Sunday, September 11, 2011

ഫിഷ്‌ ബിരിയാണി


ഫിഷ്‌‍ബിരിയാണി

നെയ്യ്മീന്‍                                      05 വലിയ കഷണം
ബിരിയാണി അരി                     3  ഗ്ലാസ്   ( കഴുകി വാരി വെച്ചത്)‌‌
വെള്ളം                                           6  ഗ്ലാസ് (തിളപ്പിച്ചത്)‌‌
നെയ്യ്                                              50  ഗ്രാം
പട്ട                                                       ആവശ്യത്തിന്
ഗ്രാമ്പു                                              5എണ്ണം
ഏലക്ക                                            5 എണ്ണം
പൈനാപ്പിള്‍ എസന്‍സ്            1tsp
വാനില എസന്‍സ്                      1tsp‌
സവാള   വലുത്                           8എണ്ണം                         
അണ്ടിപരിപ്പ്                                ആവശ്യത്തിന്
കിസ്മിസ്സ്                                       ആവശ്യത്തിന്‌
ഉപ്പ്                                                    ആവശ്യത്തിന്

 ഫിഷ്‌‍മസാലക്ക് ആവശ്യമായത്

 സവാള  5 എണ്ണം ( നീളത്തില്‍കനംകുറച്ചു അരിഞ്ഞത് )
തക്കാളി 4എണ്ണം  ( ചെറുതായി അരിഞ്ഞത് )
ഇഞ്ചി, വെളുത്തുള്ളി, ചതച്ചത്
പച്ചമുളക് എണ്ണം രണ്ടായി കീറിയത്
മുളകുപൊടി 1 table spoon
കുരുമുളക് പൊടി  1/2 table spoon
മഞ്ഞള്‍ പൊടി 1/2 tea spoon
എണ്ണ  50 gram.

ഫിഷ്‌പാകം ചെയ്യുന്ന രീ

‍ അല്‍പ്പം കുരുമുളകുപൊടി , മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് , ഇവ 2 table spoon നാരങ്ങാ നീര് ചേര്‍ത്ത് കുഴമ്പ് രൂപത്തില്‍ മിക്സ്‌ ചെയിതു മീനില്‍ പുരട്ടി half fry ചെയിതു മാറ്റി വെക്കുക .
                   അതിനു ശേഷം  വഴറ്റുവാനാവശ്യമായ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം അതിലേക്കു സവാള, ഇഞ്ചി വെളുത്തുള്ളി , പച്ചമുളക്, എന്നിവ നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്കു തക്കാളിയും ഇട്ടു നല്ലപോലെ വഴറ്റുക മുളകുപൊടി ,കുരുമുളകുപൊടി, മഞ്ഞള്‍പൊടി ഇവയും ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റിയിട്ട് അതിലേക്കു ഹാഫ് ഫ്രൈ ചെയിത മീനും ഇട്ട്
10മിനിട്ട് ചെറിയ തീയില്‍ വെക്കുക.എന്നിട്ട് അത് വാങ്ങി മാറ്റി വെക്കുക

ബിരിയാണി ഉണ്ടാക്കുന്ന

നെയ്യില്‍ അണ്ടിപരിപ്പ്, കിസ്മിസ് ,2 സവാള കനം കുറച്ചു അരിഞ്ഞത് ഇവ വറുത്തു കോരി മാറ്റിവെക്കുക. അതിനുശേഷം നെയ്യ് ഒഴിച്ച് അതിലേക്കു ഗ്രാമ്പു, പട്ട, ഏലക്കാ ഇവ ഇട്ട് പൊട്ടുമ്പോള്‍ ബിരിയാണി അരി ഇട്ട് അരിയോന്നുഫ്രൈ ചെയിതതിനുശേഷം അതിലേക്കുവാനില ,പൈനാപ്പിള്‍,എസ്സന്‍സ് എന്നിവ ചേര്‍ത്തതിനു ശേഷം തിളച്ച വെള്ളം അതിലേക്കു ഒഴിക്കുക. അരിയിലെ വെള്ളം പറ്റുന്നത് വരെ വെക്കുക.അതിനുശേഷം ചോറ് വാങ്ങി  സെറ്റ്‌ ചെയ്യുക.

സവാള വറുത്ത് , കിസ്മിസ്, അണ്ടിപരിപ്പ്, ഫിഷ്‌ തയ്യാറാക്കി വെച്ചിരിക്കുന്നത്, ഇവയെല്ലാം ചോറിനോടൊപ്പം ലെയറായി സെറ്റ്‌ ചെയിതുവെക്കുക.

From
Suma









No comments: