Friday, January 15, 2010


ഉണക്കചെമ്മീന്‍തോരന്‍
1 ഉണങ്ങിയ ചെമ്മീന്‍ 1കപ്പ്‌
2 പച്ച തക്കാളി 2 (ചെറിയ കഷണമായി അരിഞ്ഞത് )
3 തേങ്ങാപ്പീര 1കപ്പ്‌
4 പച്ചമുളക് 3
5 ഇഞ്ചി 1 ചെറിയ കഷണം
6 ഉള്ളി 1/2കപ്പ്‌
7 വെള്ളം 1/4 കപ്പ്‌
8 എണ്ണ കടുക് താളിക്കുവാന്‍ ആവശ്യത്തിനു
9 ഉപ്പു പാകത്തിന്
10 കറിവേപ്പില
പാകം ചെയ്യുന്നരീതി
3,4,5,6,ഇവ എല്ലാം കൂടി ഒന്ന് ചതച്ചു വെക്കുക .എന്നിട്ട് കടുക് താളിച്ച്‌ അതിലേക്കു തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന തക്കാളി ഇട്ടു ചെറുതായി ഒന്ന് വഴറ്റുക .എന്നിട്ട് അതിലേക്കു ചടച്ചു വെച്ചിരിക്കുന്ന കൂട്ടും ചെമ്മീനും പാകത്തിന് ഉപ്പും എട്ടു ഇളക്കി ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വെള്ളം പറ്റുന്നത് വരെ അടച്ചു വെച്ച് വേവിക്കുക .വെള്ളം പറ്റിക്കഴിയുമ്പോള്‍ നല്ലപോലെ ചിക്കി തോത്തി എടുക്കുക.ചെമ്മീന്‍ തോരന്‍ റെഡി .


From
Suma.

Tuesday, January 5, 2010


ഗോതമ്പ് ദോശ (മടക്കുസാന്‍)

1കപ്പ്‌ ഗോതമ്പ് പോടീ

ഉപ്പു പാകത്തിന്

തേങ്ങാപ്പാല്‍ 1/4കപ്പ്‌

വെള്ളം ആവശൃത്തിന്

ഫില്ലിങ്ങിന് ആവശ്യമായത്

തേങ്ങാപ്പീര 1cup

4സ്പൂണ്‍പഞ്ചസാര

ജീരകം ,ഏലയ്ക്ക ഇവ പൊടിച്ചത് 1spoon ഇവ എല്ലാം കൂടി മിക്സ്‌ ചെയിതു വെക്കുക

ഉണ്ടാക്കുന്ന വിദം

ഗോതമ്പ് പോടീ ,ഉപ്പു, തേങ്ങാപ്പാല്‍, വെള്ളം ,ഇവ എല്ലാം കൂടി മിക്സ്‌ ചെയിതു ദോശയുടെ പാകത്തിന് കലക്കി എടുക്കുക എന്നിട്ട് ഇതു ദോശകല്ലില്‍ ചൂടാകുമ്പോള്‍ കോരി ഒഴിച്ച് വട്ടത്തില്‍ മാവു നിരത്തുക എന്നിട്ട് അതിന്‍െറഒരുസൈടിലേക്ക് ഫില്ലിങ് വെച്ചിട്ട് മടക്കുക .എന്നിട്ട് തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക .

From
Suma