ദീപാവലി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത് വേദനിക്കുന്ന ഒരോര്‍മയാണ്.എല്ലാ ദീപാവലിക്കും ഞാന്‍ ഓര്‍ക്കും.അതായതു 1995 ആണെന്ന് തോന്നുന്നു .... ഞാന്‍ St. Theresa's Hospital , Hyderabad - ഇവിടെ ഞാന്‍ ആദ്യം VIP വാര്‍ഡിലായിരുന്നുജോലി ചെയ്യുന്നത്.അപ്പോള്‍ അമ്പതു -അന്പതഞ്ചു വയസ്സുള്ള ഒരു അമ്മ Hysterectomy ( ഗര്‍ഭപാത്രം നീക്കം ചെയിതു ) കഴിഞ്ഞു കിടപ്പുണ്ടായിരുന്നു. അവര്‍ക്കു എന്നെ ഒത്തിരി ഇഷ്ടമായിരുന്നു. എനിക്കും അതുപോലെ ഇഷ്ടമായിരുന്നു. Surgeryകഴിഞ്ഞു Stich എടുക്കുന്നതിനു മുന്‍പ് AMA - യില്‍ അവര്‍ Dicharge വാങ്ങി വീട്ടിലേക്കു പോയി ( agaist medical advice ) പോയത് ദീപാവലി ആഘോഷിക്കുവാനായിരുന്നു. പോയപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞു Stich എടുക്കുവാന്‍ വരാമെന്നു പറഞ്ഞു യാത്രയും പറഞ്ഞു പോയി. പിന്നെ വളരെ ഗുരുതരാവസ്ഥയിലായ അമ്മയെ ആണ് എനിക്ക് കാണുവാന്‍ കഴിഞ്ഞത്. കാരണം ദീപാവലിക്ക് ആരോ പടക്കം പൊട്ടിച്ചപ്പോള്‍ അത് അവരുടെ സാരിയില്‍ എങ്ങനെയോ തീ പടര്‍ന്നു പിടിച്ചിട്ടു വയറു മൊത്തം പോള്ളിപ്പോയി. അവര്‍ക്ക് എന്നെ കാണണമെന്നു പറഞ്ഞു.ഞാന്‍ അറിഞ്ഞ പാടേ ഓടിപോയി കണ്ടു. രണ്ടു ദിവസം കഴിഞ്ഞു അവര്‍ മരിക്കുകയും ചെയിതു. ദീപാവലി എന്നുകേട്ടാല്‍ ആദ്യം എന്‍റെ മനസ്സില്‍ ഓടി എത്തുന്നത് ആ സുന്ദരിയായ അമ്മയാണ്. ഈ ദീപാവലിക്ക് ഞാനാ അമ്മയെ ഓര്‍ക്കുന്നതിനോടൊപ്പം ഒരായിരം സ്നേഹ ചുംബനങ്ങള്‍ അര്‍പ്പിക്കുന്നു......
സസ്നേഹം
സുമാ
No comments:
Post a Comment