Sunday, October 19, 2014


മുട്ട കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

വലിയ ചെലവില്ലാതെ ലഭിയ്ക്കുന്ന സമീകൃതാഹാരമാണ് മുട്ട. പോഷകങ്ങളുടെ കലവറയായ മുട്ടയുടെ വെള്ളയിൽ ധാരാളം പ്രോട്ടീനും,മഞ്ഞയിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനും 9 ശതമാനം അമിനോ ആഡിഡും അടങ്ങിയിട്ടുണ്ട്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുട്ട ഒരുപോലെ നല്ല ആഹാരമാണ്. മുട്ടയുടെ വെള്ളയേക്കാള്‍ മഞ്ഞയിലാണ്‌ ധാരാളം ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നത്‌. സന്തോഫില്‍ എന്ന ഘടകമാണ്‌ മുട്ടയുടെ മഞ്ഞനിറത്തിന്‌ കാരണം. ആരോഗ്യത്തിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ളൊരു പ്രതിവിധി കൂടിയാണ് മുട്ട. മുപ്പത് വയസ് കഴിഞ്ഞാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കുറയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.കാരണം മുട്ടയിൽ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

1.എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും മുട്ട സഹായിക്കുന്നു.

2. മുട്ട കഴിക്കുന്നത് മൂലം കാഴ്ച ശക്തിയും ഓർമ്മ ശക്തിയും വർദ്ധിക്കുന്നു. കൂടാതെ ക്യാൻസറിനെ പ്രതിരോധിക്കാനും ഇതിനു കഴിവുണ്ട്.

3. മുട്ടയുടെ വെള്ളയില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.തലമുടിയുടെ വളര്‍ച്ചയ്‌ക്ക് പ്രോട്ടീൻ അത്യാവശ്യമാണ്.അതുകൊണ്ട് തന്നെ തലമുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ മുട്ട നല്ലതാണ്.

4.നന്നായി അടിച്ചുപതപ്പിച്ച മുട്ടയുടെ വെള്ളഭാഗം മുഖത്ത്‌ പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ തണുത്തവെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയുക. ഇത് മുഖചര്‍മ്മത്തിലെ ഉപയോഗമില്ലാത്ത കോശങ്ങളെയെല്ലാം നശിപ്പിച്ച്‌ മുഖത്തിന്‌ തിളക്കം പ്രദാനം ചെയ്യും.

5.ബ്രസ്‌റ്റ് കാന്‍സര്‍ ഉണ്ടാകുന്നത്‌ തടയാന്‍ മുട്ടയ്‌ക്ക് കഴിയുന്നു. ആഴ്‌ചയില്‍ 4മുട്ട ഉപയോഗിക്കുന്ന സ്‌ത്രീക്ക്‌ ബ്രസ്‌റ്റ് കാന്‍സര്‍ വരാനുള്ള സാധ്യത 44 ശതമാനംവരെ കുറവാണ്‌.

6. മുട്ടയിൽ ധാരാളം വിറ്റാമിൻ D അടങ്ങിയിട്ടുണ്ട്. മുട്ടയിൽ മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പും പോളിസാച്ചുറേറ്റഡ്‌ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവ ഹൃദ്രോഗം, പക്ഷാഘാതം, രക്തം കട്ടിപിടിക്കുന്നത്‌ മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവയെ ചെറുക്കും.

7.നഖത്തിൻറെ ആരോഗ്യത്തിന്‌ വേണ്ട വിറ്റാമിന്‍ ബി 12, സള്‍ഫര്‍ എന്നിവ മുട്ടയില്‍ ധാരാളമടങ്ങിയിട്ടുണ്ട്‌.