Sunday, October 23, 2011

വിവാഹവും.....ജീവിതവും


ഒരു പെണ്കുട്ടി കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത് ,  ഒത്തിരി മധുരം നിറഞ്ഞ സ്വപ്നങ്ങളും ആയിട്ടയിരിക്കാം . എന്നാല്‍ സിനിമയിലും സിരിയലിലും കാണുന്ന പോലെയല്ലാ ജീവിതം ,എന്ന് കുട്ടികള്‍ മനസ്സിലാക്കണം . അതുമല്ലെങ്കില്‍ മാതാപിതാക്കള്‍ മക്കള്ക്ക്ക‌ മനസ്സിലാക്കി കൊടുക്കണം. ജീവിതത്തില്‍ ഒരുപാട് കയ്പ്പും മധുരവും ഉണ്ട്. അത് സഹിക്കുവാനുള്ള മനസ്സോരുക്കമില്ലെങ്കില്‍ ജീവിതം വഴിമുട്ടും. ഒരു വീട്ടിലേക്കു കടന്നു ചെല്ലുമ്പോള്‍ അവിടെ അപരിചിതരായ മുഖങ്ങളായിരിക്കും. എല്ലാവരും ഒരേ സ്വഭാവം ഉള്ളവര്‍ ആയിരിക്കുകയില്ല. അമ്മായിഅമ്മ അണലി ആണെങ്കില്‍ അമ്മായി അപ്പന്‍ മൂര്ഖന്‍‍ പാമ്പായിരിക്കും. പിന്നെ രണ്ടുമൂന്നു നാത്തൂന്മാ്ര്‍ കൂടി ഉണ്ടെങ്കില്‍ പറയുകയും വേണ്ട . ഭര്ത്താ്വു ഇതിന്റെ് എല്ലാം നടുവില്‍ കിടന്നു പിടയേണ്ടി വരും. ഇതു എല്ലായിടവും കാണണമെന്നില്ല. എങ്കിലും മിക്കയിടത്തും ചെറിയ തോതിലെങ്കിലും കാണും. ഇതിനു ഏറ്റവും നല്ല മരുന്ന് പ്രതികരിക്കാതിരിക്കുക. പ്രതികരിച്ചാല്‍ പാവം ഭര്ത്താ വിന്റെന ഗതി അധോഗതി. പിന്നെ ഭര്ത്താംക്കന്മാനരെ നിങ്ങള്ക്ക് കുടുംബത്ത് സമാധാനം വേണമെങ്കില്‍ നിങ്ങളുടെ ജീവിത പങ്കാളിയെ ആത്മാര്ഥിമായി സ്നേഹിക്കുക. അന്യന്‍റെ  ഭാര്യയെ അല്ലെങ്കില്‍ ഭര്ത്താവിനെ മോഹിക്കാതിരിക്കുക. പിന്നെ ജീവിതം തുടങ്ങുമ്പോള്‍ മുതല്‍ ഒരു നാല് വര്ഷ ത്തോളം ചെറിയതും വലിയതുമായ പൊട്ടിത്തെറികള്‍ ഉണ്ടായേക്കാം. അത് സ്വാഭാവികം ആണ്. കാരണം രണ്ടു കുടുംബത്തില്‍ നിന്നും വിത്യസ്ഥ പശ്ചാത്തലത്തില്‍ ജീവിച്ചു വന്നവരാണ് ഇരുവരും. അതിനാല്‍ പരസ്പരം മനസ്സിലാക്കി വരുവാന്‍ മൂന്നാലു വര്ഷംര പിടിക്കും. ഇതിനിടയില്‍ എടുത്തുചാടി വിവാഹമോചനം, ആത്മഹത്യ, ഇവയിലേക്ക് പോകരുത്. നാലുവര്ഷാത്തിനുള്ളില്‍ എല്ലാം നേരെയാകും. പിന്നെ കഴിവതും പിടിവാശി ഒഴിവാക്കുക രണ്ടിലൊരാള്‍ മൌനം പാലിച്ചാല്‍ പല വന്‍ ദുരന്തവും ഒഴിവാക്കുവാന്‍ സാദിക്കും എന്നാണ് തോന്നുന്നത്. പിന്നെ പെണ്കുട്ടികള്ക്ക്   സ്നേഹമാണ് ആവശ്യം. അത് കണ്ടറിഞ്ഞു ഭര്ത്താക്കന്മാര്‍ അവളെ സ്നേഹിക്കുകയും അല്പം ഒന്ന് പോക്കിപറയുകയും ഒക്കെ ചെയ്യുന്നത് ഒരു പരിധിവരെ നല്ലതാണു . തിരിച്ചു പെണ്കുട്ടികള്‍ അവരെ സ്നേഹിക്കുകയും കരുതുകയും ചെയ്യണം.

              ജോലിയുള്ള പെണ്‍കുട്ടികള്‍ക്ക് ഒരു ദാരണയുണ്ട് , എനിക്ക് ജോലിയുണ്ട്, സാലറി കിട്ടുന്നുണ്ട്‌, പിന്നെ എനിക്ക് എല്ലാംആകാമല്ലോ എന്ന് . ഭര്‍ത്താവിന്‍റെ കീഴിലല്ലാ എന്ന ഭാവം. അത് ഒരിക്കലും നല്ലതല്ല. എപ്പോഴും അല്‍പം വിനയവും താഴ്മയും ഒക്കെ നല്ലതാണ്.ഏതു പെണ്‍കുട്ടിയും വിവാഹം കഴിക്കുന്നതിന് മുന്‍പ് ഒരു കാര്യം ചിന്തിക്കുന്നത് നല്ലതായിരിക്കും, അതായതു തന്നെക്കാളിലും അല്പം കൂടി വിദ്യാഭ്യാസം കൂടുതലുള്ള ഒരാളെ മാത്രമേ നോക്കാവൂ, അല്ലെങ്കില്‍ അവിടെയും പ്രശ്നങ്ങള്‍ ഉണ്ടാകാം.  പിന്നെ ഇതിനെല്ലാം പുറമേ ദൈവഭയവും വേണം .

             പിന്നെ പുരുഷന്മാരെ നിങ്ങളോട് എനിക്ക് പറയാനുള്ളത് ഒന്നുമാത്രം . നിങ്ങള്‍ വെറും പെണ്കോ്ന്തന്മാര്‍ ആകരുത് . അത് മുതലെടുക്കുന്ന ഭാര്യമാരായിരിക്കും അധികവും . വീട്ടിലെ സകലഭരണവും അവര്ക്ക് വിട്ടുകൊടുക്കരുത് . നിങ്ങള്ക്ക് കിട്ടേണ്ട സ്ഥാനം കിട്ടാതെയാകും. പിന്നെ ഭാര്യമാരുടെ വീട്ടിലും ബന്ധുവീട്ടിലും പോയി അട്ടിപ്പേറായികിടക്കരുത്. നിങ്ങള്ക്ക് ഒരുവിലയുമില്ലാതെയാകും. 

ജീവിതവും സെക്സും
പണ്ടെങ്ങോ കണ്ട അശ്ലീലചിത്രവുമായി കൂട്ടി കുഴക്കരുത് ജീവിതം . അതൊന്നുമല്ലാ ജീവിതം എന്ന് ആദ്യം മനസ്സിലാക്കണം.പരസ്​പരം സത്യസന്ധതയോടെ പെരുമാറുക.  രണ്ടുപേരുമായിട്ടുള്ള മാനസ്സിക അടുപ്പമാണ് സെക്സ്. ഒരാളുടെ താല്പപര്യത്തില്‍ എന്തെങ്കിലും ഒക്കെ കാട്ടികൂട്ടി പങ്കാളിയുടെ താല്പര്യം കളയരുത്. രണ്ടുപേരുടെയും താല്പര്യം കണക്കിലെടുക്കണം. കാടത്വം കാണിക്കാതിരിക്കുവാന്‍ ശ്രെമിക്കുക.പരിശുദ്ധമായ ഒരു നല്ല ജീവിതം നയിക്കുക ..................
ഇന്നു ഒരുപാട് ജീവിതങ്ങള്‍ ആത്മഹത്യയിലേക്കും, വിവാഹമോചനത്തിലേക്കും തിരിയപ്പെടുന്നു. അതിലേക്കു തിരിയാതിരിക്കുവാന്‍ വേണ്ടിയാണ് ഞാനിത്രയും എഴുതിയത്.

                                                  MAY GOD BLESS YOU.
From
Suma.

No comments: