Tuesday, June 17, 2008

ചിക്കന്‍കറി

1. കോഴി 1 ( കഷ്ണങ്ങള്‍ ആക്കിയത്)
2. സബോള 3 ( നീളത്തില്‍ അരിഞ്ഞത്)
3. വെളുത്തുള്ളി ചതച്ചത് 3 ടീസ്പൂണ്‍
4. ഇഞ്ചി 3 ടീസ്പൂണ്‍
5. പച്ചമുളക് 4 ( രണ്ടായിപിളര്‍ന്നത് )
6. കറിവേപ്പില ആവശ്യത്തിനു
7. തക്കാളി 2 ( കഷ്ണങ്ങള്‍ ആക്കിയത്)
8 എണ്ണ ആവശ്യത്തിനു
9. കടുക് ½ ടീസ്പൂണ്‍
10.മുളകുപൊടി 1 ടീസ്പൂണ്‍
11 മല്ലിപ്പൊടി 2 ടീസ്പൂണ്‍
12.മഞ്ഞള്‍പൊടി ¼ ടീസ്പൂണ്‍
13.കുരുമുളകുപൊടി ½ ടീസ്പൂണ്‍
14. ഗരം മസാലപ്പൊടി 1 റ്റീസ്പൂണ്‍
15.ഉപ്പ് ആവശ്യത്തിനു
16.വെള്ളം ½ ഗ്ലാസ്
പാകംചെയ്യുന്നവിധംഒരു കുക്കറില്‍ എണ്ണഒഴിച്ച് കടുകിട്ട് പൊട്ടികഴിയുമ്പോള്‍ 2 മുതല്‍ 6 വരെയുള്ളത് നല്ലപോലെ വഴറ്റുക .അതിന് ശേഷംതക്കാളിഇട്ടുഒന്നുവഴറ്റുക ,എന്നിട്ട് 10 മുതല്‍ 14 വരെയുള്ള പൊടികള്‍ ഇട്ടുവഴറ്റി അതിലേക്ക് കോഴിയേയുംഇട്ടു ഇളക്കിയത്തിനു ശേഷംആവശൃനുസരണംഉപ്പുംഇട്ടു ½ ഗ്ലാസ് വെള്ളവുംഒഴിച്ച് ഒന്നിളക്കിയതിന് ശേഷംകുക്കര്‍ അടച്ചുവെക്കുക 2വിസില്‍ അടിക്കുമ്പോള്‍ സ്റ്റൌവ്വ് ഓഫ്ചെയ്യുക.ചിക്കന്‍ കറി തയ്യാര്‍ .

From
Suma

4 comments:

സഞ്ചാരി said...

ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രാ‍യം പറയാം.ഇന്‍സ്റ്റന്റ് ചിക്കന്‍ കറി ആണെന്ന് തോന്നുന്നു.താങ്ക്സ്

Suma Devasia said...
This comment has been removed by the author.
Kaithamullu said...

സുമേ,

ഗള്‍ഫിലെ കോഴികളെ പിടിച്ച് കുക്കറില്‍ ആക്കണ്ട കാ‍ര്യമില്ല, നല്ല തീയില്‍ 20 മിനിറ്റ് വേവിച്ചാ സംഗതി ഉഷാര്‍‍!

പകുതി സബോളയും പകുതി ചെറിയ ഉള്ളിയുമാണെങ്കില്‍ കൂടുതല്‍ ടേസ്റ്റ് തോന്നും.

(-നല്ല നാടന്‍ കോയീന്റെ മണം അല്ലേ?)

പ്രിയംവദ-priyamvada said...

കൈതമാഷെ,
കുക്കറില്‍ വയ്ക്കേണ്ട ആവശ്യമില്ല എങ്കിലും കൈ ഒഴിവാകും,വേറെ പണികള്‍ നോക്കാം :)

Alle suma?