെഹ്മി ഉണക്കിപോടിച്ചുഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്തു കഴിക്കുക.
- വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യഅളവിലെടുത്തു ചൂടാക്കിവേദനയുള്ളിടത്തു പുരട്ടി തടവിയാല്‍ സന്ധിവേദന അകറ്റാം
- തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്തു രാവിലേയും വൈകുന്നേരവും കഴിക്കുക.
- കീഴാര്‍നെല്ലിഅരച്ചു പാലിലോ ഇളനീരിലോ അതിരാവിലെ കഴിക്കുക.
- പൂവാന്‍കുരുന്തിലയും ജീരകവും ചേര്‍ത്തു പാലില് കലര്‍ത്തി കഴിക്കുക
- തേനില്‍ മുള്ളങ്കി നീര് ചേര്‍ത്ത് കഴിക്കുക
- അല്പം മഞ്ഞള്‍പൊടി വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ച് ആവി കൊള്ളുക. ജലദോഷത്തെ തുടര്‍ന്നുള്ള തലയുടെ ഭാരം കുറയും.
- കിഴുകാനെല്ലിയോ കൃഷ്ണതുളസ്സിയോ അരച്ചു പുരട്ടുക.
- ശതാവരിഇല ഉണക്കിപോടിച്ചു വെളിച്ചെണ്ണ കാച്ചി പുരട്ടുക
- പച്ചമഞ്ഞളും ആര്യവേപ്പിലയുംഅരച്ചു പുരട്ടുക
- പപ്പായ തൊലികളഞ്ഞു കറയോടെ അല്പം വെള്ളത്തില്‍തിളപ്പിച്ച് ആ വെള്ളം കുടിക്കുക
- പപ്പായക്കുരു തേനില്‍ചേര്‍ത്ത്കഴിച്ചാല്‍ വിര ശല്യം കുറയും.
- വിയര്‍പ്പ് മൂലമുണ്ടാകുന്ന ചൊറിച്ചില്‍ അകറ്റാന്‍ തൈര് പുരട്ടി 15 മിനിട്ട് കഴിഞ്ഞു കഴുകികളയുക.
- തേനും നെയ്യും കുരുമുളക് പൊടിച്ചതും ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും
- ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക
- ഇഞ്ചിയും ചെറിയഉള്ളിയും ഇടിച്ചു നീരെടുത്ത് കഴിക്കുക.ശ്വാസം മുട്ടലിനും ഇതു നല്ലതാണു
- ഉലുവാ കഷായം വെച്ചു കഴിക്കുക
- ഉണക്കമുന്തിരി കുതിര്‍ത്തുപിഴിഞ്ഞ് നാക്കില്‍ പുരട്ടുക
- മുടിയില്‍ നാരങ്ങാനീര് പുരട്ടുക
- ചെമ്പരത്തിപൂവും മൈലാഞ്ചിയും ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക
- വെളിച്ചെണ്ണ നാരങ്ങാനീരുമായി സമം ചേര്‍ത്ത് പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ ഒരു പരിധി വരെ സഹായിക്കും.
- കടുക് അരച്ചു നെറ്റിയില്‍ പുരട്ടുക.
- ചുവന്നുള്ളിയും, കല്ലുപ്പും അരച്ചു നെറ്റിയില്‍ പുരട്ടുക
- നാരങ്ങാ മുറിച്ചു നെറ്റിയില്‍ ഉരസ്സുന്നത് നല്ലതാണു
- കഫമിളക്കുവാന്‍ ഓരോ ടീസ്പൂണ്‍ നാരങ്ങാനീരും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
- അയമോദകം പഞ്ചസാര ചേര്‍ത്ത് പൊടിച്ചു കഴിക്കുക
- നാരങ്ങാവെള്ളം തേനില്‍ ചേര്‍ത്തു കഴിക്കുക
- പപ്പായയുടെ കുരു അരച്ചുപുരട്ടിയാല്‍ പുഴുക്കടി ശമിക്കും.
- കണികൊന്നയില അരച്ചു പുരട്ടുന്നത് നല്ലതാണു.
No comments:
Post a Comment