കുഞ്ഞോമനകളുടെ
അമ്മമാര്‍ അറിയേണ്ടുന്ന കാര്യങ്ങള്‍
·
ഒരു കുഞ്ഞു ജനിച്ച് 4 മിനിറ്റിനകം
കുട്ടി കരഞ്ഞിരിക്കണം.ഈ കരച്ചിലിലൂടെയാണ് കുട്ടി ആദ്യ ശ്വാസം എടുക്കുന്നത്. 4 മിനിട്ട് കഴിഞ്ഞിട്ടുംകുട്ടി
കരയുന്നില്ലെങ്കില്‍ കുട്ടികളുടെ ഡോക്ടറിന്‍റെ സഹായം തേടുക.
·
3 മുതല്‍ 3 1/2kg വരെ തൂക്കമാണ് ഒരു കുഞ്ഞു ജനിക്കുമ്പോള്‍ വേണ്ടത്. 2kg കുറവ് തൂക്കമാണെങ്കില്‍ കുട്ടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കണം.
·
ജനിച്ചു ഒരു മണിക്കൂറിനുള്ളില്‍ കുട്ടിക്ക് മുലപ്പാല്‍
കൊടുത്തിരിക്കണം
·
ഒരു സ്ത്രീ പൂര്‍ണത കൈവരിക്കുന്നത് അവള്‍ അമ്മയാകുമ്പോള്‍
ആണ്.അമ്മക്ക് പൂര്‍ണത കൈവരുന്നത് കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെയും. അതുകൊണ്ട് ഒരു
മടിയും കൂടാതെ കുഞ്ഞിനെ മുലയൂട്ടണം.മുലകുടിച്ച് വളരുന്ന കുട്ടികള്‍ക്ക് immunity power കൂടുതലായിരിക്കും.
·
പല അമ്മമാരും പറയാറുണ്ട് കുട്ടികള്‍ക്ക് കൊടുക്കാന്‍
മുലപ്പാലില്ലെന്ന്. അത് വെറുതെയാണ്. കുട്ടിക്ക് ഇടവിട്ട് മുല കൊടുത്താലേ പാല്
കാണുകയുള്ളൂ
·
മുലപ്പാല്‍ കൊടുത്തതിനുശേഷം കുട്ടിയെ കമിഴ്ത്തി കിടത്തി
പുറത്തു പതുക്കെ കൊട്ടുക.ഗ്യാസ് പോകുവാനാണ്.മൂക്ക് അമര്‍ന്നിരിക്കാതെ
ശ്രെദ്ധിക്കുക.
·
ഒന്നാംമാസം : - ഒരു
മാസമാകുമ്പോള്‍ കുട്ടി താന്‍
കേള്‍ക്കുന്ന ശബ്ദങ്ങളും കാണുന്ന വസ്തുക്കളും ശ്രദ്ധിച്ചുതുടങ്ങും.ക്രെമമായ
ഭക്ഷണരീതിയും ഉറക്കവും കുട്ടി പിന്തുടര്‍ന്ന് തുടങ്ങും. 16 – 20 ദിവസങ്ങള്‍ കഴിയുന്നതോടെ കുട്ടി ചിരിക്കുവാന്‍
തുടങ്ങും.
·
രണ്ടാം മാസം: - വിശക്കുമ്പോള്‍ കൈ കുടിച്ചു തുടങ്ങുന്നത് ഈ പ്രായത്തിലാണ്
രണ്ട്സെക്കന്‍റ് വരെ തലഉയര്‍ത്തിപിടിക്കുവാന്‍ ശ്രമിക്കും.പതുക്കെ ചില ശബ്ദങ്ങളും
ഉണ്ടാക്കും .
·
മൂന്നാം മാസം : - കുട്ടി കമിഴ്ന്നുവീഴുകയും തല ഉയര്‍ത്തിപിടിച്ചു
തുടങ്ങുകയും ചെയ്യും. അമ്മയുടെ ശബ്ദം തിരിച്ചറിയാന്‍ തുടങ്ങും .
·
നാലാം മാസം : - കമിഴ്ന്ന് വീഴുകയും തിരിഞ്ഞു കിടക്കുവാനും ശ്രെമിക്കും
നീന്തുവാനുള്ള ശ്രേമവും തുടങ്ങും . ഈ പ്രായത്തില്‍കുഞ്ഞുങ്ങള്‍ക്ക് പഴച്ചാറുകള്‍
കൊടുത്തു തുടങ്ങാം .പഴച്ചാറിന്‍റെ അത്രയും തന്നെ വെള്ളം ചേര്‍ത്ത് ആവശ്യത്തിന്
മധുരവും ചേര്‍ത്ത് വേണം കൊടുക്കാന്‍
·
അഞ്ചാം മാസം : - ഓരോന്നും തിരിച്ചറിയുവാന്‍ തുടങ്ങും.ഈ സമയത്ത്
പരിചയമില്ലാത്ത ആള്‍ക്കാരുടെ കയ്യില്‍ ചെല്ലാന്‍ മടി കാണിക്കും .
·
ആറാം മാസം : - കുട്ടി തനിയെ ഇരുന്നു തുടങ്ങും . വീട്ടിലുള്ളവരെ എളുപ്പം മനസ്സിലാക്കി
തുടങ്ങും.ഉറക്കെ ചിരിക്കുകയും ശബ്ദംകേള്‍ക്കുമ്പോള്‍ തിരിഞ്ഞു നോക്കുകയും ചെയ്യും
.ഈ പ്രായത്തില്‍ കുട്ടിക്ക് കുറുക്കുകള്‍ കൊടുത്തു തുടങ്ങാം .( പഞ്ഞപ്പുല്ല്,
ഏത്തയ്ക്കാപൊടി, ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ )
·
ഏഴാം മാസം: - കയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ വലിച്ചെറിയുവാന്‍ തുടങ്ങും.മ്മേ.... പ്പേ...
വിളിച്ചു തുടങ്ങും.നീന്തുവാനും പതുക്കെ മുട്ടിലിഴയാനും ഒക്കെ തുടങ്ങും. നിലത്ത്
കിടക്കുന്നതൊക്കെ പെരുക്കുവാനും പതുക്കെ വായിലിടുവാനും തുടങ്ങും .പാല്‍പല്ലുകള്‍
മുളച്ചു തുടങ്ങുന്നതും ഈ പ്രായത്തിലാണ് .
·
എട്ടാംമാസം : - പിടിച്ചെഴുന്നേല്‍ക്കുവാനുംചാരി നില്‍ക്കുവാനും
ശ്രെമിക്കും .കൈവീശാനും റ്റാറ്റാ പറയുവാനും ഒക്കെ തുടങ്ങും .
·
ഒന്‍പതാം മാസം: - കുട്ടി ശെരിക്കും പിടിച്ചു നില്‍ക്കും .
·
പത്താം മാസം : - പിടിച്ചു നടക്കാനും കൈയ്യില്‍ കിട്ടുന്നതെല്ലാം പെറുക്കി
വായില്‍ ഇടാനും തുടങ്ങും .ഈ പ്രായത്തില്‍ പ്രത്യേകം ശ്രെദ്ധിക്കുക .വെള്ളം
കാണുമ്പോള്‍ പ്രത്യേക സന്തോഷമായിരിക്കും .
·
പതിനൊന്നാം മാസം : - എന്ത് സാധനങ്ങളും എത്തി എടുക്കാന്‍ തുടങ്ങും .
മറ്റുള്ളവര്‍ പറയുന്ന വാക്കുകള്‍ കുട്ടി ശ്രേധിക്കുകയും അത് അനുകരിക്കാന്‍
ശ്രെമിക്കും .നല്ലവാക്കുകള്‍ മാത്രം കുട്ടിയുടെ മുന്‍പില്‍ പറയുക .
·
പന്ത്രണ്ടാം മാസം (
ഒരു വയസ്സ് ) : - ആദ്യ ചുവടു
വെച്ച് നടക്കുവാന്‍ തുടങ്ങും .
·
ഒന്നര വയസ്സില്‍ :- കുട്ടി ഏകദേശം പത്തു വാക്കുകളോളം പറയും.
വ്യക്തമല്ലെങ്കിലും മൂന്നു വാക്കുകള്‍ സംസാരിക്കുവാന്‍ തുടങ്ങും ശരീര ഭാഗങ്ങള്‍
തിരിച്ചു അറിയുവാന്‍ തുടങ്ങും
·
രണ്ട് വയസ്സില്‍ : - കുട്ടി ക്ഷീണിച്ചു തുടങ്ങും . കൂടുതല്‍ ഓടുകയും ചാടുകയും
ചെയ്യുന്നതുകൊണ്ട് ശരീരത്തിലെ കൊഴുപ്പുകള്‍ അപ്രത്യക്ഷം ആവുകയും പേശികള്‍ കൂടുതല്‍
ബലം പ്രാപിക്കുകയും ചെയ്യുന്നു .ആദ്യ വര്‍ഷത്തില്‍ നിന്നും വിഭിന്നമായി 12cm നീളമാണ് ഈ സമയത്ത് കുട്ടിക്ക് വെക്കുക .
രണ്ടുവയസ്സിലാണ്-
പ്രാഥമിക കാര്യങ്ങള്‍
ചെയ്യുവാന്‍ കുട്ടിയെ പരിശീലിപ്പിക്കേണ്ടത്.
ജനനസമയത്ത്
ഉണ്ടായതിനേക്കാള്‍ ഇരട്ടി തൂക്ക മുണ്ടാകണം ആറുമാസമാകുമ്പോഴേക്കും.ഒരു വയസ്സില്‍
ഇതു മൂന്നു ഇരട്ടിയാകണം.രണ്ടു വയസ്സില്‍ ഇതു നാലിരട്ടിയായി വര്‍ധിക്കണം.
·
കുഞ്ഞുങ്ങളെ രണ്ടുനേരവും കുളിപ്പിക്കുന്നത് നല്ലതാണു .
From
Suma
No comments:
Post a Comment