രക്തസമ്മര്‍ദ്ദം നീയന്ത്രിക്കുവാന്
സസ്നേഹം : സുമാ ദേവസിയാ
- മുരിങ്ങയില കറിവെച്ച് കഴിക്കുക.
- മുരിങ്ങയില ഇട്ടു വെന്ത വെള്ളം കുടിക്കുക.
- എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ കഴിവതും ഒഴിവാക്കുക.
- കാപ്പി, ചായ, എന്നിവയുടെ അളവ് നീയന്ത്രിക്കുക.
- എല്ലാദിവസവും ഏതെങ്കിലും പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണു
- വാഴപ്പഴം,പേരയ്ക്ക, പപ്പായ, മറ്റുനാടന് പഴങ്ങള്‍,തണ്ണിമത്തന്‍,ഇലക്കറികള്, പയറ്, പടവലങ്ങാ,കുമ്പളങ്ങാ,വെള്ളരിക്കാ,പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഇവയെല്ലാം നല്ലതാണു
- മീന്‍ കറിവെച്ചു കഴിക്കുന്നതാണ് നല്ലത്.
- ഇറച്ചികളില്‍ കോഴി ഇറച്ചി ആണ് നല്ലത്.( നാടന്‍ )
- എണ്ണ കഴിവതും കുറച്ചു ഉപയോഗിക്കുക
- എണ്ണ, ഉപ്പ്, ഇവ കൂടുതല്‍ ചേര്‍ന്ന അച്ചാറുകള്‍ ,പപ്പടം , ഇവ കഴിവതും ഒഴിവാക്കുക.
- ദിവസവും 8 or 9 ഗ്ലാസ്സ് വെള്ളം കുടിക്കുക
- ആഹാരത്തിന് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ശീലമാക്കുക
- വ്യായാമം ശീലമാക്കുക. ഇതു രക്തകുഴലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നത്തിനും എല്ലാ കോശങ്ങളിലേക്കും ആവശ്യത്തിന് ശുദ്ദരക്തം എത്തുംവിദം രക്തചംക്രമണം ഊര്‍ജ്ജ സ്വലമാക്കാനും സഹായിക്കും.
- നടത്തം, ഓട്ടം, സൈക്ലിഗ്, ഇവ നല്ലതാണു
- പുകവലി പാടില്ല
- അമിത ഭാരം കുറക്കുക
- ഭക്ഷണം കുറക്കുക
- വ്യായാമം ചെയ്യുക
- ഭാരം ഉയരത്തിന് ആനുപാതികമായി ക്രെമീകരിക്കണം
- ടെന്‍ഷന്‍ ഒഴിവാക്കുക
- ജീവിതംചിട്ടപെടുത്തുക: ഉറക്കം, ഭക്ഷണം, വിശ്രമം,വ്യായാമം, തുടങ്ങിയവ ഒക്കെ പ്രധാനം ആണ്.
- വെളുത്തുള്ളി: - നിത്യവും നാലഞ്ച് അല്ലി വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നത് നല്ലതാണു. കൊളസ്ട്രോള്‍ നീയന്ത്രിക്കുവാനും ഇതു സഹായിക്കും
- കറിവേപ്പില ചമ്മന്തി : - തേങ്ങാ, കൂടുതല്‍കറിവേപ്പില , കാന്താരിമുളക്,വെളുത്തുള്ളി,ഇഞ്ചി,എന്നിവ ചേര്‍ത്ത് അരച്ചുണ്ടാക്കുന്ന ചമ്മന്തി നിത്യവും കഴിക്കാവുന്നതാണ്.ഇതിനൊപ്പം നെല്ലിക്ക ചേര്‍ക്കുന്നതും നല്ലതാണു.
- മുരിങ്ങയില : - BP നീയന്ത്രിക്കുന്നതിനു ഏറ്റവും അധികം സഹായകമായ ഒന്നാണ് മുരിങ്ങയില.ഒന്നിട വിട്ട ദിവസങ്ങളില്‍മുരിങ്ങയില കറിവെച്ചു കഴിക്കണം
- മോര് കാച്ചിയത്: - എല്ലാ ദിവസവും ചോറിനൊപ്പം മോര്കാച്ചി കൂട്ടാവുന്നതാണ്.
സസ്നേഹം : സുമാ ദേവസിയാ
No comments:
Post a Comment