കേരളത്തിലെ ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ആണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ മുല്ലയാര്‍ നദിക്കു കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപെരിയാര്‍ അണക്കെട്ട്. ലോകത്തില്‍ ഇന്നു നിലവിലുള്ള ഉയരംകൂടിയ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കം ചെന്നതാണീ അണക്കെട്ട്. നിര്‍മാണഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുര്‍ഖി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച അണക്കെട്ടുകളില്‍ ലോകത്തില്‍ നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടാണിത്. ബ്രിട്ടീഷ് ഭരണ കാലത്ത് തമിഴ്നാട്ടിലെ മധുര, തേനി എന്നിവിടങ്ങളിലേക്ക് ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1895 -ല്‍ നിര്‍മിച്ച അണക്കെട്ടാണിത്. 999 വര്‍ഷത്തേക്ക് തമിഴ്നാട് പാട്ടത്തിനു എടുത്തിരിക്കുകയാണ് .തമിഴ്നാട്ടിലെ മുല്ലയാറും കേരളത്തിലെ പെരിയാറും കൂടിച്ചേര്‍ന്നതാണ് മുല്ല പെരിയാര്‍.
ഇടുക്കി ജില്ലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഭൂചലനങ്ങളാണ് ഡാമിൻറെ സുരക്ഷ സംബന്ധിച്ച് ജനങ്ങളിൽ ആശങ്ക പരത്തുന്നത്. 2011 നവംബർ 26 ന് പുലർചെ 3.15 ന് ഉണ്ടായ ആദ്യ ഭൂചലനമടക്കം രണ്ടരമണിക്കൂറിനുള്ളിൽ നാലുതവണയാണ് ഡാമിന് 32 കിലോമീറ്ററിനുള്ളിൽ ഉണ്ടായത്. ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്കടുത്തുള്ള വനമേഖലയായ വെഞ്ഞൂർമേടായിരുന്നു പ്രഭവകേന്ദ്രം. ആദ്യ ചലനത്തിൻറെ തീവ്രത 3.4 ആണ്. 2011 നവംബർ 26 നുണ്ടായ ഭൂചലനമടക്കം ഈ വർഷം മാത്രം 26 തവണയാണ് ഇടുക്കി ജില്ലയിൽ ഭൂചലനമുണ്ടായിട്ടുള്ളത്.റിക്ടർ സ്കെയിലിൽ 6 ന് മുകളിലുള്ള ഭൂചലനത്തെ അതിജീവിക്കാൻ ഡാമിന് കഴിയില്ലെന്ന് റൂർക്കി ഐ ഐ ടി യിലെ വിദഗ്ദരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.ഈ പ്രദേശത്ത് റിക്ടർസ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകാമെന്നർത്ഥം.
അണക്കെട്ടു തകര്‍ന്നാല്‍ ...........?
മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ .........50 അടി ഉയരത്തിലാണ് ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുലള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീതിയിലാണ് പത്തനംതിട്ട ജില്ലയുടെ മലയോരഗ്രാമങ്ങള്‍. നിര്ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല് പോലും) തകര്ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകള്‍ തകരുകയും ഈ ജലം മുഴുവന്‍ ഇടുക്കിയിലെത്തുകയു ചെയ്യും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങനെ വന്നാല് ഇടുക്കി ആര്‍ച്ച് ഡാം തകരും, ഇടുക്കി ജില്ലയുടെ പകുതി മുതല് തൃശൂര് ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. എറണാകുളം ജില്ല പൂര്ണമായും നശിക്കും. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും, ലുലു, ഒബ്രോണ് മാള്, ഇന്ഫോ പാര്‍ക്ക്, തുടങ്ങി നിരവധി വലിയ സ്ഥാപനങ്ങള്‍ നാശോന്മുഖമാകും. എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ജനങ്ങള്‍ കൊല്ലപ്പെടും. എത്രയോപേര്‍ ഭവന രഹിതരാകും. ഏകദേശം 42 അടി ഉയരത്തില്‍ ആര്‍ത്തിരമ്പി വരുന്ന വെള്ളത്തിന്റെ മരണപ്പാച്ചിലില്‍ സര്‍വ്വതും നശിക്കും. വെള്ളം മുഴുവന് ഒഴുകി തീര്ന്നാല്‍, 10 ഓളം അടി ഉയരത്തില് ചെളി കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇടുക്കി മുതല് അറബിക്കടല് വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന് വെറും 4.30 മുതല് 5.30 വരെ മണിക്കൂറുകള് മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില് വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്റെ. ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്ക്ക് താങ്ങാന് കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന് തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന് തുറന്നു വിട്ടു പുതിയ ഡാം പണിതു അതില് വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വര്ഷംഎടുക്കും. അതുവരെ അവര്‍ വെള്ളത്തിനെന്തു ചെയ്യും? അതിനാലാണ് അവര്‍ ഇതിനെ ശക്തിയായി എതിര്‍ക്കുന്നത്. പക്ഷെ ഒരു പരിഹാരം കാണാതെ ഇരു സര്‍ക്കാരുകളും തര്‍ക്കിച്ചിരുന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും. ഇരു സര്‍ക്കാരുകളും പരസ്പരം കൈകോര്‍ത്ത് ഏറ്റവും നല്ല പോംവഴി കണ്ടെത്തിയില്ലെങ്കില്‍ നമ്മള്‍ സഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു ദുരന്തത്തെ ക്ഷണിച്ചു വരുത്തലാകും.
___________________________________________________________________________________
എന്തായാലും കേരളത്തിലെ നല്ലവരായ ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് ഒന്നും സംഭവിക്കാതെ പോകുന്നത്. ദൈവം സമയം ആവശ്യത്തിന് തന്നിട്ടും വേണ്ടപെട്ടവര്‍ വേണ്ടരീതിയില്‍ സമയം തക്കതിനുപയോഗിച്ചില്ലെങ്കില്‍ !!!!!!!!!!!!!! നിരപരാധികളായ പാവപ്പെട്ടവര്‍ ഒഴുകി നടക്കുന്നത് കാണേണ്ടി വരും. അത് സംഭവിക്കല്ലേ.... എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. ഓരോ ജീവനും വിലപ്പെട്ടതാണെന്ന് ഓര്‍മവേണം. ഈ പ്രശ്നം ദയവു ചെയിതു ആരും രാഷ്ട്രീയവല്‍ക്കരിക്കരുത്. ഇതു പാവപ്പെട്ടവരുടെ ജീവനു ഭീക്ഷണിയാണ്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്ക് സമാധാനമായി കിടന്നു ഉറങ്ങുവാനുള്ള അവസരം ഒരുക്കി കൊടുക്കണം.
എന്തെങ്കിലും സംഭവിക്കുന്നതിനു മുന്‍പ് അവിടെയുള്ള ജനങ്ങളെ രക്ഷിക്കുന്നതെങ്ങനെ എന്നു ചിന്ധിച്ചു തുടങ്ങുന്നത് നല്ലതായിരിക്കും. ലക്ഷക്കണക്കായ നമ്മുടെ സഹോദരങ്ങളുടെ ജീവന്‍ അപകടത്തിലാവരുത്. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഒരു ദുരന്തമായി അവസാനിക്കാതിരിക്കട്ടെ............
സസ്നേഹം
സുമ
മസ്കറ്റ്.
___________________________________________________________________________________
എന്ത് വിലകൊടുത്തും മുല്ലപെരിയാരില് പുതിയ ഡാം പണിയുമെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മുല്ലപെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍റെ ആശങ്ക മനസ്സിലാക്കാത്ത തമിഴ്നാടിന്‍റെ നിലപാട് ഖേദകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
___________________________________________________________________________________
മുല്ലപെരിയാര്‍ പ്രശ്നത്തില് കേരളത്തിനെതിരെ തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്കു കത്തയച്ചു. കേരളത്തെ നീയന്ത്രിക്കണം എന്നാവശ്യപെട്ടാണ് ജയലളിതയുടെകത്തു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന മുല്ലപെരിയാര്‍ പ്രശ്നത്തില് കേരളം പ്രകോപനപരമായ ഇടപെടലാണ് നടത്തുന്നത് എന്നും , തമിഴ് ജനത സംയമനം പാലിക്കുമ്പോഴും വൈകാരികമായാണ് കേരളം പ്രശ്നത്തില്‍ ഇടപെടുന്നതെന്നും ജയലളിത കുറ്റപെടുത്തി.
_______________________________________________________________________________________________
കോടതിയും സര്‍ക്കാരും അനുവാദം നല്‍കിയാല് മുല്ലപെരിയാരില് പുതിയ ഡാം നിര്‍മിക്കാന്‍ എല്‍ ഡി എഫ് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ്
വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഡാം കെട്ടാനുള്ള പണം കണ്ടെത്താന് അനുവാദം ലെഭിച്ചാല് ജനങ്ങളില്‍ നിന്ന് സമാഹരിക്കാന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കും . എല്‍. ഡി . എഫിനു കേരളജനതയുടെ ജീവനാണ് വലുതെന്നും ഡാം കെട്ടാന്‍ ഞങ്ങള്‍ക്ക്കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
__________________________________________________________________________________________________________________________________________________________________________________________________________________________________________________________________________________
പിടിവാശി ഉപേക്ഷിക്കാന്‍ തമിഴ്‌നാടു തയ്യാറാകണമെന്ന് ജലവിഭവമന്ത്രി പി. ജെ . ജോസഫ്.
മുല്ലപെരിയാറിലെ ഒരു തുള്ളിവെള്ളം പോലും കേരളത്തിന് വേണ്ടാ. ഇപ്പോള്‍ ലഭിക്കുന്ന അളവില്‍ നിന്നും ഒരു തുള്ളി പോലും കുറയാതെ തമിഴ് നാടിനു വെള്ളം നല്‍കാന് തയ്യാറാണെന്നും
പി . ജെ . ജോസഫ് വ്യക്ത്തമാക്കി.പുതിയ ഡാംനിര്‍മ്മാനത്തിനു ഇനി കാത്തിരിക്കാനാവില്ല .ഈ ആവശ്യത്തിനു വിട്ടുവീഴ്ച്ചയില്ലെന്നും
പി . ജെ . ജോസഫ് പറഞ്ഞു . അവിടുത്തെ പാവപ്പെട്ട ജനങ്ങളെക്കുറിച്ചു ഓര്‍ത്തിട്ടു ഉറങ്ങാന്കൂടി കഴിയുന്നില്ലാ എന്നുകൂടി മന്ത്രി പറഞ്ഞു
_________________________________________________________________________________________
*****ഇതു വായിക്കുന്ന ഓരോരുത്തരും പ്രതികരിക്കുക. ******
No comments:
Post a Comment