സുഹൃത്തുക്കള്‍ പലതരത്തില്‍ ഉണ്ട്. എന്നാല്‍ ആത്മാര്‍ഥതയുള്ള സുഹൃത്തുക്കളെ കിട്ടുവാന്‍ പ്രയാസമാണ്. പലപ്പോഴും കാര്യസാധ്യത്തിനു വേണ്ടി പറ്റി കൂടുന്നവര്‍ ആണ് അധികവും. നല്ല ഒരു സുഹൃത്തിനെ കിട്ടുന്നത് വളരെ പ്രയാസമാണ്. എന്നാല്‍ എനിക്ക് നല്ല ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. അവള്‍ എപ്പോഴും എനിക്ക് ഒരാശ്വാസം ആയിരുന്നു. ഏതു ഘട്ടത്തിലും എനിക്ക് ഒരു താങ്ങും തണലുമായി എന്‍റെ ഒപ്പം ഉണ്ടായിരുന്നു. ഇന്നു ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും കുടുംബമായി കുട്ടികളായി..... എന്നാലും ഞങ്ങളുടെ സ്നേഹം പഴയത് പോലെ തന്നേ ഇന്നും ഉണ്ടു. ഞങ്ങളുടെ ഈ സ്നേഹം മരണം വരെ ഇതേ പോലെ കാണണെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന.
ഓരോ ഘട്ടത്തിലും പല മേഖലകളില്‍ എത്തി പെടുമ്പോഴും അവിടെയെല്ലാം സുഹൃത്തുക്കളെ കിട്ടാറുണ്ട്.... എന്നാല്‍ പലരും സ്വാര്‍ത്ഥരാണ്. സ്വാര്‍ത്ഥത അവരെ ഏതു അറ്റം വരെയും കൊണ്ടെത്തിക്കും. അതിനു നിലനില്പ്പില്ലെന്നു ആരും മനസ്സിലാക്കില്ലാ. എന്‍റെ യീ സുഹൃത്തിന്‍റെ പേര് ട്രീസാ. ദൈവം അവളെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
|
No comments:
Post a Comment