Monday, October 31, 2011

പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കുവാന്‍ ..............

സ്തീ പീഡനം
നാടെങ്ങും സ്ത്രീ പീഡനം ( ബലാത്സംഗം ) വര്‍ദ്ധിച്ചു വരുകയാണ്. കുട്ടികളെന്നോ വലിയവര്‍ എന്നോ തിരിച്ചറിവില്ലാത്ത കാമഭ്രാന്തന്മാരാണു നമുക്കു ചുറ്റുമുള്ളത്. അവരെ നേരിടുവാന്‍ പലപ്പോഴും സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ കഴിയാറില്ല . ഇതിലേക്ക് ചെന്നെത്തുന്ന കുട്ടികളുടെ മരണം ആണ് പിന്നെ കേള്‍ക്കുന്നത് . ആര്‍ക്കെങ്കിലും ഇതേ രീതിയിലുള്ള ദുരനുഭവം നേരിടേണ്ടി വന്നാല്‍ നിങ്ങള്‍ ആ നീച്ചന്മാരുമായി മല്പിടുതംപിടിച്ചു മരണത്തിലേക്ക് വീഴരുത്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഈ നീചന്മാരുടെ ജനനേന്ദ്രിയത്തില്‍ നല്ല ശക്തമായ രീതിയില്‍ഒരു ഇടി  കൊടുക്കുകയോ, വേദനിക്കും വിദം നല്ല രീതിയില്‍ ഒന്ന് പിടിച്ചു വലിക്കുകയോ ചെയ്യുക..  നല്ലരീതിയില്‍ അവന്‍റെ ജനനേന്ദ്രിയത്തിനിട്ടു ഒന്നു കിട്ടിയാല്‍ അവന്‍ അവിടെ നിന്ന് കുറേനേരതേക്ക്‌ അനങ്ങില്ല. ആ സമയംകൊണ്ട് ഓടിമറയുകയോ അടുത്തുള്ള ആള്‍ക്കാരെ വിളിച്ചു കൂട്ടി അവനെ പിടിച്ചു പോലീസില്‍ ഏല്പിക്കുകയോ ചെയ്യണം.

         ഈ പാവം പെണ്‍കുട്ടിയും പീഡനത്തിനു ഇരയായതാണ്. ഇതേപോലെ എത്രയെത്ര പെണ്‍കുട്ടികള്‍ .............  

സസ്നേഹം
സുമാ           

No comments: