Sunday, October 30, 2011

HAIR STYLE.







പീകോക്ക്
നീളന്‍ മുടിക്കാര്‍ക്കുള്ള സ്‌റ്റൈല്‍ ആണിത്. മുടി ഒന്നിച്ചെടുത്ത് കടയ്ക്കല്‍ റബ്ബര്‍ ബാന്റിടണം. ഈ മുടി രണ്ട് ഭാഗങ്ങളാക്കിയശേഷം വശങ്ങളിലേക്ക് മാറ്റുക. ഓരോ വശത്തുനിന്നും അറ്റത്തുള്ള ഭാഗമെടുത്ത് നേരിയതായി പിന്നുക. വീണ്ടും കുറച്ചെടുത്ത് പിന്നിയ ഭാഗവുമായി കൂട്ടി പിന്നുക. അങ്ങനെ മുടിയുടെ അറ്റം വരെ ലൂസായ് പിന്നണം. രണ്ടുഭാഗവും ഇങ്ങനെ ചെയ്തശേഷം രണ്ടുവശത്തിന്റെയും അറ്റം കൂട്ടി ബാന്റിട്ട് ആ അറ്റം ഉള്ളിലേക്ക് മടക്കി പിന്‍ ചെയ്യണം. മുകളില്‍ പിന്നല്‍ തുടങ്ങിയിടത്തുനിന്ന് രണ്ട് വശത്തുനിന്നും അല്‍പം മുകളിലേക്ക് വലിച്ച് വിടര്‍ത്തി പിന്‍ചെയ്യണം. വശങ്ങളില്‍ ബീഡ്‌സ് വെച്ച് അലങ്കരിക്കാം. മയില്‍പ്പീലിവിടര്‍ന്നുനില്‍ക്കുന്ന പോലെ തോന്നുന്ന സ്‌റ്റൈല്‍ ആണിത്.


നെക്ക് നോട്ട്

മൊത്തം മുടിയുടെ കടയ്ക്കലും നടുക്കും റബ്ബര്‍ബാന്റിടുക. മുടി ഒന്നിച്ച് പിരിച്ചശേഷം മുകളിലൂടെ താഴേക്ക് വലിച്ചെടുക്കുക. ബാക് കോ മ്പിങ് ചെയ്യുക. ബാക്കി മുടി അറ്റം മുകളിലേക്ക് വെച്ച് പിന്‍ചെയ്യുക. അലങ്കാരങ്ങള്‍ ചെയ്ത് ഭംഗിയാക്കാം.













ഫ്ലവര്‍ പെറ്റല്‍


മുടി ചീകിയശേഷം പുറകില്‍ മുകളിലും താഴെയും എന്ന രീതിയില്‍ മുടി രണ്ട് ഭാഗങ്ങളാക്കുക. മുകളിലെ മുടി ഒന്നിച്ചെടുത്ത് കടയ്ക്കല്‍ റബ്ബര്‍ ബാന്റിടണം. താഴെ ബാക്കിയുള്ള മുടി ചെറിയ ഭാഗങ്ങളാക്കി തിരിച്ച് വിരലുപയോഗിച്ച് ഓരോ ഭാഗവും ചെറിയ ചെറിയ റോളുകളാക്കി പിന്‍ചെയ്ത് മുകളില്‍ റബ്ബര്‍ ബാന്റിട്ട ഭാഗത്തിനുചുറ്റും സെറ്റ് ചെയ്യുക. ഇനി റബ്ബര്‍ ബാന്റിട്ട ഭാഗവും ചെറുതായി വിഭജിച്ച് വിരലില്‍ നീളത്തില്‍ റോള്‍ ചെയ്ത് ആദ്യത്തെ റോളിന് ചുറ്റിലുമായി സെറ്റ് ചെയ്ത് പിന്‍ ചെയ്ത് വെക്കാം.







പെറ്റല്‍ റോള്‍സ്


അധികം നീളമില്ലാത്ത മുടിക്കാര്‍ക്കാണ് ഈ കെട്ട് യോജിക്കുക. മുടി ചീകിയശേഷം പുറകില്‍ മുകളിലും താഴെയും എന്ന രീതിയില്‍ മുടി രണ്ട് ഭാഗങ്ങളാക്കുക. മുകളിലെ മുടി ഒന്നിച്ചെടുത്ത് കടയ്ക്കല്‍ റബ്ബര്‍ ബാന്റിടണം. താഴെ ബാക്കിയുള്ള മുടി ചെറിയ ഭാഗങ്ങളാക്കി തിരിച്ച് വിരലുപയോഗിച്ച് ഓരോ ഭാഗവും ചെറിയ ചെറിയ റോളുകളാക്കി പിന്‍ചെയ്ത് മുകളില്‍ റബ്ബര്‍ ബാന്റിട്ട ഭാഗത്തിനുചുറ്റും സെറ്റ് ചെയ്യുക. ബാക്കിയുള്ള മുടി നന്നായി ചീകിയശേഷം മുടിയുടെ താഴ്ഭാഗം കുറച്ചുഭാഗങ്ങളായി എടുത്ത് റോള്‍ചെയ്ത് പിന്‍ ചെയ്യുക.







ഫ്‌ളോറല്


മുടി ചീകിയശേഷം ചെറിയ ഇഴകളാക്കി പിറകില്‍ പിന്നുക. ഈ ഇഴകളെല്ലാം ഭംഗിയായി കാണത്തക്കവിധം ഒന്നിനു താഴെ ഒന്നായി വരത്തക്കവിധം നടുവിലേക്ക് മൊത്തമായി പിന്നിചേര്‍ക്കുക. ആ ഭാഗം അറ്റംവരെ പിന്നിയശേഷം അതെടുത്ത് ഒരുവശത്തേക്ക് മുകളിലേക്ക് കൊണ്ടുവന്ന് പിന്‍ചെയ്യുക. ബാക്കിമുടി അറ്റം ചുരുട്ടി ചീകി വെക്കണം.










റൗണ്ടഡ് ഡബിള്‍ റോള്‍സ്


നീളമുള്ള മുടിക്ക് ഇണങ്ങുന്ന ഹെയര്‍സ്റ്റൈലാണിത്. മുടി നന്നായി ചീകിയ ശേഷം ഒരു വശത്തുനിന്ന് മുടിയെടുത്ത് പിന്നുക. തുടര്‍ന്ന് ഈ പിന്നിയ മുടിയെടുത്ത് മൊത്തം മുടിയെ വരിഞ്ഞുകെട്ടുക.മുടിയുടെ കടയ്ക്കും ഏതാണ്ട് നടുക്കായും റബ്ബര്‍ബാന്റുകൊണ്ട് കെട്ടുക. മൊത്തം മുടി കൈയില്‍ചുറ്റി അറ്റം ഉള്ളിലൂടെ വലിച്ച് പുറത്തെടുക്കുക. വലിച്ചെടുത്തമുടി വീണ്ടും കടയ്ക്കല്‍ ചുറ്റികെട്ടുക.അടിഭാഗം നന്നായി വിടര്‍ത്തി അലങ്കാരങ്ങള്‍ വെച്ച് ഭംഗിയാക്കാം.

No comments: