Monday, May 12, 2008

ജിവിതവിജയവും പരാജയവും.

കുടുംബ ജീവിതം സന്തോഷപ്രദമാണോ....?

പരസ്പര സ്നേഹം , വിശ്വാസം , താഴ്മ , ക്ഷമ ,
ഇവയൊക്കെ ഉണ്ടെങ്കിലെ സന്തോഷകരമായ ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയൂ . ജീവിതത്തില്‍ തന്‍റെ പങ്കാളിയെ സംശയം ഉണ്ടെങ്കില്‍ ഒരിക്കലും സമാധാനം കിട്ടില്ല . ഭര്‍ത്താവിനു വേണ്ട ബഹുമാനം എപ്പോഴും കൊടുക്കണം . അവരെ ഒത്തിരി നീയന്ത്രിക്കാന് ‍പോകരുത്. എന്നുകരുതി 
നീയന്ത്രിക്കാതിരിക്കയുമരുത്.
 ആവശ്യത്തിനു മാത്രം . പിന്നെ ഭര്ത്താവ് ഭാര്യയെയും ഭാര്യ ഭര്‍ത്താവിനേയും വഞ്ചിക്കാതിരിക്കുക. മറ്റുള്ളവരുടെ സൌന്ദര്യവും സംസാരവും കണ്ടിട്ട് തന്‍റെ പങ്കാളിയെ കളഞ്ഞിട്ടു അവരുടെ പിറകേ പോകാതിരിക്കുക എനിക്കുള്ള ആളാണ് ആരെക്കാളിലും നല്ലവന്‍ എന്ന ഒരു വിശ്വാസം ഉണ്ടായിരിക്കണം എപ്പോഴും .ഒരു പെണ്ണ് വിചാരിച്ചാല്‍ കുടുംബ ജീവിതം തകര്‍ക്കാനും തകര്‍ക്കാതിരിക്കുവാനും കഴിയും .എത്ര കൊള്ളരുതാത്ത ഭര്‍ത്താവാണെങ്കിലും അവരെ സ്നേഹം കൊണ്ടു കീഴ്പെടുത്തു്വാന്‍ ഒരു ഭാര്യയുക്ക് കഴിയണം .പിന്നെ ഈശ്വര വിശ്വാസവും എപ്പോഴും വേണം . 
 
                          ഞാനൊരു കുടുംബ കഥ പറയാം......
പ്രണയിച്ചു വിവാഹിതരായതിനുശേഷമുള്ള സംഭവമാണ് വിവരിക്കുന്നത്. വിവാഹം കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ മുതല്‍ ഭര്‍ത്താവിനെ സംശയം..... ഭര്‍ത്താവു അടുത്തവീട്ടിലേക്ക് നോക്കിയാല്‍ സംശയം, ആരോടെങ്കിലും മിണ്ടിയാല്‍ സംശയം,  സ്വന്തം അമ്മയോടോ സഹോദരങ്ങളോടോ മിണ്ടിയാല്‍ സംശയം എന്തിനു പറയണം TV യില്‍ ന്യൂസ്‌ വായിക്കുന്ന പെണ്ണിനെ നോക്കിയാല്‍ വരെ പ്രശ്നമാണ് വീട്ടില്‍. ഇങ്ങനെ വര്‍ഷങ്ങള്‍‍ തള്ളിനീക്കി അവര്‍ക്കു രണ്ടു കുട്ടികളുമായി.... എന്നിട്ടും പ്രശ്നം തീരുന്നില്ല.... ഭര്‍ത്താവു ജോലിക്ക് പോയാല്‍ പ്രശ്നം ജോലിക്ക് പോകാതെ ഭാര്യയുടെ കൂടെയിരുന്നാല്‍ പ്രശ്നം....ഇതേപോലെ ഒത്തിരി പേരെ നമ്മള്‍ നമ്മളുടെ ഇടയില്‍ തന്നെ കണ്ടിട്ടുണ്ട്. ചിലര്‍ പറയും അവനു അല്ലെങ്കില്‍ അവള്‍ക്കു വട്ടാണെന്ന് ഇല്ലേ....? ഒരു പരിധി വരെ ശരിയാകാം....

നമ്മുടെ കുടുംബത്തില്‍ ഈ പ്രേശ്നമുണ്ടാകാതിരിക്കുവാന്‍ ഒരാള്‍ മാത്രം ശ്രമിച്ചത്കൊണ്ടു കാര്യമില്ല എന്നാണ് എന്‍റെ അഭിപ്രായം.രണ്ടുകയ്യും കൂട്ടി അടിക്കാതെ ശബ്ദം കേള്‍ക്കില്ലല്ലോ....ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ തന്നെ അതിന്‍റെ പരിഹാരം കണ്ടെത്തണം. കഴിവതും പരസ്പരം പറഞ്ഞു മനസ്സിലാക്കണം. എല്ലാകാര്യങ്ങളും തന്‍റെ ജീവിത പങ്കാളിയുമായി തുറന്നു സംസാരിക്കണം, ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കണം, അവള്‍ അല്ലെങ്കില്‍ അവന്‍റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കണം. ജോലിക്ക് പോകുന്നവര്‍ ജോലികഴിഞ്ഞാല്‍ കഴിവതും വേഗം വീട്ടില്‍ വന്നു തന്‍റെ പ്രിയപെട്ടവരുമായി അല്പസമയം ചിലവിടുക. അവര്‍ക്കൊപ്പം ഇരുന്ന്‍ ആഹാരം കഴിക്കുക, അല്പം തമാശകള്‍ ഒക്കെപറയുക, ഇങ്ങനെയൊക്കെ ഒരു  പരുധിവരെ കുടുംബത്തില്‍ സന്തോഷം നല്‍കുവാന്‍ സാധിക്കും.   ജീവിതത്തില്‍ എന്തെങ്കിലും ഒരു സംശയം തോന്നിയാല്‍ അതു അപ്പോള്‍ തന്നെ തുറന്നു ചോദിക്കണം അപ്പോള്‍ത്തന്നെ പറഞ്ഞുതീര്‍ത്താല്‍ ആ പ്രശ്നം അവിടെ തീരും എന്നാണ് എന്‍റെ വിശ്വാസം. രണ്ടുപേരും അല്പം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. ഞാന്‍ പിടിച്ച മുയലിനു നാല് ചെവിയുണ്ടെന്നു പറഞ്ഞു വാശി പിടിച്ചിട്ടു കാര്യമില്ല. പരസ്പര വിശ്വാസം ആണ് ഏറ്റവും പ്രദാനം. കുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കുട്ടികളുടെ മാനസ്സിക നില തകരാതിരിക്കുവാന്‍ മാതാപിതാക്കള്‍ ശ്രധിക്കണം.
എത്ര തിരക്കിട്ട ജീവിതത്തിനിടയിലും..... നാം ഓരോരുത്തരും തിരിഞ്ഞു നോക്കേണ്ടതാണ് നമ്മുടെ ഓരോരുത്തരുടെയും കുടുംബ ജീവിതം സന്തോഷപ്രദ മാണോയെന്നും.... . തന്‍റെ  ജീവിത പങ്കാളി അല്ലെങ്കില്‍ മക്കള് സന്തോഷകരമായ ഒരു ജീവിതമാണോ നയിക്കുന്നത് എന്നും......

                             ഇന്നുഎല്ലാവരും പണത്തിന്‍റെ പിറകേ നെട്ടോട്ടമോടുകയാണ്... ഭാര്യയും ഭര്‍ത്താവും ജോലിക്കാര്‍, ഇവരുടെ മക്കളെ നോക്കുവാന്‍ വേലക്കാര്‍ അല്ലെങ്കില്‍ കുട്ടികളെ ബോര്‍ഡിങ്ങില്‍ കൊണ്ട് വിടും. ഇവരുടെ മാനസികാവസ്ഥ എന്തെന്നു ഒരു നിമിഷം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.....
പണത്തിനു പ്രാധാന്യം കൊടുക്കുന്നപോലെ തന്നെ നിങ്ങളുടെ കുടുംബത്തിനും കുടുംബത്തിലെ ഓരോ അംഗ്ങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുക, അവര്‍ക്ക് കൊടുക്കേണ്ട സ്നേഹം കൊടുക്കുക. ഇല്ലെങ്കില്‍കുട്ടികള്‍ വഴിതെറ്റി പോകും ,ഭാര്യമാര്‍ അല്ലെങ്കില് ഭര്‍ത്താക്കന്മാര്‍ ഒക്കെ സ്നേഹം തേടി പോകുന്ന ഒരു കാലഘട്ടം ആണിപ്പോള്‍ .നമ്മുടെ കുടുംബത്തില്‍ കിട്ടാത്ത സ്നേഹം നാം എവിടെപോയാലും കിട്ടണമെന്നില്ല .കിട്ടിയാലും അതു താല്‍ക്കാലികം മാത്രമായിരിക്കും.
                                          ‍

1 comment:

rathisukam said...

.മനസ്സിലെ എല്ലാകാര്യങ്ങളും തന്‍റെ കൂട്ടാളിയോടു പറയുന്നതാകും നല്ലത് .എന്‍െറ ജീവി്തത്തില്‍ ഒന്നും ഒളിച്ചു വെച്ചിട്ടില്ല .എല്ലാം എന്‍റെ കൂട്ടാളിയോടു തുറന്നുപറഞ്ഞിട്ടുളളതിനാല്‍ ഞങ്ങളുടെ ജീവി്തത്തില്‍ സംസയമേ ഇല്ല. ഇതു ഒരു പരുതിവരെ എല്ലാ പ്രശ്നങങളും ഒഴിവാക്കുവാന്‍ സഹായിക്കും എന്നാണ് എന്‍െറ വിശ്വാസം .ഭര്‍ത്താവിനു വേണ്ട റെസ്പെക്ററ് എപ്പോഴും കൊടുക്കണം .അവരെ ഒത്തിരി നീയന്ത്രിക്കാന്‍ പോകുന്നത് അപകടം ആണു.എന്നുകരുതി നീയന്ത്രിക്കതിരിക്കയുമാരുത് .ആവശ്യത്തിനു മാത്രം . പിന്നെ ഭര്ത്താവ് ഭാര്യയെയും ഭാര്യ ഭര്‍ത്താവിനേയും വഞ്ചിക്കാതിരിക്കുക. മറ്റുള്ളവരുടെ സൌന്ദര്യവും സംസാരവും കണ്ടിട്ട് തന്‍റെ പങ്കാളിയെ കളഞ്ഞിട്ടു അവരുടെ പിറകേ പോകാതിരിക്കുക എനിക്കുള്ള ആളാണ് ആരെക്കാളിലും നല്ലവന്‍ എനന ഒരു വിശ്വാസം ഉണ്ടായിരിക്കണം എപ്പോഴും .ഒരു പെണ്ണ് വിചാരിച്ചാല്‍ കുടുംബ ജീവിതം തകര്‍ക്കാനും തകര്‍ക്കതിരിക്കുവാനും കഴിയും .എത്ര കൊള്ളരുതാത്ത ഭാര്തവാനെന്ഘിലും അവരെ സ്നേഹം കൊണ്ടു കീഴ്പെടുതുവാന്‍ ഒരു ഭാര്യയുക്ക് കഴിയണം .പിന്നെ യീശ്വര വിശ്വാസവും എപ്പോഴും വേണം .
rathisukam.blogspot.com