Saturday, December 27, 2008


സ്നേഹ & പ്രിയം (എന്‍റെ കുട്ടികള്‍ )


പ്രിയം & ജീവന്‍ (എന്‍റെ കുട്ടികള്‍ )





സ്നേഹ


MY HUS & SON PRIYAM

SNEHA

ഞാനും എന്‍റെ കുട്ടികളും


ഭര്‍ത്താവും കുട്ടികളും

ഞാനും മോളും

എന്‍റെ കുട്ടികള്‍









പ്രിയം മോന്‍


ജീവന്‍ മോന്‍


ജീവന്‍ മോന്‍

Wednesday, December 17, 2008

എന്‍റെ നല്ല സുഹൃത്ത്‌



സുഹൃത്തുക്കള്‍ പലതരത്തില്‍ ഉണ്ട്‌. എന്നാല്‍ ആത്മാര്‍ഥതയുള്ള സുഹൃത്തുക്കളെ കിട്ടുവാന്‍ പ്രയാസമാണ്. പലപ്പോഴും കാര്യസാധ്യത്തിനു വേണ്ടി പറ്റി കൂടുന്നവര്‍ ആണ് അധികവും. നല്ല ഒരു സുഹൃത്തിനെ കിട്ടുന്നത് വളരെ പ്രയാസമാണ്. എന്നാല്‍ എനിക്ക് നല്ല ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. അവള്‍ എപ്പോഴും എനിക്ക് ഒരാശ്വാസം ആയിരുന്നു. ഏതു ഘട്ടത്തിലും എനിക്ക് ഒരു താങ്ങും തണലുമായി എന്‍റെ ഒപ്പം ഉണ്ടായിരുന്നു. ഇന്നു ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും കുടുംബമായി കുട്ടികളായി..... എന്നാലും ഞങ്ങളുടെ സ്നേഹം പഴയത് പോലെ തന്നേ ഇന്നും ഉണ്ടു. ഞങ്ങളുടെ ഈ സ്നേഹം മരണം വരെ ഇതേ പോലെ കാണണെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന.
ഓരോ ഘട്ടത്തിലും പല മേഖലകളില്‍ എത്തി പെടുമ്പോഴും അവിടെയെല്ലാം സുഹൃത്തുക്കളെ കിട്ടാറുണ്ട്.... എന്നാല്‍ പലരും സ്വാര്‍ത്ഥരാണ്. സ്വാര്‍ത്ഥത അവരെ ഏതു അറ്റം വരെയും കൊണ്ടെത്തിക്കും. അതിനു നിലനില്പ്പില്ലെന്നു ആരും മനസ്സിലാക്കില്ലാ.  എന്‍റെ യീ സുഹൃത്തിന്‍റെ പേര് ട്രീസാ. ദൈവം അവളെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
 

 
 






 






ഇവള്‍ എന്‍റെ കുരുടികുട്ടുകാരി.
                                           ഇവര്‍ എന്‍റെകുട്ടുകാര്‍.മാത്രമല്ലാ നടുക്കുനില്‍ക്കുന്നത്
                                           എന്‍റെ മിനിചേച്ചി .                                                  
ഇതില്‍ കുട്ടിയെ എടുതുകൊണ്ടിരിക്കുന്നത്
കെട്ടിലമ്മ.
<><><><>
<>
</>
ഇതു മറിയചേച്ചി  . എന്‍റെ കുഞ്ഞേച്ചി .

Monday, December 8, 2008


TALLESTWOMAN & SHORTEST MAN IN THE WORLD

















Tuesday, December 2, 2008


21 Facts to Know
1. Chewing on gum while cutting onions can help a person from stop producing tears. Try it next time you chop onions.
2. Until babies are six months old, they can breathe and swallow at the same time. Indeed convenient!
3. Offered a new pen to write with, 97% of all people will write their own name.
4. Male mosquitoes are vegetarians. Only females bite.
5. The average person's field of vision encompasses a 200-degree wide angle.
6. To find out if a watermelon is ripe, knock it, and if it sounds hollow then it is ripe .
7. Canadians can send letters with personalized postage stamps showing their own photos on each stamp.
8. Babies' eyes do not produce tears until the baby is approximately six to eight weeks old.
9. It snowed in the Sahara Desert in February of 1979.
10. Plants watered with warm water grow larger and more quickly than plants watered with cold water.
11. Wearing headphones for just an hour will increase the bacteria in your ear by 700 times.
12. Grapes explode when you put them in the microwave.
13. Those stars and colours you see when you rub your eyes are called phosphenes.
14. Our eyes are always the same size from birth, but our nose and ears never stop growing.
15. Everyone's tongue print is different, like fingerprints.
16. Contrary to popular belief, a swallowed chewing gum doesn't stay in the gut. It will pass through the system and be excreted.
17. At 40 Centigrade a person loses about 14.4 calories per hour by breathing.
18. There is a hotel in Sweden built entirely out of ice; it is rebuilt every year.
19. Cats, camels and giraffes are the only animals in the world that walk right foot, right foot, left foot, left foot, rather than right foot, left foot .
20. Onions help reduce cholesterol if eaten after a fatty meal.
21. The sound you hear when you crack your knuckles is actually the sound of nitrogen gas bubbles bursting









Tuesday, June 17, 2008

ചിക്കന്‍കറി

1. കോഴി 1 ( കഷ്ണങ്ങള്‍ ആക്കിയത്)
2. സബോള 3 ( നീളത്തില്‍ അരിഞ്ഞത്)
3. വെളുത്തുള്ളി ചതച്ചത് 3 ടീസ്പൂണ്‍
4. ഇഞ്ചി 3 ടീസ്പൂണ്‍
5. പച്ചമുളക് 4 ( രണ്ടായിപിളര്‍ന്നത് )
6. കറിവേപ്പില ആവശ്യത്തിനു
7. തക്കാളി 2 ( കഷ്ണങ്ങള്‍ ആക്കിയത്)
8 എണ്ണ ആവശ്യത്തിനു
9. കടുക് ½ ടീസ്പൂണ്‍
10.മുളകുപൊടി 1 ടീസ്പൂണ്‍
11 മല്ലിപ്പൊടി 2 ടീസ്പൂണ്‍
12.മഞ്ഞള്‍പൊടി ¼ ടീസ്പൂണ്‍
13.കുരുമുളകുപൊടി ½ ടീസ്പൂണ്‍
14. ഗരം മസാലപ്പൊടി 1 റ്റീസ്പൂണ്‍
15.ഉപ്പ് ആവശ്യത്തിനു
16.വെള്ളം ½ ഗ്ലാസ്
പാകംചെയ്യുന്നവിധംഒരു കുക്കറില്‍ എണ്ണഒഴിച്ച് കടുകിട്ട് പൊട്ടികഴിയുമ്പോള്‍ 2 മുതല്‍ 6 വരെയുള്ളത് നല്ലപോലെ വഴറ്റുക .അതിന് ശേഷംതക്കാളിഇട്ടുഒന്നുവഴറ്റുക ,എന്നിട്ട് 10 മുതല്‍ 14 വരെയുള്ള പൊടികള്‍ ഇട്ടുവഴറ്റി അതിലേക്ക് കോഴിയേയുംഇട്ടു ഇളക്കിയത്തിനു ശേഷംആവശൃനുസരണംഉപ്പുംഇട്ടു ½ ഗ്ലാസ് വെള്ളവുംഒഴിച്ച് ഒന്നിളക്കിയതിന് ശേഷംകുക്കര്‍ അടച്ചുവെക്കുക 2വിസില്‍ അടിക്കുമ്പോള്‍ സ്റ്റൌവ്വ് ഓഫ്ചെയ്യുക.ചിക്കന്‍ കറി തയ്യാര്‍ .

From
Suma

ബീറ്റ്റൂട്ട് തോരന്‍

1. ബീറ്റ്റൂട്ട് കൊത്തി അരിഞ്ഞത് 1 കപ്പ്
2 സബോള കൊത്തി അരിഞ്ഞത് ½ കപ്പ്
3. പച്ചമുളക് 3 ( നീളത്തില്‍ കീറിയത് )
4. കറിവേപ്പില ആവശ്യത്തിനു
5. ഉപ്പ് ആവശ്യത്തിനു
6. മഞ്ഞള്‍പ്പൊടി കുറച്ചു
7. എണ്ണ ആവശ്യത്തിനു
8. കടുക് ആവശ്യത്തിനു
പാകംചെയ്യുന്ന വിധം

ആദ്യം1 മുതല്‍ 6 വരെയുള്ളത് നല്ലപോലെ മിക്സ്ചെയ്യുക .അതിന് ശേഷംപാനില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പോട്ടികഴിയ്മ്പോള്‍ മിക്സ്ചെയിത് വെച്ചിരിക്കുന്നകൂട്ടിട്ടു നല്ലപോലെഒന്നിളക്കി തേങ്ങാപ്പീരയും അതിന്‍റെ മുകളിലെക്കിട്ടു അല്‍പ്പംവെള്ളംതളിച്ച് അടച്ചുവെക്കുക. (ചെറിയ തീയില്‍ വേണം) 5 മിനിട്ടുകഴിയുമ്പോള്‍ തുറന്നുഅതൊന്നു ഇളക്കിചിക്കി തോത്തി എടുക്കുക . തോരന്‍ തയ്യാര്‍ .

From
Suma

Monday, June 16, 2008

പാലപ്പവുംമുട്ടക്കറിയും



അരി 2 ഗ്ലാസ്
തേങ്ങാപ്പീര 1 കപ്പ്
ചോറു 1 കപ്പ്
ഈസ്റ്റ് 1 ടീസ്പൂണ്‍
പഞ്ചസാര 2 ടീസ്പൂണ്‍
വെള്ളം ആവശ്യത്തിനു
പാലപ്പംഉണ്ടാക്കുന്നവിധംഅരി 3 മണി്ക്കൂര്‍ കുതിര്‍ത്തതിന് ശേഷം കഴുകിവാരി എടുത്ത് വെക്കുക .ഈസ്റ്റ് 2 സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തു ചെറുചൂടുവെള്ളത്തില്‍ കലക്കിവെക്കണം . എന്നിട്ടു അരിയും തേങ്ങയും ചോറുംകൂടിമിക്സ് ചെയിത് നല്ലവണ്ണം മിക്സിയില്‍ അരച്ചെടുക്കുക . അതിലേക്ക് പൊങ്ങിവന്നഈസ്റ്റുംകലക്കി 3 – 4 മണിക്കൂര്‍ പോങ്ങാന്‍ വെക്കണം . ( കലക്കി വെക്കുംബോള്‍ ഈ കൂട്ട് കുറുകിയിരിക്കാതെ ലൂസ് ആയിരിക്കണം ) മാവ് പൊങ്ങിയതിനു ശേഷം ഉപ്പ് ആവശൃത്തിനിട്ടു കലക്കിയിട്ടു പാലപ്പച്ചട്ടിയില് ഓരോ തവി കോരിയൊഴിച്ച് ഒന്നു ചുറ്റിച്ചിട്ട് അടച്ചുവെക്കുക . പാലപ്പം വെന്തു എന്ന് തോന്നുമ്ബോള്‍ എടുതുവെച്ചിട്ടു അടുത്തതുംഅതേ രീതിയില്‍ ഉണ്ടാക്കി എടുക്കുക .
മുട്ടക്കറി
1. മുട്ട പുഴുങ്ങി തോട്കളഞ്ഞത്‌ 4 ( രണ്ടായി മുറിച്ചത് )
2. സബോള 3 ( നീളത്തില്‍ അരിഞ്ഞത് )
3. പച്ചമുളക് 6 ( രണ്ടായി കീറിയത് )
4. വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂണ്‍
5. ഇഞ്ചി ചതച്ചത് 1 ടീസ്പൂണ്‍
6. കറിവേപ്പില ആവശ്യത്തിനു
7.തക്കാളി 2 ( കഷ്ണിച്ചത് )
8. ഉരുളന്‍ കിഴങ്ങ് 1 ( ഇതു കഷണങ്ങള്‍ ആക്കിവേവിച്ച് മാറ്റിവെക്കുക .)
9. മുളക്പൊടി ½ ടീസ്പൂണ്‍
10. മല്ലിപ്പൊടി 2 ടീസ്പൂണ്‍
11. മഞ്ഞള്‍പ്പൊടി ¼ ടീസ്പൂണ്‍
12. കുരുമുളകുപൊടി ¼ ടീസ്പൂണ്‍
13. ഗരംമസാല ½ ടീസ്പൂണ്‍
14. ഉപ്പ് ആവശ്യത്തിനു
15. എണ്ണ 4 ടേബിള്‍സ്പൂണ്‍
16. കടുക് 1 ടീസ്പൂണ്‍
17. വെള്ളം 11/2 കപ്പ്
18. തേങ്ങാപൌഡര്‍ ½ കപ്പ്
പാകംചെയ്യുന്നരീതിആദ്യം ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പോട്ടികഴിയുമ്പോള്‍ 2 മുതല്‍ 6 വരെയുള്ളത് നല്ലവണ്ണം വഴറ്റുക . അതിലേക്ക് 9 മുതല്‍ 13 വരെയുള്ളതും ഇട്ടുവഴറ്റുക എന്നിട്ട് തക്കാളിയും ഉരുളന്‍ കിഴങ്ങും എട്ടു ½ കപ്പ് വെള്ളവും ഒഴിച്ച് ഉപ്പും ഇട്ടു തിളപ്പിക്കുക . എന്നിട്ടു അതിലേക്ക് തേങ്ങാ പൌഡര്‍ ഒരു കപ്പുവെള്ളത്തില്‍ കലക്കിയത് ഒഴിച്ച് ചൂടാക്കി എടുക്കുക .( തെങ്ങാപ്പാല് ഒഴിച്ചതിനു ശേഷം തിളക്കാന്‍ പാടില്ല ) അതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടയും ഇട്ടു വിളമ്പാം .

From
Suma

Saturday, June 14, 2008

പരിഞ്ഞില്‍തോരന്‍

1. പരിഞ്ഞില്‍ 1 കപ്പ്
2. സവാള കൊത്തിഅരിഞ്ഞത് 1 കപ്പ്
3. ഇഞ്ചി ചതച്ചത് 2 ടീസ്പൂണ്‍
4. വെളുത്തുള്ളി ചതച്ചത് 2 ടീസ്പൂണ്‍
5. പച്ചമുളക് വട്ടത്തില്‍അരിഞ്ഞത് 5 എണ്ണം
6. കറിവേപ്പില - ആവശ്യത്തിനു .
7. മഞ്ഞള്‍ പൊടി - ¼ ടീസ്പൂണ്‍
8. ഉപ്പ് - ആവശ്യത്തിനു .
9. എണ്ണ - 3 ടേബിള്‍ സ്പൂണ്‍
10.കടുക് - ആവശ്യത്തിനു
പാകം ചെയ്യുന്നവിദം
1 മുതല്‍ 8 വരെയുള്ളത് ഒരു പാത്രത്തില്‍ ഇട്ടു നല്ലവണ്ണം ഒന്നു മിക്സ് ചെയ്യുക . എന്നിട്ടു ഒരു ഫ്രൈഗ്പാനില് എണ്ണ ഒഴിച്ച് കടുക് ഇട്ടുപൊട്ടുമ്പോള്‍ അതിലേക്ക് ഈകൂട്ട് ഇട്ടു ഒന്നു ഇളക്കിയത്തിനുശേഷം അല്പംവെള്ളം ഒഴിച്ച് 5 മിനിട്ട് അടച്ചുവെച്ചുചെറുതീയില്‍ വേവിക്കുക .എന്നിട്ടു അതുതുറന്നുവെച്ചു ചിക്കി തോത്തി എടുക്കുക .

From
Suma

Monday, June 9, 2008

മോരുകറി


½ ലിറ്റെര്‍ മോര്
1. വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
2. ഇഞ്ചി കൊത്തിഅരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
3.ഉള്ളി നീളത്തില്‍ അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
4.കറിവേപ്പില - ആവശ്യത്തിനു
5.വറ്റല്‍മുളക്നീളത്തില്‍ മുറിച്ചത് 3 എണ്ണം
6. കടുക് - ആവശ്യത്തിനു
7. എണ്ണ -3 ടേബിള്‍ സ്പൂണ്‍
8. ഉലുവാപ്പൊടി - ¼ ടീസപൂണ്‍
9. ജീരകപ്പൊടി - ¼ ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി - ¼ ടീ സ്പൂണ്‍
11. ഉപ്പ് - ആവശ്യത്തിനു .
പാകംചെയ്യുന്ന രീതി
ആദ്യം കറിവെക്കുവാന്‍ ഉദ്ദേശിക്കുന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ 1 മുതല്‍ 5
വരെയുള്ളത് ഇട്ടുവഴറ്റുക ,അതിന്ശേഷമതിലേക്ക് 8 മുതല്‍ 10 വരെയുള്ളതിട്ടു ഒന്നിളക്കിയതിന്
ശേഷം തയാര്‍ആക്കിവെച്ചിരിക്കുന്ന മോര് അതിലേക്ക് ഒഴിച്ച് ഉപ്പും ആവശ്യാനുസരണം ഇട്ടു നല്ലവണ്ണം ചൂടാക്കി എടുക്കുക . ചൂടായതിനു ശേഷംവാങ്ങിവെക്കുക .
( മോര് തിളച്ചു പോകാതെ പ്രേത്യെകം ശ്രേദ്ദിക്കണം .)

From
Suma

Sunday, June 1, 2008

വിരഹംനിറഞ്ഞ ജീവിതം

കല്യാണം കഴിഞ്ഞാല്‍ എന്നും ആ മധുരം നിറഞ്ഞ ജീവിതം ഒന്നും കിട്ടണമെന്നില്ല . ജീവിതതില്‍ ഒത്തിരി ഒത്തിരി പ്രേശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ട് .ഒന്നുകില്‍ അമ്മായിഅമ്മപോരു , അല്ലെങ്കില്‍ അമ്മായിഅപ്പന്‍പോരു ,അതുമല്ലാഎങ്കില്‍ ഭര്‍ത്താവിന്‍റെ പ്രേശ്നങ്ങള്‍ .ഇതൊക്കെയാണ് ഒരു പെണ്ണിന്‌ വിവാഹത്തിന് ശേഷം നേരിടേണ്ടി വരുന്ന ആദൃപ്രേശ്നങ്ങള്‍ . ചില ഭര്‍ത്താക്കന്മാര്‍ അവരുടെ അമ്മയുടെ പക്ഷംകൂടി നിന്നുകൊണ്ടുവഴക്കിടും .ചിലര്‍ ആണെങ്കില്‍ തന്‍റെ ഭാര്യയെ ആരെന്തുപറഞ്ഞാലും അനങ്ങില്ല . ഒരിക്കലും അങ്ങനെഒരന്ധരീക്ഷം ഉണ്ടാകാന്‍ ഒരു ഭര്‍ത്താക്കന്മാരും അനുവധിക്കരുത് .വീട്ടില്‍‌ പ്രശ്നം ഉണ്ടാകുമ്പോള്‍ രണ്ടാളുംകൂടി ആലോചിച്ചു ഉചിതമാകുന്ന ഒരു തീരുമാനം എടുക്കണം .
അന്യവീട്ടില്‍‌ നിന്നും തന്‍റെ ഭര്‍ത്താവിന്‍റെ കൈ പിടിച്ചു വരുമ്പോള്‍ അവള്‍ക്കു വേണ്ടുന്ന എല്ലാ പിന്തുണയും കൊടുക്കെണ്ടുന്നത് അവളുടെ ഭര്‍ത്താവാണ്. അവള്‍ക്കു ഭര്‍ത്താവിന്‍റെ വീടിനെക്കുറിച്ചോ ആള്‍ക്കാരെ കുറിച്ചോ ഒന്നും അറിയാത്ത ഒരവസ്ഥ ആണപ്പോള്‍ . കല്യാണം കഴിഞ്ഞു ആദ്യ വര്‍ഷങ്ങളില്‍ പലപ്പോഴും പ്രേശ്നങ്ങള്‍ ഉണ്ടാകും . അപ്പോഴല്ലാം അതിനെ ഒക്കെ തരണം ചെയ്യണം .എടുത്തുചാടി ഒരിക്കലും ഒരു ബന്ധം വേര്‍പെടലിനെകുറിച്ചോ മറ്റൊന്നിനെ കുറിച്ചോ ചിന്തിക്കരുത് .പരസ്പരം മനസ്സിലാക്കികഴിയുമ്പോള്‍ എല്ലാം ശരിയാകും .
പെണ്‍കുട്ടികള്‍ഒന്നുപറഞ്ഞു രണ്ടാമത് ചിന്ധിക്കുന്നത് ജീവിതം അവസാനിപ്പിക്കാം എന്നാണ് .ഒരിക്കലും അതൊരു ശാശ്വത മാര്‍ഗ്ഗം അല്ല .തനിക്ക് ജീവന്‍ തന്ന ദൈവത്തിനല്ലാതെ മറ്റാര്‍ക്കും തന്‍റെ ജീവന്‍ എടുത്തു കളയുവാന്‍ അവകാശംഇല്ലാഎന്ന് മനസ്സിലാക്കുക .നമ്മുക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ അവരും അനാതയാകുന്ന ഒരവസ്ഥയാണ് വരുന്നതു . ചിലര്‍ ചിന്ധിക്കും എന്‍െറ കുഞ്ഞുങ്ങളെയും കൊന്നു ഞാനും ചാകാം എന്ന് .എന്തിന് വേണ്ടി ?അവര്‍ എന്ത് തെറ്റു ചെയിതു ?ഒരിക്കലും അങ്ങനെ ചിന്ദിക്കല്ലേ ?അത് കൊടും പാപമാണ് .കുഞ്ഞുങ്ങള്‍ ഉള്ളവര്‍ കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും കലഹം ഉണ്ടാക്കതിരിക്കുക .കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ ദാനം ആണ്. ഭര്‍ത്താവിനു വേണ്ടെങ്ങില്‍ ഒരിക്കലും ജീവിതം അവസാനിപ്പിക്കാം എന്ന് കരുതരുത് അവരുടെ മുന്‍പില്‍ കൂലിവേല ചെയിതാണെങ്കിലും തന്‍റെ കുഞ്ഞുങ്ങളെ നോക്കി ജീവിക്കണം .ഒരിക്കലും ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ പറഞാല്‍ ഇറങ്ങരുത് .സ്വന്തമായിതന്‍റെ ഭര്‍ത്താവിനു ഒരു വീടാകുന്നത് വരെഅവിടെത്തന്നെ നില്‍ക്കണം .
ക്രിസ്തീയ നീയമം പറയുന്നതു നീ നിന്‍െറ അമ്മയേയും അപ്പനേയും വേര്‍പെട്ടു ഭാര്യയോടു പറ്റിച്ചേരുവനാണ് വിവാഹദിവസം പുരോഹിതന്‍ പറയുന്നതു .അത് പുരോഹിതന്‍െറ വാക്കല്ലാ. വിശുദ്ധ വേദപുസ്തകത്തില്‍ എഴുതപെട്ടിരിക്കുന്നതാണ് . അതെ ….. ഭാര്യയോടു പററിച്ചേരുകതന്നെ വേണം . എങ്കിലേ ജീവിതം സന്തോഷപ്രദം ആകൂ . തന്നെ വിശ്വസിച്ചും ഇഷ്ടപെട്ടും വന്ന പെണ്ണിനെ ജീവിതകാലം മൊത്തം സ്നേഹിച്ചു കൊണ്ടു നടക്കണം മറ്റുള്ളവരുടെ വാക്ക് കെട്ട് അവളുടെ മെക്കിട്ടുകേറിയാല്‍ നിന്‍റെ സമാധാനം ആന്ന് നഷ്ടമാകുന്നത്.ഭാര്യയില്‍ ഉള്ള തെറ്റുകള്‍ സ്നേഹപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കി കൊടുക്കുക .അല്ലാതെ രണ്ടു ഇടി കൊടുക്കുന്നതല്ലാ ആണത്വം . ഭാര്യയും കുഞ്ഞുങ്ങളും ആണ് നിന്‍റെ സംബത്ത്.മറ്റു സംബതുകള്‍ എത്ര ഉണ്ടാക്കിയാലും ജീവിതത്തില്‍ സമാധാനം ഇല്ലെങ്കില്‍ പിന്നെന്തു നേട്ടം .
ഭര്‍തൃവീട്ടില്‍ കടന്നു ചെല്ലുമ്പോള്‍
വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടിലേക്ക് കടന്നു ചെല്ലുന്ന പെണ്‍കുട്ടികള്‍ ഒരുപാട് കാര്യങ്ങല്‍ ശ്രേദ്ദിക്കേണ്ടതുണ്ട്.ഭക്തിയും ,താഴ്മയും ,വിനയവും ,ക്ഷ്മയും ,ഒക്കെ വേണം .വീട്ടില്‍ എന്തെങ്കിലും പ്രെശ്നം ഉണ്ടെങ്ങില്‍ അതിന് പിറകേ പോയി വഴക്കിടാതെ തന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവിനോട് പറയുക.ഭര്ത്താവ് അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. കഴിവതും ഭര്‍ത്താവിന്‍റെ അമ്മയോട് ഒത്തിരി കഥകള്‍ പറയാന്‍ പോകാതിരിക്കുക. ഭര്‍ത്താവിനു സഹോദരന്‍മാര്‍ ഉണ്ടെങ്കില്‍ അധികം ശ്രിങ്ഗരിയ്ക്കാന്‍ പോകാതിരിക്കുക. അത് പല രീതിയിലും പേരു ദോഷം ഉണ്ടാക്കും.പിന്നെ അയല്‍ വാസികളോട് തന്‍റെ ഭര്‍ത്താവിന്‍റെ കുടുംബതെക്കുറിച്ചു ഒന്നും പറയാതിരിക്കുക. ഇത്രയും ഒക്കെ ശ്രദ്ദിച്ചാല്‍ അല്പം പിടിച്ചു നില്‍ക്കുവാന്‍ പറ്റും .
ഇത്രയും എന്നെ എഴുതുവാന്‍ പ്രേരിപ്പിച്ചത് എന്തെന്നു അറിയേണ്ടെ ? മസ്കററില്‍ കഴിഞ്ഞ ദിവസം ഒരു മലയാളി വീട്ടമ്മ തന്റെ കുടുംബ പ്രെശ്നം കാരണം തന്‍െറ 7 വയസ്സുള്ള മകനേയും 4 വയസ്സുള്ള മകളേയും ശ്വാസം മുട്ടിച്ചതിനു ശേഷം കഴുത്ത് അറത്തു കൊന്നു .എന്നിട്ട് പോലീസിനു വിളിച്ചു പറഞ്ഞു കുട്ടികളെ കൊന്നു ഞാനും മരിക്കുവാന്‍ പോകുവാണെന്ന് .ആ അമ്മ മരിക്കുന്നതിനു മുന്പ് പോലീസ് ഓടി എത്തി അവരെ അറസ്റ്റ് ചെയിതു . എന്ത് നേടി …….? അവര്‍ ജീവിതകാലം മൊത്തം നീറുവല്ലേ ….?ആ കുഞ്ഞുങ്ങള്‍ എന്ത് തെറ്റു ചെയിതു ……? അവരുടെ അമ്മ അവരെ കൊല്ലുമെന്നു കുഞ്ഞുങ്ങള്‍ കരുതിയോ ……?നിഷ്ക്കളങ്കമനസ്സുമായി ഓടി നടന്ന പിഞ്ച് ഓമനകള്‍ അല്ലെ അവര്‍ ……..? ഇതില്‍ ആരാണ് തെറ്റുകാര്‍ ? എത്രയോപേരു കുട്ടികള്‍ ഇല്ലാതെ വിഷമിക്കുമ്പോള്‍ ദൈവം ദാനമായി നല്കിയ കുഞ്ഞുങ്ങളല്ലേ അവര്‍ ………………..?
ഈ ന്യൂസ് കേട്ടിട്ടു കഴിഞ്ഞ ദിവസം മുഴുവന്‍ ഞാന്‍ ഇരുന്നു കരഞ്ഞു . എനിക്കും ഉണ്ട് 3 കുട്ടികള്‍ .അവരുടെ കളിയും ചിരിയും കാണുമ്പൊള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു എങ്ങനെ ആ അമ്മക്ക് ആ കുഞ്ഞുങ്ങളെ കൊല്ലുവാന്‍ തോന്നി ?.

From
Suma.

Friday, May 30, 2008

MY HUSBAND’S COMMENTS ON ME

I invite more people to visit this blog. This is my wife’s personal blog. But all the matters she published on the blog is done with my permission and consent. All the items in the blog are being reviewed by me. The contents are cent percent true and genuine. She is basically a staff nurse but now she has dedicated her life for me and my children. We are very happy to have her. She finds time to do variety of things in spite of her busy schedules. She is very keen in looking after her kids. But at same time she never forgets to do her duty towards her husband. She knows well that I like to taste variety of dishes. She makes different types of dishes in the weekends. Whatever she makes has a great taste. I have lot to say but later on……………..

Wednesday, May 28, 2008

എന്‍റെപാചകം

ഞാന്‍ എന്‍റെ ബ്ലോഗ്ഗറി്ല്‍ കൊടുത്തിരിക്കുന്ന എല്ലാ പാചകവും എന്‍േറത് മാത്രം ആണ് .ഒന്നും ഒരു മാഗസിനിലേയോ റെറലിവിഷനിലേയൊ അല്ലാ . ഇതു വായിക്കുന്നവര്‍ ട്രൈ ചെയിത് നോക്കുക .എന്നിട്ട് അതിന്‍റെ പോരായിമകള്‍ എഴുതി അറിയിക്കണം .എനിക്കിഷ്ടപെട്ട എന്‍റെ നാടന്‍ വിഭവങ്ങള്‍ ആണ്
ഞാന്‍ അധികവും ചേര്‍ക്കുവാന്‍ ഉദ്ദേശിക്കുന്നത് .ദിവസവും ഓരോ വിഭവങ്ങള്‍ എന്‍റെ ബ്ലോഗ്ഗില്‍ ചേര്‍ക്കുവാന്‍ ശ്രേമിക്കുന്നുണ്ട് .എന്‍റെ വീട്ടില്‍ ഞങ്ങള്‍ അഞ്ച് മക്കളായിരുന്നു .ഒരു ആണും നാല് പെണ്ണും . എന്‍റെ അഛാഛന്‍ പട്ടാളത്തില്‍ ആയിരുന്നു ജോലി . അതിനാല്‍ എല്ലകാര്യതിനും അതിന്‍േറതായ കൃത്യനിഷ്ഠ ഉണ്ടായിരുന്നു . എന്‍റെ അമ്മ ടീച്ചര്‍ ആയിരുന്നു . രാവിലെ 9 ആകുമ്പോള്‍ ഞങ്ങള്‍ എല്ലാവര്‍ക്കും സ്കൂളില്‍ പോകേണം അപ്പോള്‍ അമ്മയും ഞങ്ങള്‍ എല്ലാവരുംകൂടി വീട്ടിലെ ജോലികള്‍ പെട്ടെന്ന് തീര്‍ത്താലേ സമയത്തിന് വീട്ടില്‍ നിന്നു ഇറങ്ങുവാന്‍ പററൂ .ഞാന്‍ അന്ന് തീരെകൊച്ച് ആയിരുന്നതിനാല്‍ അവര്‍ എന്നെ പാചകത്തിനു കയറ്റില്ല . മുറ്റം അടിക്കല്‍ ആയിരുന്നു എന്‍റെ അന്നത്തെ പണി .അത് തീര്‍ന്നാല്‍ ഞാന്‍ ഓടി അടുക്കളയില്‍ എത്തും അമ്മയും ചേച്ചിമാരും ഒക്കെ ചെയ്യുന്നത് കാണുവാന്‍ .അങ്ങനെ കണ്ടു പഠിച്ച ഊരോന്നാണ് ഇന്നു ഞാന്‍ പരീക്ഷിക്കുന്നത്‌ . എന്‍റെ അമ്മക്ക് പലപ്പോഴും ഒരുകാര്യത്തിനും സമയം തികയില്ലയിരുന്നു . എന്നാലും എന്‍റെ അമ്മ ഞങ്ങള്‍ക്കു നല്ലനല്ല വിഭവങ്ങള്‍ ഉണ്ടാക്കി തരും . ഇന്നു പലരും അവരുടെ കുട്ടികള്‍ക്ക് ബേകറിയില്‍ നിന്നും ഹോട്ടലില്‍ നിന്നും മേടിച്ചുകൊടുക്കുന്നതാണ് കണ്ടുവരുന്നത് . പലര്‍ക്കും ഇപ്പോള്‍ പാചകം ചെയ്യാന്‍ അറിയില്ല എന്ന് പറയുന്നതാണ് ഇഷ്ടം .അറിയാത്തത് ചെയിതുപടിക്കണം .അറിയാത്തവര്‍ക്ക് വളരെ എളുപ്പം ചെയ്യാന്‍ പറ്റുന്നരീതിയില്‍ ആണ് ഞാന്‍ ഓരോ വിഭവവും തയാര്‍ ആക്കിയിരിക്കുന്നത്‌ . പലരും പറയും സമയംകിട്ടുന്നില്ല ഒന്നിനും എന്ന് . അതില്‍ ഞാന്‍ ഒട്ടും വിശ്വസിക്കുന്നില്ല .കാരണം നമ്മള്‍ ആണ് സമയം കണ്ടെതേണ്ടുന്നത് .എന്തിനും ഏതിനും മടിചിരുന്നാല്‍ ഒന്നിനും സമയം കിട്ടുകയില്ല .എന്‍െറയൊക്കെ ചെറുപ്പ കാലങ്ങളില്‍ കണ്‍ടുവരുന്നത് ആണുങള്‍ അടുക്കളയില്‍ കയറില്ല എന്നതാണ് . ഇന്നു പലയിടത്തും ആണുങ്ങള്‍ അടുക്കളയില്‍ കയരിയില്ലെഗില്‍ അന്ന് വീട്ടില്‍ കുഞ്ഞുങ്ങള്‍ പട്ടിണി ആണ് .ആണുങ്ങള്‍ അത്യാവശ്യം എന്തെങ്കിലും സഹായം ചെയിത് കൊടുക്കുന്നതില്‍ തെറ്റില്ല . എന്നുകരുതി പെണ്ണുങ്ങളെപ്പോലെ അടുക്കളയില്‍ പണിയുന്നത് നല്ലതല്ലാ എന്നാണ് എന്‍റെ അഭിപ്രായം .
                                   
                      1.  ഫിഷ്കറി
1. കിംഗ്‌ഫിഷ്‌ - 15കഷണം                                                                                             
 (കഴുകിവൃത്തിയാക്കിയത് )
2. മുളക്പൊടി - 1 ½ ടീസ്പൂണ്‍
3. മല്ലിപ്പൊടി - 1 ടീസ്പൂണ്‍
4. മഞ്ഞള്‍പൊടി - ¼ ടീസ്പൂണ്
‍ 5. കുരുമുളക്പൊടി – ¼ ടീസ്പൂണ്‍
6. ഉലുവാപൊടി - ¼ ടീസ്പൂണ്‍
7. ഉപ്പ് - ആവശ്യത്തിനു .
8. ചെറിയഉളളി 10 എണ്ണം ( നീളത്തില്‍ അരിഞ്ഞത്‌ )
9. വെള്ളുള്ളി 5-8 pcs ( നീളത്തില്‍ അരിഞ്ഞത്‌ )
10.ഇഞ്ചി- ഒരു ചെറിയകഷണം ( നീളത്തില്‍ അരിഞ്ഞത്‌ )
11.കറിവേപ്പില – ആവശ്യത്തിനു
12. പച്ചമുളക് - 2 ( നീളത്തില്‍ അരിഞ്ഞത്‌ )
13. കുടം പുളി – ആവശ്യത്തിനു എടുതിട്ടു കഴുകി ഒരു പത്രത്തില്‍ഒരു കപ്പ്‌ വെള്ളം ഒഴിച്ച് ‍വെക്കുക
14. വെളിച്ചെണ്ണ‍ – 3 ടേബിള്‍ സ്പൂണ്
‍ 15. കടുക് – 1 ടീസ്പൂന്‍ .
16. വെള്ളം 1 കപ്പ് .
പാകം ചെയ്യുന്ന രീതി
ആദ്യം കറി വെക്കുവാന്‍ ഉദ്ദേശിക്കുന്ന പാത്രത്തില്‍ ഓയില്‍ ഒഴിച്ചിട്ടു അതിലേക്ക് കടുകിട്ട് പൊട്ടുമ്പോള്‍ മേല്‍ പറഞ്ഞിരിക്കുന്ന 8,9,10,11,12,ഇവയിട്ടു വഴറ്റുക .എന്നിട്ടു അതിലേക്ക് 2 മുതല്‍ 7 വരെയുള്ള പൊടികളിട്ട് എണ്ണ തെളിയുന്നത്‌ വരെ ചെറിയതീയില്‍ വഴറ്റുക .അതിന് ശേഷം കുടം പുളി കുതിര്‍ത്ത് വെച്ചിരിക്കുന്നതും  വെള്ളവും ഒഴിച്ച് തിളപ്പിക്കുക . തിളച്ചതിനു ശേഷം അതിലേക്ക് ഫിഷ്‌  ഇട്ടു വെള്ളം അധികംഇല്ലാതെ കുറുകിയ പരുവത്തില്‍ വാങ്ങി വെക്കുക . ഫിഷ്‌ കറി തയ്യാര്‍
          2   പുദീനാഇലചമ്മന്തി
തേങ്ങാപീര ആക്കിയത്     - 1 കപ്പ്                                          
പച്ചമുളക്                                -  6
പുദീനാ ഇല                           -  ½ കപ്പ്
ചെറിയ ഉള്ളി                        -  5
ഇഞ്ചി                                         - ഒരുചെറിയകഷണം
കറിവേപ്പില കുറച്ചുപുളി                                           - ഒരുനെല്ലിക്കവലിപ്പത്തില്‍  .

ഉപ്പ് പാകത്തിന് .

ചമ്മന്തി തയ്യാര്‍ ആക്കുന്നവിധം



മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാംകൂടി നല്ലപോലെച്ചതച്ചു ഉരുട്ടിഎടുക്കുക . ചമ്മന്തിറെഡി .


       3.പച്ച മാങ്ങാക്കറി


1. പച്ച മാങ്ങാ 3 ( ചെറിയകഷണംആക്കിയത്)                          
2. സബോള 1 ( നീളത്തില്‍ അരിഞ്ഞത്)
3. പച്ചമുളക്ക് 4 ( രണ്ടായികീറിയത് )4. വെളുത്തുള്ളി 5 പീസസ് ( നീളത്തില്‍ അരിഞ്ഞത് )
5. തേങ്ങ ½ ( ചെറുതായി ചിരകിയത് )
6. മഞ്ഞള്‍പൊടി ½ ടീ സ്പൂണ്

‍7. ജീരകംപോടി ½ ടീ സ്പൂണ്‍8.ഉലുവാപ്പൊടി ½ ടീ സ്പൂണ്‍
9. വെള്ളം 1 കപ്പ്
10. തൈരു 1 കപ്പ്
10. ഉപ്പ് ആവശ്യത്തിനു

താളിക്കുവാന്‍ ആവശ്യംആയതു
എണ്ണ‍ - 3 ടീ സ്പൂണ്‍
കടുക് - കുറച്ചു
ചെറിയ ഉള്ളി - 6 ചെറുതായി നീളത്തില്‍ അരിഞ്ഞത്
കറിവേപ്പില - കുറച്ചു
ഉണക്കമുളക് -4 ( 2 ആയി മുറിചെടുത്തത് )

പാകംചെയ്യുന്നവിധം
മേല്പ്പറഞ്ഞ 1 മുതല്‍ 4 വരെയുള്ളത് ഒരു പാത്രത്തില്‍ വെച്ചു നല്ലവണ്ണം വേവിച്ച് ഉടച്ചു മാറ്റി വെക്കുക .എന്നിട്ട് അതിലേക്ക് തേങ്ങ നല്ല നേര്‍മയായി അരച്ചു ചേര്‍ക്കുക .അതിന് ശേഷം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അതിലേക്ക് കടുകിട്ട് പോട്ടിയതിനുശേഷം ഉള്ളി , കറിവേപ്പില , എന്നിവ ഇട്ടു വഴട്ടിയത്തിനു ശേഷം ഉണക്കമുളകും ഇട്ടുവഴറ്റുക എന്നിട്ട് അതിലേക്ക് മഞ്ഞള്‍ പൊടി , ജീരകപ്പൊടി , ഉളുവാപ്പൊടി എന്നിവകൂടി ഇട്ടതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാങ്ങയിലേക്ക് ഇടുക എന്നിട്ട് ഒരു കപ്പ് വെള്ളവും തൈരുഉടച്ചതും കുടി ചേര്ത്തു ഉപ്പും ഇട്ടു ചുടാക്കിഎടുക്കുക .



N: B - തൈര് ചേര്‍ത്തതിനു ശേഷം തിളക്കുവാന്‍ പാടില്ല.


    4. ചെമ്മീന്‍ ഉലത്തിയത്
1.  ചെമ്മീന്‍ 1 കപ്പ്                                                                                       
2.  സബോള 3 എണ്ണം
(കനംകുറച്ചുനീളത്തില്‍ അരിഞ്ഞത് .)
3.  പച്ചമുളക് 4 എണ്ണംരണ്ടായിപിളര്‍ന്നത്
4.  ഇഞ്ചി & വെളുത്തുള്ളിചതച്ചത് 2 ടീസ്പൂണ്‍
5.  മുരിങ്ങക്കായ 4
 (ചെറുതായി നീളത്തില്‍ കട്ട് ചെയ്യുക ) 6.  മുളക് പൊടി ½ ടീ സ്പൂണ്‍
7.  മഞ്ഞള്‍പൊടി ¼ ടീസ്പൂണ്‍
8.  കുരുമുളകുപൊടി ½ ടീ സ്പൂണ്‍
9.  പെരുംജീരകം പൊടി ¼ ടീ സ്പൂണ്‍
10. കറിവേപ്പില ആവശ്യത്തിനു .
11. ഉപ്പ് ആവശ്യത്തിനു
12. വെള്ളം 1 കപ്പ്
13. തകാളിപേസ്ററ് 1 ചെറിയപാക്കറ്റ്
14. സോയാസോസ് 2 ടീസ്പൂണ്‍
15. എണ്ണ 3 ടേബിള്‍ സ്പൂണ്





പാചകം ചെയ്യുന്ന വിധം
ചെമ്മീന്‍ , മുരിങ്ങയ്ക്ക , അല്പംമഞ്ഞള്‍പൊടി , ഉപ്പ് , വെള്ളം1 കപ്പ് ഇത്രയുംകൂടി ഒരുപത്രത്തില്‍ വെച്ചു വേവിച്ച് മാറ്റിവെക്കുക .( ചെമ്മീന്‍ ഒത്തിരിനേരംബോയില്‍ ചെയിതാല്‍ അത് ഒത്തിരികല്ലുപോലാകുംഅത് പ്രത്യേകംശ്രേദ്ദിക്കണം).എന്നിട്ട്ഒരുഫ്രൈയിംഗ്പാനില്‍ എണ്ണാഒഴിച്ച് കടുകിട്ട് പോട്ടിയത്തിനു ശേഷം സബോള ,ഇഞ്ചിവെളുത്തുള്ളിചതച്ചത് ,കറിവേപ്പില ഇവയെല്ലംകൂടിവഴററിയത്തിനു ശേഷം7 മുതല്‍ 10 വരെയുള്ള ടികള്‍ഇട്ടുവഴറ്റുക.അതിന്ശേഷം ടോമാടോപേസ്ററ് & സോയാസോസ്ഇട്ടു ഇളക്കി എണ്ണതെളിയുന്നത് വരെചെറിയതീയില്‍വെക്കുക എന്നിട്ടുവേവിച്ച് വെച്ചിരിക്കുന്ന ചെമ്മീന്‍ ഇട്ടു ഇളക്കി 5 മിനിററ്കൂടിചെറിയ തീയില്‍വെക്കുക . 

       5. മോരുകറി
    
 മോര്  1/2litter  .                                                                                                                                                                                                                                                                                                             ‍
1. വെളുത്തുള്ളി – 1table spoon
 (നീളത്തില്‍ അരിഞ്ഞത്) ‍
2. ഇഞ്ചി കൊത്തിഅരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
3.ഉള്ളി നീളത്തില്‍ അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
4.കറിവേപ്പില - ആവശ്യത്തിനു
5.വറ്റല്‍ മുളക്നീളത്തില്‍ മുറിച്ചത് 3 എണ്ണം
6. കടുക് - ആവശ്യത്തിനു
7. എണ്ണ -3 ടേബിള്‍ സ്പൂണ്‍
8. ഉലുവാപ്പൊടി - ¼ ടീസപൂണ്‍
9. ജീരകപ്പൊടി - ¼ ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി - ¼ ടീ സ്പൂണ്‍
11. ഉപ്പ് - ആവശ്യത്തിനു .
പാകംചെയ്യുന്ന രീതി
ആദ്യം കറിവെക്കുവാന്‍ ഉദ്ദേശിക്കുന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ 1 മുതല്‍ 5
വരെയുള്ളത് ഇട്ടുവഴറ്റുക ,അതിന്ശേഷം അതിലേക്കു 8 മുതല്‍ 10 വരെയുള്ളവ ഇട്ടു ഒന്നിളക്കിയതിന്
ശേഷം തയാര്‍ആക്കിവെച്ചിരിക്കുന്ന മോര് അതിലേക്ക് ഒഴിച്ച് ഉപ്പും ആവശ്യാനുസരണം ഇട്ടു നല്ലവണ്ണം ചൂടാക്കി എടുക്കുക . ചൂടായതിനു ശേഷംവാങ്ങിവെക്കുക .
( മോര് തിളച്ചു പോകാതെ പ്രേത്യെകം ശ്രേദ്ദിക്കണം .)
         6. പരിഞ്ഞില്‍തോരന്
1. പരിഞ്ഞില്‍             -  1 കപ്പ്
2. സവാള കൊത്തിഅരിഞ്ഞത് 1 കപ്പ്
3. ഇഞ്ചി ചതച്ചത് 2 ടീസ്പൂണ്‍
4. വെളുത്തുള്ളി ചതച്ചത് 2 ടീസ്പൂണ്‍
5. പച്ചമുളക് വട്ടത്തില്‍അരിഞ്ഞത് 5 എണ്ണം
6. കറിവേപ്പില - ആവശ്യത്തിനു .
7. മഞ്ഞള്‍ പൊടി - ¼ ടീസ്പൂണ്‍
8. ഉപ്പ് - ആവശ്യത്തിനു .
9. എണ്ണ - 3 ടേബിള്‍ സ്പൂണ്‍
10.കടുക് - ആവശ്യത്തിനു
പാകം ചെയ്യുന്നവിധം
1 മുതല്‍ 8 വരെയുള്ളത് ഒരു പാത്രത്തില്‍ ഇട്ടു നല്ലവണ്ണം ഒന്നു മിക്സ് ചെയ്യുക . എന്നിട്ടു ഒരു ഫ്രൈഗ്പാനില് എണ്ണ ഒഴിച്ച് കടുക് ഇട്ടുപൊട്ടുമ്പോള്‍ അതിലേക്ക് ഈകൂട്ട് ഇട്ടു ഒന്നു ഇളക്കിയത്തിനുശേഷം അല്പംവെള്ളം ഒഴിച്ച് 5 മിനിട്ട് അടച്ചുവെച്ചുചെറുതീയില്‍ വേവിക്കുക .എന്നിട്ടു അതുതുറന്നുവെച്ചു ചിക്കി തോത്തി എടുക്കുക .
   7. ബീറ്റ്റൂട്ട് തോരന്‍




1. ബീറ്റ്റൂട്ട് കൊത്തി അരിഞ്ഞത് 1 കപ്പ്
2 സബോള കൊത്തി അരിഞ്ഞത് ½ കപ്പ്
3. പച്ചമുളക് 3 ( നീളത്തില്‍ കീറിയത് )
4. കറിവേപ്പില ആവശ്യത്തിനു
5. ഉപ്പ് ആവശ്യത്തിനു
6. മഞ്ഞള്‍പ്പൊടി കുറച്ചു
7. എണ്ണ ആവശ്യത്തിനു
8. കടുക് ആവശ്യത്തിനു
പാകംചെയ്യുന്ന വിധം

ആദ്യം1 മുതല്‍ 6 വരെയുള്ളത് നല്ലപോലെ മിക്സ്ചെയ്യുക .അതിന് ശേഷംപാനില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പോട്ടികഴിയ്മ്പോള്‍ മിക്സ്ചെയിത് വെച്ചിരിക്കുന്നകൂട്ടിട്ടു നല്ലപോലെഒന്നിളക്കി തേങ്ങാപ്പീരയും അതിന്‍റെ മുകളിലെക്കിട്ടു അല്‍പ്പംവെള്ളംതളിച്ച് അടച്ചുവെക്കുക. (ചെറിയ തീയില്‍ വേണം) 5 മിനിട്ടുകഴിയുമ്പോള്‍ തുറന്നുഅതൊന്നു ഇളക്കിചിക്കി തോത്തി എടുക്കുക . തോരന്‍ തയ്യാര്‍ .


     8. കോഴിക്കറി


1. കോഴി 1 ( കഷ്ണങ്ങള്‍ ആക്കിയത്)
2. സബോള 3 ( നീളത്തില്‍ അരിഞ്ഞത്)
3. വെളുത്തുള്ളി ചതച്ചത് 3 ടീസ്പൂണ്‍
4. ഇഞ്ചി 3 ടീസ്പൂണ്‍
5. പച്ചമുളക് 4 ( രണ്ടായിപിളര്‍ന്നത് )
6. കറിവേപ്പില ആവശ്യത്തിനു
7. തക്കാളി 2 ( കഷ്ണങ്ങള്‍ ആക്കിയത്)
8 എണ്ണ ആവശ്യത്തിനു
9. കടുക് ½ ടീസ്പൂണ്‍
10.മുളകുപൊടി 1 ടീസ്പൂണ്‍
11 മല്ലിപ്പൊടി 2 ടീസ്പൂണ്‍
12.മഞ്ഞള്‍പൊടി ¼ ടീസ്പൂണ്‍
13.കുരുമുളകുപൊടി ½ ടീസ്പൂണ്‍
14. ഗരം മസാലപ്പൊടി 1 റ്റീസ്പൂണ്‍
15.ഉപ്പ് ആവശ്യത്തിനു
16.വെള്ളം ½ ഗ്ലാസ്
പാകംചെയ്യുന്നവിധം
ഒരു കുക്കറില്‍ എണ്ണഒഴിച്ച് കടുകിട്ട് പൊട്ടികഴിയുമ്പോള്‍ 2 മുതല്‍ 6 വരെയുള്ളത് നല്ലപോലെ വഴറ്റുക .അതിന് ശേഷംതക്കാളിഇട്ടുഒന്നുവഴറ്റുക ,എന്നിട്ട് 10 മുതല്‍ 14 വരെയുള്ള പൊടികള്‍ ഇട്ടുവഴറ്റി അതിലേക്ക് കോഴിയേയുംഇട്ടു ഇളക്കിയത്തിനു ശേഷംആവശൃനുസരണംഉപ്പുംഇട്ടു ½ ഗ്ലാസ് വെള്ളവുംഒഴിച്ച് ഒന്നിളക്കിയതിന് ശേഷംകുക്കര്‍ അടച്ചുവെക്കുക 2വിസില്‍ അടിക്കുമ്പോള്‍ സ്റ്റൌവ്വ് ഓഫ്ചെയ്യുക.ചിക്കന്‍ കറി തയ്യാര്‍ .


    9. ഉണക്കചെമ്മീന്‍തോരന്                       
1 ഉണങ്ങിയ1. ഉണക്കചെമ്മീന്‍ 1കപ്പ്‌
2. പച്ച തക്കാളി 2 (ചെറിയ കഷണമായി അരിഞ്ഞത് )
3. തേങ്ങാപീര ഒരു കപ്പ്‌
3 തേങ്ങാ
4. പച്ചമുളക് 3
5. ഇഞ്ചി 1 ചെറിയ കഷണം
6 ഉള്ളി6. ഉള്ളി ചെറുതായി അരിഞ്ഞത് ( സവാള  )1/2കപ്പ്‌
7 വെള്ളം 1/4 കപ്പ്‌
8 എണ്ണ കടുക് താളിക്കുവാന്‍ ആവശ്യത്തിനു
9 ഉപ്പു പാകത്തിന്
10 കറിവേപ്പില
പാകം ചെയ്യുന്നരീതി


3,4,5,6,ഇവ എല്ലാം കൂടി ഒന്ന് ചതച്ചു വെക്കുക .എന്നിട്ട് കടുക് താളിച്ച്‌ അതിലേക്കു തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന തക്കാളി ഇട്ടു ചെറുതായി ഒന്ന് വഴറ്റുക .എന്നിട്ട് അതിലേക്കു ചതച്ചു വെച്ചിരിക്കുന്ന കൂട്ടും ചെമ്മീനും പാകത്തിന് ഉപ്പും ഇട്ടു ഇളക്കി ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വെള്ളം പറ്റുന്നത് വരെ അടച്ചു വെച്ച് വേവിക്കുക .വെള്ളം പറ്റിക്കഴിയുമ്പോള്‍ നല്ലപോലെ ചിക്കി തോത്തി എടുക്കുക.ചെമ്മീന്‍ തോരന്‍ റെഡി .

   10. ഫിഷ്‌‍ബിരിയാണി


നെയ്യ്മീന്‍ 05 വലിയ കഷണം
ബിരിയാണി അരി 3 ഗ്ലാസ് ( കഴുകി വാരി വെച്ചത്)             ‌‌
വെള്ളം 6 ഗ്ലാസ് (തിളപ്പിച്ചത്)‌‌
നെയ്യ് 50 ഗ്രാം
പട്ട ആവശ്യത്തിന്
ഗ്രാമ്പു 5എണ്ണം
ഏലക്ക 5 എണ്ണം
പൈനാപ്പിള്‍ എസന്‍സ് 1tsp
വാനില എസന്‍സ് 1tsp‌
സവാള വലുത് 8എണ്ണം
അണ്ടിപരിപ്പ് ആവശ്യത്തിന്
കിസ്മിസ്സ് ആവശ്യത്തിന്‌
ഉപ്പ് ആവശ്യത്തിന്


ഫിഷ്‌‍മസാലക്ക് ആവശ്യമായത്
സവാള 5 എണ്ണം ( നീളത്തില്‍കനംകുറച്ചു അരിഞ്ഞത് )
തക്കാളി 4എണ്ണം ( ചെറുതായി അരിഞ്ഞത് )
ഇഞ്ചി, വെളുത്തുള്ളി, ചതച്ചത്
പച്ചമുളക് എണ്ണം രണ്ടായി കീറിയത്
മുളകുപൊടി 1 table spoon
കുരുമുളക് പൊടി 1/2 table spoon
മഞ്ഞള്‍ പൊടി 1/2 tea spoon
എണ്ണ 50 gram.


ഫിഷ്‌പാകം ചെയ്യുന്ന രീതി


അല്‍പ്പം കുരുമുളകുപൊടി , മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് , ഇവ 2 table spoon നാരങ്ങാ നീര് ചേര്‍ത്ത് കുഴമ്പ് രൂപത്തില്‍ മിക്സ്‌ ചെയിതു മീനില്‍ പുരട്ടി half fry ചെയിതു മാറ്റി വെക്കുക .
അതിനു ശേഷം വഴറ്റുവാനാവശ്യമായ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം അതിലേക്കു സവാള, ഇഞ്ചി വെളുത്തുള്ളി , പച്ചമുളക്, എന്നിവ നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്കു തക്കാളിയും ഇട്ടു നല്ലപോലെ വഴറ്റുക മുളകുപൊടി ,കുരുമുളകുപൊടി, മഞ്ഞള്‍പൊടി ഇവയും ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റിയിട്ട് അതിലേക്കു ഹാഫ് ഫ്രൈ ചെയിത മീനും ഇട്ട്
10മിനിട്ട് ചെറിയ തീയില്‍ വെക്കുക.എന്നിട്ട് അത് വാങ്ങി മാറ്റി വെക്കുക


ബിരിയാണി ഉണ്ടാക്കുന്ന വിധം


നെയ്യില്‍ അണ്ടിപരിപ്പ്, കിസ്മിസ് ,2 സവാള കനം കുറച്ചു അരിഞ്ഞത് ഇവ വറുത്തു കോരി മാറ്റിവെക്കുക. അതിനുശേഷം നെയ്യ് ഒഴിച്ച് അതിലേക്കു ഗ്രാമ്പു, പട്ട, ഏലക്കാ ഇവ ഇട്ട് പൊട്ടുമ്പോള്‍ ബിരിയാണി അരി ഇട്ട് അരിയോന്നുഫ്രൈ ചെയിതതിനുശേഷം അതിലേക്കുവാനില ,പൈനാപ്പിള്‍,എസ്സന്‍സ് എന്നിവ ചേര്‍ത്തതിനു ശേഷം തിളച്ച വെള്ളം അതിലേക്കു ഒഴിക്കുക. അരിയിലെ വെള്ളം പറ്റുന്നത് വരെ വെക്കുക.അതിനുശേഷം ചോറ് വാങ്ങി സെറ്റ്‌ ചെയ്യുക.


സവാള വറുത്ത് , കിസ്മിസ്, അണ്ടിപരിപ്പ്, ഫിഷ്‌ തയ്യാറാക്കി വെച്ചിരിക്കുന്നത്, ഇവയെല്ലാം ചോറിനോടൊപ്പം ലെയറായി സെറ്റ്‌ ചെയിതുവെക്കുക.