Sunday, October 30, 2011

HAIR STYLE.







പീകോക്ക്
നീളന്‍ മുടിക്കാര്‍ക്കുള്ള സ്‌റ്റൈല്‍ ആണിത്. മുടി ഒന്നിച്ചെടുത്ത് കടയ്ക്കല്‍ റബ്ബര്‍ ബാന്റിടണം. ഈ മുടി രണ്ട് ഭാഗങ്ങളാക്കിയശേഷം വശങ്ങളിലേക്ക് മാറ്റുക. ഓരോ വശത്തുനിന്നും അറ്റത്തുള്ള ഭാഗമെടുത്ത് നേരിയതായി പിന്നുക. വീണ്ടും കുറച്ചെടുത്ത് പിന്നിയ ഭാഗവുമായി കൂട്ടി പിന്നുക. അങ്ങനെ മുടിയുടെ അറ്റം വരെ ലൂസായ് പിന്നണം. രണ്ടുഭാഗവും ഇങ്ങനെ ചെയ്തശേഷം രണ്ടുവശത്തിന്റെയും അറ്റം കൂട്ടി ബാന്റിട്ട് ആ അറ്റം ഉള്ളിലേക്ക് മടക്കി പിന്‍ ചെയ്യണം. മുകളില്‍ പിന്നല്‍ തുടങ്ങിയിടത്തുനിന്ന് രണ്ട് വശത്തുനിന്നും അല്‍പം മുകളിലേക്ക് വലിച്ച് വിടര്‍ത്തി പിന്‍ചെയ്യണം. വശങ്ങളില്‍ ബീഡ്‌സ് വെച്ച് അലങ്കരിക്കാം. മയില്‍പ്പീലിവിടര്‍ന്നുനില്‍ക്കുന്ന പോലെ തോന്നുന്ന സ്‌റ്റൈല്‍ ആണിത്.


നെക്ക് നോട്ട്

മൊത്തം മുടിയുടെ കടയ്ക്കലും നടുക്കും റബ്ബര്‍ബാന്റിടുക. മുടി ഒന്നിച്ച് പിരിച്ചശേഷം മുകളിലൂടെ താഴേക്ക് വലിച്ചെടുക്കുക. ബാക് കോ മ്പിങ് ചെയ്യുക. ബാക്കി മുടി അറ്റം മുകളിലേക്ക് വെച്ച് പിന്‍ചെയ്യുക. അലങ്കാരങ്ങള്‍ ചെയ്ത് ഭംഗിയാക്കാം.













ഫ്ലവര്‍ പെറ്റല്‍


മുടി ചീകിയശേഷം പുറകില്‍ മുകളിലും താഴെയും എന്ന രീതിയില്‍ മുടി രണ്ട് ഭാഗങ്ങളാക്കുക. മുകളിലെ മുടി ഒന്നിച്ചെടുത്ത് കടയ്ക്കല്‍ റബ്ബര്‍ ബാന്റിടണം. താഴെ ബാക്കിയുള്ള മുടി ചെറിയ ഭാഗങ്ങളാക്കി തിരിച്ച് വിരലുപയോഗിച്ച് ഓരോ ഭാഗവും ചെറിയ ചെറിയ റോളുകളാക്കി പിന്‍ചെയ്ത് മുകളില്‍ റബ്ബര്‍ ബാന്റിട്ട ഭാഗത്തിനുചുറ്റും സെറ്റ് ചെയ്യുക. ഇനി റബ്ബര്‍ ബാന്റിട്ട ഭാഗവും ചെറുതായി വിഭജിച്ച് വിരലില്‍ നീളത്തില്‍ റോള്‍ ചെയ്ത് ആദ്യത്തെ റോളിന് ചുറ്റിലുമായി സെറ്റ് ചെയ്ത് പിന്‍ ചെയ്ത് വെക്കാം.







പെറ്റല്‍ റോള്‍സ്


അധികം നീളമില്ലാത്ത മുടിക്കാര്‍ക്കാണ് ഈ കെട്ട് യോജിക്കുക. മുടി ചീകിയശേഷം പുറകില്‍ മുകളിലും താഴെയും എന്ന രീതിയില്‍ മുടി രണ്ട് ഭാഗങ്ങളാക്കുക. മുകളിലെ മുടി ഒന്നിച്ചെടുത്ത് കടയ്ക്കല്‍ റബ്ബര്‍ ബാന്റിടണം. താഴെ ബാക്കിയുള്ള മുടി ചെറിയ ഭാഗങ്ങളാക്കി തിരിച്ച് വിരലുപയോഗിച്ച് ഓരോ ഭാഗവും ചെറിയ ചെറിയ റോളുകളാക്കി പിന്‍ചെയ്ത് മുകളില്‍ റബ്ബര്‍ ബാന്റിട്ട ഭാഗത്തിനുചുറ്റും സെറ്റ് ചെയ്യുക. ബാക്കിയുള്ള മുടി നന്നായി ചീകിയശേഷം മുടിയുടെ താഴ്ഭാഗം കുറച്ചുഭാഗങ്ങളായി എടുത്ത് റോള്‍ചെയ്ത് പിന്‍ ചെയ്യുക.







ഫ്‌ളോറല്


മുടി ചീകിയശേഷം ചെറിയ ഇഴകളാക്കി പിറകില്‍ പിന്നുക. ഈ ഇഴകളെല്ലാം ഭംഗിയായി കാണത്തക്കവിധം ഒന്നിനു താഴെ ഒന്നായി വരത്തക്കവിധം നടുവിലേക്ക് മൊത്തമായി പിന്നിചേര്‍ക്കുക. ആ ഭാഗം അറ്റംവരെ പിന്നിയശേഷം അതെടുത്ത് ഒരുവശത്തേക്ക് മുകളിലേക്ക് കൊണ്ടുവന്ന് പിന്‍ചെയ്യുക. ബാക്കിമുടി അറ്റം ചുരുട്ടി ചീകി വെക്കണം.










റൗണ്ടഡ് ഡബിള്‍ റോള്‍സ്


നീളമുള്ള മുടിക്ക് ഇണങ്ങുന്ന ഹെയര്‍സ്റ്റൈലാണിത്. മുടി നന്നായി ചീകിയ ശേഷം ഒരു വശത്തുനിന്ന് മുടിയെടുത്ത് പിന്നുക. തുടര്‍ന്ന് ഈ പിന്നിയ മുടിയെടുത്ത് മൊത്തം മുടിയെ വരിഞ്ഞുകെട്ടുക.മുടിയുടെ കടയ്ക്കും ഏതാണ്ട് നടുക്കായും റബ്ബര്‍ബാന്റുകൊണ്ട് കെട്ടുക. മൊത്തം മുടി കൈയില്‍ചുറ്റി അറ്റം ഉള്ളിലൂടെ വലിച്ച് പുറത്തെടുക്കുക. വലിച്ചെടുത്തമുടി വീണ്ടും കടയ്ക്കല്‍ ചുറ്റികെട്ടുക.അടിഭാഗം നന്നായി വിടര്‍ത്തി അലങ്കാരങ്ങള്‍ വെച്ച് ഭംഗിയാക്കാം.

BEAUTY TIPS

  • Facial Mask Recipe


Squeeze half a lemon and mix the juice with one beaten egg white. Leave on your face overnight or, for a quick pick-me-up, just 15 minutes. Splash warm water on your face to rinse.
It helps to removes blotches, because the lemon works as a bleaching agent



Lighten Circles under Eyes Recipe

To lighten dark circles under your eyes, wrap a grated raw potato in cheesecloth and apply to eyelids for 15-20 minutes. Wipe off residue and apply an eye cream.

Egg & Honey Mask Recipe

Mix together 1 tablespoon honey, 1 egg yolk, 1/2 teaspoon almond oil and 1 tablespoon yogurt. Honey stimulates and smoothest, egg and almond oil penetrate and moisturize, and yogurt refines and tightens pores.


Facial Mask Recipe

Squeeze half a lemon and mix the juice with one beaten egg white. Leave on your face overnight or, for a quick pick-me-up, just 15 minutes. Splash warm water on your face to rinse.
It helps to removes blotches, because the lemon works as a bleaching agent

Egg & Olive Oil Hair Mask Recipe

Mix two whole eggs with four tablespoons of olive oil. Smooth through hair. Wrap head with plastic wrap, and leave in hair for 10 minutes. Rinse well.

Banana Wrinkle Fighter Recipe

Banana is wonderful as an anti-wrinkle treatment. Mash 1/4 banana until very creamy. Spread all over face and leave for 15-20 minutes before rinsing off with warm water followed by a dash of cold. Gently pat dry.

Grape Cleanser Recipe

Grape juice makes an excellent cleanser for any skin type. Simply split one or two large grapes, remove pips and rub the flesh ove
r face and neck. Rinse off with cool water.

Oily Skin Mask Recipe

Mix 1 tsp. brewer’s yeast with enough natural yogurt to make a thin mixture. Pat this thoroughly into all the oily areas and allow it to dry on the skin. After 15 - 20 minutes, rinse off with warm water, then cool water and blot dry.
Honey Mask Recipe
The best facial mask is honey. Place a cloth in warm water and apply to your face to open the pores. Smear on honey, and leave on for 15 to 30 minutes. Rinse off with warm water, then use cold water to close the pores. Use once a week.

  • Mix henna powder with lemonjuice, curd and egg white over night. massage ur hairwith coconut oil. leave it for one hour. apply the mixture and leave it for 1 hour. rinse well with water .continue this for twice a week. dandruff will go off

<><> <><> <><> <><> <><> <><> <><>
<><> <><> <><> <><>
<><> <><> <><>


മുടി വളരുവാന്‍ : -

  • കാരറ്റ്‌, പഴ വര്‍ഗ്ഗങ്ങള്‍, പാല്‍ ഉത്‌പന്നങ്ങള്‍, മുട്ട, മത്സ്യം, കരള്‍ എന്നീ വൈറ്റമിന്‍ 'എ' അടങ്ങിയ ഭക്ഷ്യവസ്തുക്കളും വൈറ്റമിന്‍ 'ഇ' ഉള്ള മധുരക്കിഴങ്ങ്‌, തണ്ണിമത്തന്‍, കാബേജ്‌, തക്കാളി, ചെറിയും ഇരുമ്പ്‌ അടങ്ങിയ നെല്ലിക്ക, ഇലക്കറികള്‍ എന്നിവയും കഴിക്കുന്നത്‌ തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്‌.


  • ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച് പകുതിയാകുമ്പോള്‍ അതില്‍ ഒരു ചെറിയ സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. രണ്ടു മണിക്കൂറിനു ശേഷം കുളിക്കുക. തലമുടി കൊഴിച്ചില്‍ തടയുകയും മുടിക്ക് നിറവും തിളക്കവും വര്‍ധിക്കുകയും ചെയ്യും.


  • തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച് പാലില്‍ ഇട്ടുവെച്ച് ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. മൂന്നു ദിവസം ഇടവിട്ട് ആവര്‍ത്തിക്കുക.


താരന്‍ മാറ്റുവാന്‍ : -


  • ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത്‌ തലയില്‍ തേയ്ക്കുന്നതും ചെമ്പരത്തിപ്പൂവും ഇലയും അരച്ച്‌ തലയില്‍ പുരട്ടി അരമണിക്കൂറിന്‌ ശേഷം കുളിക്കുന്നതും താരന്‌ നല്ലതാണ്‌. ചെറുനാരങ്ങ രണ്ടായി മുറിച്ച്‌ പച്ചവെളിച്ചെണ്ണയില്‍ മുക്കി തലയില്‍ അമര്‍ത്തി തിരുമ്മുക. ഇങ്ങനെ ചെയ്ത്‌ ഒരു മണിക്കൂര്‍ മുടി കെട്ടിവയ്ക്കുക. തുടര്‍ന്ന്‌ താളി ഉപയോഗിച്ച്‌ തല കഴുകുക. ഇങ്ങനെ ചെയ്യുന്നതും താരന്‍ ശമിപ്പിക്കും.
  • തേങ്ങാപ്പാല്‍ തലയില്‍ തേച്ച്‌ പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ്‌ കുളിക്കുക. പുളിച്ച കഞ്ഞിവെള്ളം തലയില്‍ തേക്കുക. രണ്ടും താരന്‍ കുറയ്ക്കും.
  • തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച് പാലില്‍ ഇട്ടുവെച്ച് ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. മൂന്നു ദിവസം ഇടവിട്ട് ആവര്‍ത്തിക്കുക.
  • അറ്റം പിളര്‍ന്ന മുടി രണ്ട്‌ മാസത്തിലൊരിക്കല്‍ അറ്റമൊപ്പിച്ച്‌ മുറിയ്കുക. എണ്ണ മിതമായി തലയില്‍ തേച്ച ശേഷം ചെറുനാരങ്ങ അരമുറിയെടുത്ത്‌ തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. ഒരു മണിക്കൂറിന്‌ ശേഷം കുളിയ്ക്കുക. മോര്‌ ഒരു മണിക്കൂര്‍ നേരം തലയില്‍ തേച്ച്‌ പിടിപ്പിച്ച്‌ കഴുകിക്കളയുന്നത് താരന്‌ നല്ലതാണ്‌.
  • താരന്‍ നശിക്കാന്‍ തേങ്ങാപ്പാല്‍ തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക
മുടിയുടെ ആരോഗ്യത്തിന് : -


  • നനഞ്ഞ മുടി ശക്തിയായി ചീകരുത്‌. കഴിയുന്നതും മുടിയെ തനിയെ ഉണക്കാന്‍ വിടുക. നനഞ്ഞമുടി കെട്ടിവയ്ക്കരുത്‌. മുടിക്കൊഴിച്ചിലുള്ളവര്‍ ആവണക്കെണ്ണ പുരട്ടി മസാജ്‌ ചെയ്ത്‌ നന്നായി ചൂടാക്കിയ ഒരു ടൗവ്വല്‍ കൊണ്ട്‌ കുറച്ചു നേരം തുവര്‍ത്തുക. പിന്നീട്‌ ഷാംമ്പു തേച്ച്‌ കുളിക്കുക.
  • കറ്റാര്‍വാഴ, കയ്യോന്നി എന്നിവയുടെ നീര് സമം ചേര്‍ത്ത് ചെറുതായി ചൂടാക്കി വെളിച്ചെണ്ണ തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. മുടിയുടെ ആരോഗ്യത്തിന് നല്ലതാണിത്.
  • തവിട് കളയാത്ത അരി, മുട്ട, മാംസം, പാല്‍, തൈര്, വെണ്ണ, പഴങ്ങള്‍, ഇലക്കറികള്‍ എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്.


അകാലനര മാറിക്കിട്ടാന്‍ : -


  • ഒരു പിടി മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര്‍ തിളപ്പിക്കുക. തണുക്കുമ്പോള്‍ ഒരു സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക. ഇത് തലമുടിയില്‍ പുരട്ടി നാലുമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.